കൊവിഡ് മുന്നറിയിപ്പ് അവഗണിച്ച് വിവാഹ ചടങ്ങ് നടത്തിയ വീട്ടുടമയ്ക്കെതിരെ പൊലീസ് കേസ്
മയ്യിൽ: കോവിഡ് ലോക്ക് ഡൗൺകര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോഴും രോഗവ്യാപന നടപടികള്‍ വര്‍ധിക്കാന്‍ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നിയമനടപടികള്‍ ശക്തമാക്കി പോലിസ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹം നടത്തുകയും കൂടുതല്‍പേരെ പങ്കെടുപ്പിച്ച് ആള്‍ക്കൂട്ടമുണ്ടാക്കുകയും ചെയ്തതിന് വീട്ടുടമസ്ഥനായ ചെക്കിക്കുളം മാണിയൂര്‍ സ്വദേശിക്കെതിരേ പോലിസ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.

അതേസമയം, കഴിഞ്ഞദിവസം മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂടുതല്‍പേരെ പങ്കെടുപ്പിച്ച് നമസ്കാരം നടത്തിയതിന് പാവന്നൂര്‍മൊട്ട കുഞ്ഞിമൊയ്തീന്‍ പീടികക്ക് സമീപത്തെ പള്ളി ഭാരവാഹികള്‍ക്കെതിയും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലിസ് കേസെടുത്തിട്ടുണ്ട്.
കൊവിഡ്നിയന്ത്രണങ്ങൾ ശക്തമാക്കണമെന്ന സർക്കാർ നിർദ്ദേൾ പ്രകാരം കണ്ണൂർ ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പൊലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് പാസ് മുഖേനെ മാത്രമേ പൊലിസ് പുറത്ത് പോകാൻ അനുവദിക്കുന്നുള്ളൂ. വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമം പുന:ക്രമീകരിച്ചിട്ടുണ്ട്.
ഇതിനിടെ കണ്ണൂരിൽ കൊവിഡ് പോസിറ്റീവ് കേസുകൾ കുറയുന്നത് ആരോഗ്യ പ്രവർത്തകർക്ക് ആശ്വാസകരമായിട്ടുണ്ട്. ജില്ലയില്‍ പുതുതായി 684 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 661 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 12 പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 13.04 ശതമാനമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 145503 ആയി. ഇവരില്‍ 895 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 139655 ആയി. 658 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4021 പേര്‍ ചികിത്സയിലാണ്.
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3883 പേര്‍ വീടുകളിലും ബാക്കി 138 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20556 പേരാണ്. ഇതില്‍ 19524 പേര്‍ വീടുകളിലും 1032 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1123846 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1122644 എണ്ണത്തിന്റെ ഫലം വന്നു. 1202 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Recommended Video
ഇതിനിടെ കണ്ണൂർജില്ലയില്‍ 40-44 പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ മുന്‍ഗണനാക്രമം നോക്കാതെ ആറു മുതല്‍ നല്‍കി തുടങ്ങും. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷനുവേണ്ടി ആറിന് 20 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 18 കേന്ദ്രങ്ങളില്‍ കൊവിഷീല്‍ഡും രണ്ട് കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്‍മെന്റ് ലഭിച്ചവര്‍ക്കാണ് ഈ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ ലഭിക്കുക. കേരള സര്‍ക്കാരാണ് ഇവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്നത്.












Click it and Unblock the Notifications