Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടന്‍ മാങ്ങയെന്നപേരില്‍ വില്‍ക്കുന്നത് വിഷമാങ്ങകള്‍; ഇരിട്ടിയില്‍ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ റെയ്ഡു തുടരുന്നു

ഇരിട്ടി: കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട് തുടങ്ങി മലബാര്‍ മേഖലകളിലെ ഒട്ടുമിക്ക ജില്ലകളിലും വിപണി കീഴടക്കുന്നതിനായി തയാറാക്കുന്ന വിഷമാങ്ങകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പു ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കി. കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ചെടുത്ത മാങ്ങകള്‍ക്കായാണ് തെരച്ചില്‍ തുടങ്ങിയത്.

കഴിഞ്ഞദിവസം ഇരിട്ടിക്കടുത്തെ അയ്യംകുന്ന് പഞ്ചായത്തിലെ ചരളില്‍ കൃത്രിമമായി മാങ്ങ പഴുപ്പിച്ചെടുക്കുന്ന കേന്ദ്രം റെയ്ഡ് നടത്തി ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും സംയുക്തമായി പഴുപ്പിച്ചെടുത്ത മാങ്ങകള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പരിശോധന തുടങ്ങിയത്. ചില വന്‍കിട പഴക്കച്ചവടക്കാരും മാമ്പഴ സീസണില്‍ മാവുകള്‍ പാട്ടത്തിനെടുത്ത് വില്‍പ്പന നടത്തുന്നവരുമാണ് പണക്കൊതി മാത്രം മുന്‍നിര്‍ത്തി പിഞ്ചു കുട്ടികളെ ഉള്‍പ്പെടെ കൊലയ്ക്കു കൊടുക്കുന്ന ആമാശയ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗം വിതയ്ക്കുന്ന കാതസ്യം കാര്‍ബേഡ് ചേര്‍ത്തു പഴുപ്പിച്ചു വിപണിയിലെത്തിക്കുന്നത്.

Mango

ഇരിട്ടി മേഖലയില്‍ ഇത്തരത്തില്‍ മൂപ്പെത്താത്ത മാങ്ങകള്‍ കരാര്‍ വ്യവസ്ഥയില്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച് വിപണിയിലെത്തിച്ചു കൊടുക്കുന്ന വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം സംഘത്തില്‍പ്പെട്ടവരുടെ സങ്കേതത്തില്‍ നിന്നാണ് കഴിഞ്ഞ ദിവസം കൃത്രിമമായി പഴുപ്പിച്ചെടുക്കുകയായിരുന്ന മാമ്പഴങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തത്.

മലയോര മേഖലയില്‍ വ്യാപകമായി മാവുകള്‍ പാട്ടത്തിനെടുത്ത് തൊഴിലാളികളെ ഉപയോഗിച്ച് മൂപ്പെത്തു മുന്‍പെ മാങ്ങ പറിച്ചെടുക്കുകയാണ്. അയ്യംകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി, രണ്ടാം കടവ്, മുടിയരഞ്ഞി, എടപ്പുഴ, വാളത്തോട്, ചരള്‍, വാണിയപ്പാറത്തട്ട് എന്നിവിടങ്ങളിലും ഉളിക്കല്‍ പഞ്ചായത്തിലെ കോളിത്തട്ട്, മാട്ടറ, കാലാങ്കി, മണിക്കടവ് എന്നിവിടങ്ങളിലെ ജനവാസമില്ലാത്ത കേന്ദ്രങ്ങളിലാണ് ഇത്തരം പച്ച മാങ്ങ പഴുപ്പിച്ചെക്കുന്നത്. കൃത്രിമമായി മാങ്ങ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം കാര്‍ബൈഡിന് കിലോഗ്രാമിന് 90 മുതല്‍ 120 രൂപ വരെയാണ് വില 20 ഗ്രാം കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് 25 കിലോഗ്രാം വരെ മാങ്ങകള്‍ പഴുപ്പിച്ചെടുക്കാം.

കാല്‍സ്യം കാര്‍ബൈഡ് അന്തരീക്ഷത്തിലെ ഈര്‍പ്പവുമായി ചേര്‍ന്ന് രാസ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴുണ്ടാകുന്ന വാതകത്തിന്റെ പ്രവര്‍ത്തനം മൂലമാണ് മാങ്ങകള്‍ പഴുക്കുന്നത്. മൂപ്പെത്താത്തതും അല്ലാത്തതുമായ ഏത് മാങ്ങയും ഒറ്റ ദിവസം കൊണ്ട് പഴുപ്പിച്ചെടുക്കാമെന്നതാണ് കാല്‍സ്യം കാര്‍ബൈഡ് ഉപയോഗത്തിന്റെ ഗുണം. ഗ്യാസ് വെല്‍ഡിംഗിനും പോളിത്തീന്‍ പ്ലാസ്റ്റിക്ക് നിര്‍മ്മാണത്തിനുമാണ് കാല്‍സ്യം കാര്‍ബൈഡ് കൂടുതലായും ഉപയോഗിക്കുന്നത്. കാല്‍സ്യം കാര്‍ബൈഡിന്റെ രാസപ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന വാതകത്തിനൊപ്പം ഉണ്ടാവുന്ന ലോഹ വിഷാംശങ്ങളായ 'അസറ്റിലിന്‍ ഓര്‍ഗാനിക്ക് കോംമ്പൗണ്ട്' ആമാശയ ക്യാന്‍സറിന് കാരണമാകുന്നു.

ലോഹ വിഷാംശമായ ആര്‍സനിക്ക്, ഫോസ്ഫറസ് എന്നിവ മറ്റ് മാരക രോഗങ്ങള്‍ക്കും കാരണമാകുന്നതായി ആരോഗ്യ വകുപ്പധികൃതര്‍ ചൂണ്ടികാണിക്കുന്നു. വയറിളക്കം, ഛര്‍ദ്ദി, തലവേദന, കാഴ്ചശക്തി കുറയല്‍, അമിത മയക്കം, മാനസിക പിരിമുറക്കം, ഓര്‍മ്മക്കുറവ്, മസ്തിഷ്‌ക്ക രോഗങ്ങള്‍ എന്നി അസുഖങ്ങള്‍ക്ക് ഈ ലോഹ വിഷാംശങ്ങള്‍ കാരണമാകുന്നതായി ആരോഗ്യവിദഗ്ദര്‍ പറയുന്നു. മാരക രോഗം വിതച്ച് കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുത്ത മാങ്ങകള്‍ വിപണി കീഴടക്കിയിട്ടും ഇതിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശന നടപടി സ്വീകരിക്കാത്തതാണ് മാമ്പഴ വില്‍പ്പനയുടെ മറവില്‍ വിഷപ്പഴം വില്‍പ്പന നടത്താന്‍ പ്രോത്സാഹനമാകുന്നത്.

ചില ഘട്ടങ്ങളില്‍ പരിശോധനക്കെത്തുന്നതാവട്ടെ കച്ചവടക്കാര്‍ക്ക് മുന്‍കൂട്ടി വിവരം നല്‍കി രക്ഷപ്പെടുവാനുള്ള പഴുതൊരുക്കിയുമാണെന്ന ആക്ഷേപം നാട്ടുകാരില്‍ നിന്നുയരുന്നുണ്ട്. കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി ഫല വര്‍ഗങ്ങള്‍ പഴുപ്പിക്കുന്നത് 2011 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് നിയമത്തിലെ രണ്ട്, മൂന്ന്, അഞ്ച്, വകുപ്പുകള്‍ പ്രകാരം നിരോധിച്ചിട്ടുള്ളതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+