കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടുമേനിയിലെ രാമകൃഷ്ണൻ്റെ കൊലപാതകം: ഭാര്യയും പ്രതികളും ഗൂഡാലോചന നടത്തിയെന്ന് പോലീസ്

  • By Desk
Google Oneindia Malayalam News

ചെറുപുഴ: ചെറുപുഴയിലെ ഗുഹനാഥനെ കൊന്ന് കുറ്റിക്കാട്ടിൽ തള്ളിയതിൻ്റെ വിശദ വിവരങ്ങളുമായി പോലീസ് റിപ്പോർട്ട്. ആസുത്രിതമായ കൊലയ്ക്കായി ആറു മാസത്തോളം പ്രതികൾ ഗുഡാലോചന നടത്തിയെന്നും അനുകൂല സന്ദർഭം കിട്ടിയപ്പോൾ കൃത്യം നടത്തിയെന്നുമാണ് പൊലിസിന് ലഭിച്ച മൊഴി. മക്കളുടെ പ്രണയത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കൊല്ലണമെന്ന പ്രധാന ആവശ്യം ഭാര്യയുടെതായിരുന്നു.ഇവർ തന്നെയാണ് ഗുഡാലോചനയ്ക്ക് നേതൃത്വം നൽകിയത്.

ബംഗ്ലാദേശിന് ഇന്ത്യയുടെ സമ്മാനം 1.2 മില്യൺ കൊവിഡ് വാക്സിൻ: മോദിയുടെ സന്ദർശനത്തിനിടെ അഞ്ച് കരാറുകൾ
ഭാര്യയുൾപ്പെടെ ആറുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ നല്‍കിയ മൊഴികേട്ട് പോലിസു പോലും അമ്പരന്നിരിക്കുകയാണ്. കടുമേനി പാപ്പിനിവീട്ടില്‍ കൂലിതൊഴിലാളിയായ പി.എം.രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികള്‍ അറസ്റ്റിലായത്. മക്കളുടെ കാമുകന്മാരാണ് കൊലയുടെ ആസൂത്രകന്മാര്‍. യന്ത്രം ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് മഹേഷിനും സനലിനും. ഇവരെല്ലാവരും കടുമേനി സര്‍ക്കാരി കോളനിയിലെ അയല്‍വാസികളാണ്. മദ്യപിച്ച് വീട്ടിലെത്തുന്ന രാമകൃഷ്ണന്‍ പതിവായി പ്രണയത്തിന്റെ പേരില്‍ മക്കളോടും അതിന് കൂട്ടുനില്‍ക്കുന്ന ഭാര്യയോടും വഴക്കിടുമായിരുന്നു.

death-1573211200-15812

ഇതുകൂടാതെ മഹേഷിനേയും സനലിനേയും ചീത്തവിളിക്കുകയും പതിവാണ്. രാമകൃഷ്ണന്റെ ശല്ല്യം ഒഴിവാക്കിയാല്‍ പ്രശ്നങ്ങളെല്ലാം തീരുമെന്നും വിവാഹം കഴിക്കാമെന്നുമാണ് ഇവര്‍ കരുതിയിരുന്നത്. അങ്ങനെയാണ് കാമുകന്മാര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിന് രാമകൃഷ്ണന്റെ ഭാര്യയും മക്കളും കൂട്ടുനില്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തി ഉമ്മറപടിയില്‍ ഉറങ്ങുകയായിരുന്ന രാമകൃഷ്ണനെ തമ്പായിയും കൂട്ടുപ്രതികളും ചേര്‍ന്ന് കഴുത്തില്‍ സാരികൊണ്ട് മുറുക്കുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ കോംപസ് കൊണ്ട് കഴുത്തിന് കുത്തുകയും ചെയ്തു. പിന്നീട് കുരുക്കിട്ട് കഴുക്കോലില്‍ കെട്ടിത്തൂക്കുകയായിരുന്നു.

പുലര്‍ച്ചെ മൂന്നുമണിയോടെ മരിച്ചുവെന്ന് ഉറപ്പുവരുത്തിയശേഷം മൃതദേഹം അഴിച്ചുമാറ്റി ഫോറസ്റ്റിനകത്ത് കുറ്റികാട്ടില്‍ കൊണ്ടുപോയി തള്ളിയത്. പിന്നീട് കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റിക്കെട്ടുകയും ചെയ്തു. ഇതാണ് മരണം കൊലപാതകമാണെന്ന സൂചന ലഭിക്കാന്‍ ഇടയായത്. മൃതദേഹം കണ്ടതറിഞ്ഞ് സ്ഥലത്തെത്തിയ സി.ഐ രാജേഷിനും എസ്.ഐ രമേശനും സംഘത്തിനും അപ്പോള്‍ തന്നെ മരണത്തില്‍ ദുരൂഹതയുള്ളതായി സംശയം തോന്നിയിരുന്നു. ഫോറന്‍സിക് വിദഗ്ധരും പോലിസ് നായയും സ്ഥലത്തെത്തിയപ്പോള്‍ മണംപിടിച്ച പോലിസ് നായ രാമകൃഷ്ണന്റെ മക്കളില്‍ ഒരാളുടെ ചൂരിദാറിന്റെ ഷാള്‍ കടിച്ചുവലിച്ചു. ഇതോടെ സംശയം വര്‍ദ്ധിച്ച പോലിസ് സംഘം മകളെ വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് പിതാവിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നത്.

തുടര്‍ന്ന് മറ്റുള്ളവരേയും ചോദ്യം ചെയ്തതോടെ എല്ലാവരും കുറ്റം സമ്മതിക്കുകയും ചെയ്തു. ഇതോടെ കൊലപാതകം നടന്ന് രണ്ടുദിവസത്തിനുള്ളില്‍ തന്നെ പ്രതികളെയെല്ലാം അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് അന്വേഷണസംഘം. അറസ്റ്റിലായ സനലിനെതിരേ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. സനലിനെ കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. മറ്റ് പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. റിമാന്റ് ചെയ്ത പ്രായപൂര്‍ത്തിയാവാത്ത രണ്ടുപേരെ ജുവൈനല്‍ ഹോമിലേക്കും മറ്റുള്ളവരെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്കും അയച്ചു. ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ പി.രാജേഷും എസ്.ഐമാരായ കെ.പി രമേശന്‍, കെ.വി സത്യന്‍, യു.കുമാരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മക്കളുടെ പ്രണയത്തിനും ഇവരുടെ വിവാഹത്തിനും തടസം നിന്ന ഭര്‍ത്താവിനെ കൊലപ്പെടുത്തിയശേഷം കുട്ടികളുടെ വിവാഹം നടത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് തമ്പായി പോലിസിനോട് നല്‍കിയ മൊഴിയില്‍ പറയുന്നു. ...

English summary
Police alleges consipracy behind murder of Cherupuzha native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X