മയക്കുമരുന്ന് വിൽപനക്കാരും കൊവിഡ് വാഹകരായേക്കുമെന്ന് ഭീതി: സംഘങ്ങളെ പൂട്ടി ക്വാറന്റിനിലാക്കാൻ പോലീസ്
കാഞ്ഞങ്ങാട്: കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കൊവിഡ് പടർത്താൻ സാധ്യതയുള്ളവരിൽ ഏറെയും മയക്കുമരുന്ന് സംഘങ്ങളെന്ന് പോലീസ് ഇതോടെ കൊവിഡ് വ്യാപനം സംബന്ധിച്ച ആശങ്ക നിലനിൽക്കെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം മയക്കുമരുന്ന്സംഘങ്ങളിലേക്കും എത്തിയിരിക്കുകയാണ്. മംഗളുരുവുമായി ബന്ധമുള്ള ചെറുതും വലുതുമായി നിരവധി മയക്കുമരുന്ന് സംഘങ്ങൾ കാസർക്കോടുണ്ട്.
കുറെ വർഷങ്ങളായി കാസർഗോഡ് ജില്ലയിലെ കഞ്ചാവ് മാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്ന മൂന്നുപേരെ പൊലീസ് കണ്ടെത്തി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഉദുമ, കാഞ്ഞങ്ങാട്, പടന്നക്കാട് സ്വദേശികളായ മൂന്ന് മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളെയാണ് പോലീസ് കണ്ടെത്തി ആരോഗ്യ വകുപ്പ് അധികൃതരുടെ സഹായത്തോടെ ക്വാറന്റൈനിലാക്കിയത്. കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി ഏറ്റെടുത്തിരുന്ന കാസർഗോഡ്ഡെ ഒരു സ്വകാര്യ ലോഡ്ജിലാണ് ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി കെ സുധാകരന്റെ നേതൃത്വത്തിൽ പിടികൂടിയ ഇവരെ ആംബുലൻസ് എത്തിച്ചാണ് ആരോഗ്യവകുപ്പ് കാസർകോട്ടേക്ക് മാറ്റിയത്. 28 ദിവസം ഇവരെ ക്വാറന്റെെനിൽ പാർപ്പിക്കും. കൂടുതൽ മയക്കുമരുന്ന് വിൽപ്പനക്കാരെ നിരീക്ഷണത്തിലാക്കാനാണ് പോലീസ് നീക്കം.

മയക്കുമരുന്ന് സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കുന്നതും കഞ്ചാവ് കൈമാറ്റത്തിലും കൊവിഡ് പകരുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. പറയപ്പെടുന്നത്. കൊവിഡ് രോഗം സ്ഥിരീകരിച്ചു ആശുപത്രിയിലെ ഐസൊലേഷനിൽ കഴിയുന്നവരിൽ കഞ്ചാവിന് അടിമയായ ഒരു രോഗിയുമുണ്ട്. നാളുകളായി കഞ്ചാവ് ലോബിയുമായി ഇയാൾക്ക് അടുത്ത ചാങ്ങാത്തവുമുണ്ടായിരുന്നു. ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത്തിനുള്ള അന്വേഷണം ആണ് കഞ്ചാവ് മാഫിയയിൽ എത്തിയത്. ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ആരോഗ്യ വകുപ്പും പോലീസും കഞ്ചാവ് ലോബിയെ പൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
ഇതേ സമയം കണ്ണൂർ ജില്ലയിലെ പറശിനിക്കടവ്, അഴീക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ കഞ്ചാവ് വില്പനക്കാരെയും പോലീസ് തിരയുകയാണ്. അതിനിടെ അടുത്ത കാലത്തായി ഇയാൾക്ക് നാട്ടിലെ കഞ്ചാവ് ലോബിയുമായി ബന്ധമില്ലെന്നാണ് പോലീസ് അന്വേഷണം നടത്തിയപ്പോൾ ലഭിച്ച വിവരം. ഇവിടത്തെ കഞ്ചാവ് കടത്തുകാരുമായി തെറ്റിപ്പിരിഞ്ഞാണ് ഇയാൾ കർണ്ണാടകയിലേക്കും മറ്റും പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, മംഗളൂരു എന്നിവടങ്ങളിൽ അതിഥി തൊഴിലാളികളായി ജോലി ചെയ്യുന്നവരിൽ നല്ലൊരു ശതമാനം മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുള്ളവരാണ്. ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് ഇവർ കഞ്ചാവടക്കമുള്ള മയക്കുമരുന്ന് കൊണ്ടുവരുന്നത്. ഇവരെയും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications