Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഴക്കുന്ന് പോലീസിനെ വെട്ടിച്ചുകടന്ന വധശ്രമക്കേസ് പ്രതിക്കെതിരെ വീണ്ടും കേസെടുത്തു

മട്ടന്നൂര്‍: വധശ്രമക്കേസില്‍ പൊലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ബിജെപി പ്രവര്‍ത്തകനായ പ്രതിക്കെതിരെ വീണ്ടും മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഏപ്രില്‍ പതിനാലിന് വിഷുദിനത്തില്‍ പാലപ്പളളിയില്‍ വെച്ചു സിപിഎം പ്രവര്‍ത്തകന്‍ കെ.പവിത്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനില്‍ തൂണേരിക്കെതിരെയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി.പി. എം പ്രവര്‍ത്തകര്‍ വിവരമറിയിച്ചതനുസരിച്ചു മുഴക്കുന്ന എസ്‌ഐയും സംഘവും തിങ്കളാഴ്ച്ച രാത്രിപ്രതിയെ കസ്റ്റഡിയിലെടുത്തത്.സ്റ്റേഷനില്‍ എത്തിച്ച പ്രതി പൊലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ പൊലിസ് രക്ഷപ്പെടുത്തിയെന്നു ആരോപിച്ചു തിങ്കളാഴ്ച്ച രാത്രിയില്‍ സി.പി. എംപ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്‍പില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് പേരാവൂര്‍ ഡിവൈഎസ്പി എവി ജോണ്‍ സ്ഥലത്തെത്തി പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നല്‍കിയ ഉറപ്പിന്‍മേലാണ് രാത്രി വൈകിയുംഉപരോധം തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. പാനൂര്‍ ചമ്പാട്ടെ പ്രതിഷേധത്തിനിടെ പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നിലും പൊലിസിനെതിരെ പ്രതിഷേധവുമായി സി.പി. എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നിനെ കലുഷിതമാക്കിയിട്ടുണ്ട്.

rss-case

ഇതോടെ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ തന്നെ പൊലിസിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പ്രതിഷേധം വ്യാപകമാവുകയാണ്. സൈബര്‍ പോരാളിയായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ച പൊലിസ് നടപടിക്കെതിരെ പാര്‍ട്ടി ഗ്രാമമായ മുഴക്കുന്നില്‍ പ്രതിഷേധം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഴക്കുന്ന് പൊലിസ് നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ വിവേചനം കാണിക്കുന്നുവെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരോപണം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാസങ്ങളായി തടവിലാണ് ആകാശ് തില്ലങ്കേരി. ഇതിനിടെയാണ് മുഴക്കുന്ന് പൊലിസിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.

വധശ്രമക്കേസില്‍ പിടികൂടിയ പ്രതിക്ക് രക്ഷപ്പെടാന്‍ പൊലസ് അവസരം ഒരുക്കിയെന്നു ആരോപിച്ചു സി.പി. എം പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ചരാത്രി മുഴക്കുന്ന് പൊലിസ് സ്റ്റേഷന്‍ വളഞ്ഞതാണ് പുതിയ സംഭവവികാസം. കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച പ്രതി കുതറി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചത്ണ പാലപ്പളളിയില്‍ കഴിഞ്ഞ ഏപ്രില്‍ 14-നുണ്ടായ സംഘര്‍ഷത്തില്‍ 308-വകുപ്പ് ചേര്‍ത്ത് ഏതാനും ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു. കേസില്‍ പ്രതിയായ അനിലിനെ തിങ്കളാഴ്ച്ച വൈകിട്ടാണ് പൊലിസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്.

ജീപ്പില്‍ നിന്ന് ഇറക്കി സ്റ്റേഷനിലേക്ക് കയറുന്നതിനിടെയാണ് ഇയാള്‍ കടന്നു കളഞ്ഞതെന്ന് പൊലിസ് പറയുന്നു. അതേ സമയം പൊലിസും ബി.ജെ.പി പ്രവര്‍ത്തകരും ഒത്തുകളിച്ചു പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയെന്ന് ആരോപിച്ചാണ് സി.പി. എം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളഞ്ഞു പ്രതിഷേധിച്ചത്.സി.പി. എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ വധശ്രമത്തിന് കേസെടുത്ത പ്രതിയാണ് സ്റ്റേഷനില്‍ നിന്നും കസ്റ്റഡിയിലിരിക്കവെ രക്ഷപ്പെട്ടത്. സംഭവത്തില്‍ പൊലിസിന് ഗുരുതര വീഴ്ച്ചയുണ്ടായെന്നു സിപിഎം പ്രാദേശിക നേതൃത്വം ആരോപിച്ചു. നേരത്തെ പാനൂര്‍ ചമ്പാട് സി.പി. എം പ്രാദേശിക നേതാവിനെ കാപ്പ ചുമത്തി നാടുകടത്തിയെന്നു ആരോപിച്ചു സി.പി. എം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മേലെ ചമ്പാട് പൊലിസിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പാണ് മുഴക്കുന്നിലും പൊലിസിനെതിരെ പ്രതിഷേധം പാര്‍ട്ടി അണികളില്‍ ശക്തമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+