Get Updates
Get notified of breaking news, exclusive insights, and must-see stories!

ജ്വല്ലറിയില്‍ കവര്‍ച്ച; ഇതരസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചു പൊലിസ് അന്വേഷണമാരംഭിച്ചു

കണ്ണൂര്‍:തലശേരി നഗരത്തില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെയെത്തി ജ്വല്ലറി ജീവനക്കാരനെ കബളിപ്പിച്ചു ആഭരണങ്ങളുമായി കവര്‍ന്ന സംഘത്തെ കുറിച്ചു പൊലിസ് അന്വേഷണമാരംഭിച്ചു. തലശേരി നാരങ്ങാപ്പുറം മണവാട്ടി ജംഗ്ഷനിലെ സാറാസ് ഗോള്‍ഡ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് സ്വര്‍ണ്ണാഭരണം കൈക്കലാക്കി രക്ഷപ്പെട്ട ദമ്പതികള്‍ ചമഞ്ഞെത്തിയ സ്ത്രിയെയും പുരുഷനെയും കണ്ടെത്തുന്നതിനായാണ് തലശേരി ടൗണ്‍ സിഐ എം അനിലിന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ജ്വല്ലറി ഉടമ ശശിധരന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ജ്വല്ലറിയിലെ ക്യാമറയില്‍ നിന്നും കവര്‍ച്ചക്കാരുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതര സംസ്ഥാനക്കാരെന്ന് കരുതുന്ന മാന്യമായി വേഷം ധരിച്ച ഇരുവരും ബുധനാഴ്ച്ച വൈകിട്ട് നാലു മണിയോടെയാണ് ജ്വല്ലറിയിലെത്തി തട്ടിപ്പ് നടത്തി രക്ഷപ്പെട്ടത്. 60,000 ത്തോളം രൂപ വിലവരുന്ന സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. വിവിധ ഡിസൈനുകളിലുള്ള ആഭരണമാണ് ഇവര്‍ ആവശ്യപ്പെട്ടത്. രണ്ട് ഡിസ്പ്ലേ ട്രേയിലെ ആഭരണങ്ങള്‍ ഇവരുടെ മുന്‍പലേക്ക് ജ്വല്ലറി ജീവനക്കാരന്‍ ഗോപിനാഥ് എടുത്തു വച്ചു. ഇത് ഇഷ്ടപ്പെടാത്തതിനാല്‍ മറ്റൊന്ന് കൂടി എടുത്തു വരുന്നതിനിടയിലാണ് ആദ്യം കാണിച്ച ട്രേയില്‍ നിന്നും ഒരു ബ്രേസ്ലറ്റ് കൈയ്യടക്കത്തോടെ സ്ത്രീ മോഷ്ടിച്ചത്. എല്ലാം നോക്കിയതിന് ശേഷം ജ്വല്ലറിയുടെ വിസിറ്റിംഗ് കാര്‍ഡും വാങ്ങി പിന്നെ വരാമെന്ന് പറഞ്ഞ് ഇരുവരും ഇറങ്ങിപ്പോവുകയായിരുന്നു.

jewellery

പിന്നീട് പരിശോധിച്ചപ്പോഴാണ് 10 ഗ്രാമിന്റെ കൈ ചെയ്ന്‍ നഷ്ടപ്പെട്ടതായി ജ്വല്ലറി ജീവനക്കാരനായ ഗോപിനാഥ് കണ്ടെത്തിയത്. നഷ്ടപ്പെട്ട ആ ഭരണത്തിന് 60,000ത്തോളം രൂപ വിലവരും. പരിഭ്രാന്തനായ ഗോപിനാഥ് ജ്വല്ലറിയിലെ സി.സി.ടി.വി.പരിശോധിച്ചപ്പോഴാണ് നേരത്തെ കടയിലെത്തിയവര്‍ ആഭരണം കൈക്കലാക്കുന്നത് കണ്ടത്. ജ്വല്ലറി ഉടമ ശശിധരനാണ് പോലിസില്‍ പരാതി നല്‍കിയത്. ഈ സംഭവത്തിന് മുന്‍പെ മെയിന്‍ റോഡിലെ ഏതാനും ജ്വല്ലറി കളിലും ഇതേ സംഘം എത്തിയിരുന്നതായി വിവരമുണ്ട്. കണ്ണൂരില്‍ നിന്നാണ് തട്ടിപ്പുകാര്‍ തലശ്ശേരിയിലെത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

നഗരമധ്യത്തിലുളള മൊബൈല്‍ ഷോപ്പുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മോഷണം നടന്നിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡിലെ പച്ചക്കറി കടകളിലും കുയ്യാലി റെയില്‍വെ ഗേറ്റിനടുത്തെ അഭിഭാഷകന്റെ വീട്ടിലും കഴിഞ്ഞ ദിവസം മോഷണം നടന്നിരുന്നു. എന്നാല്‍ ഈ കേസുകളിലെ പ്രതികളെ പൊലിസിന് ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. തലശേരി ട്രാഫിക്ക് സ്റ്റേഷനു നൂറുമീറ്റര്‍ ദൂരെയുളള സവിതാ ജ്വല്ലറിയില്‍ കയറി ഉടമയെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ ഇന്നും കാണാമറയത്താണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+