• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വധശ്രമത്തിനിരയായെന്ന് പറഞ്ഞ് കുറ്റിപ്പുറം സ്വദേശി നടത്തിയത് ആത്മഹത്യാനാടകം: പൊളിച്ചടുക്കി പോലീസ്

  • By Desk

തളിപ്പറമ്പ്: മലപ്പുറം കുറ്റിപ്പുറം സ്വദേശി വധശ്രമത്തിനിരയായ സംഭവം കെട്ടിച്ചമച്ചതെന്ന് തെളിഞ്ഞു. വെളളിയാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മലപ്പുറം കുറ്റിപ്പുറം സ്വദേശി അഷറഫ് മച്ചിങ്ങല്‍ (42)ന് കുറുമാത്തൂര്‍ പൊക്കുïിലെ താമസ സ്ഥലത്തു നിന്നും കഴിഞ്ഞ വെളളിയാഴ്ച്ച രാവിലെ 10. 30 ഒടെ തനിക്ക് അപകടം സംഭവിച്ചുവെന്നും ഉടന്‍ താമസസ്ഥലത്തേക്ക് വരണമെന്നും പറഞ്ഞ് തന്റെ സഹോദരനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ആധാർ വേരിഫിക്കേഷന് ഫേസ്ബുക്ക് വീട്ടിലെത്തി!! ഞെട്ടിത്തരിച്ച് ഉപയോക്താവ്, പോസ്റ്റിട്ടതിന്!!

ഉടന്‍ മുറിയിലേക്കെത്തിയ സഹോദരന്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന അഷ്‌റഫിനെയാണ് കാണുന്നത്. രïുപേര്‍ മുറിയിലേക്ക് കയറിവന്ന് മുഖത്തേക്ക് പൊടി എറിഞ്ഞതു മാത്രമേ ഓര്‍മ്മയുളളു എന്നും ബോധം തെളിഞ്ഞപ്പോള്‍ കഴുത്തിലെയും ഇരു കൈകാലുകളിലെയും ഞരവുകള്‍ മുറിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നും 22000 രൂപയം നഷ്ടപ്പെട്ടുവെന്നും അഷറഫ് സഹോദരനോട് പറഞ്ഞു. ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

സംഭവ സ്ഥലത്തെത്തിയ തളിപ്പറമ്പ് സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം അഷറഫ് സ്വയം സൃഷ്ടിച്ചതാണെന്ന് കïെത്തിയത്. മുഖത്തേക്ക് പൊടി എറിഞ്ഞപ്പൊള്‍ തന്നെ ബോധം പോയി എന്നാണ് അഷറഫ് പൊലിസിനോടും പറഞ്ഞത്. എന്നാല്‍ പൊലിസ് നടത്തിയ പരിശോധനയില്‍ മുളകുപൊടിയുടെ അവശിഷ്ടം മാത്രമാണ് മുറിയില്‍ നിന്നും ലഭിച്ചത്. മുറിവുകള്‍ ആഴത്തിലുളളതല്ല എന്നതും സംശയം വര്‍ദ്ധിപ്പിച്ചു. സംഭവം നടന്ന സമയവും പ്രതികളെ കുറിച്ച് അഷറഫ് നല്‍കിയ സൂചനകളും വച്ച് സ്ഥലത്തെ സി.സി.ടി.വി കാമറകള്‍ പരിശോധനക്കു വിധേയമാക്കിയപ്പോള്‍ ഇതുമായി സാമ്യമുളള രïു പേരെ കïെത്തിയെങ്കിലും ഇവരല്ല തന്നെ അക്രമിച്ചെന്ന് അഷറഫ് പറഞ്ഞതനുസരിച്ച് ഇവരെ വിട്ടയച്ചു. കാവി മുï് ധരിച്ച് കൈയ്യില്‍ ചരടുകെട്ടിയ രïു പേരാണ് തന്നെ അക്രമിച്ചതെന്ന് അഷറഫ് പൊലിസിനോട് പറഞ്ഞിരുന്നു.

രക്തം വാര്‍ന്ന് അവശനിലയിലായ അഷ്‌റഫ് പൂര്‍വ സ്ഥിതിയിലായതിനുശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ബാധ്യതകള്‍ കാരണം താന്‍ നടത്തിയ ആത്മഹത്യാ ശ്രമമാണിതെന്നും ആത്മഹത്യയല്ലയെന്നു വരുത്തി തീര്‍ക്കാന്‍ മനപ്പൂര്‍വം ശ്രമിച്ചതാണെന്നും അഷറഫ് സമ്മതിച്ചത്. പേപ്പര്‍ കട്ടര്‍ ഉപയോഗിച്ചാണ് ഇരുകൈകളിലും കാലുകളിലും കഴുത്തിലും മുറിമുïാക്കിയതെന്നും ഇതിനുശേഷം ആത്മഹത്യയില്‍ നിന്നും പിന്‍തിരിയാന്‍ തീരുമാനിച്ച് സഹോദരനെ വിളിക്കുകയായിരുന്നുവെന്നും പൊലിസ് പറഞ്ഞു.

English summary
police breaks fake story about murder attempt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X