കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരിയാരത്തെ ക്ഷേത്രകള്ളനെ പൊലിസ് വീട് വളഞ്ഞു പിടികൂടി

Google Oneindia Malayalam News

തളിപറമ്പ്: ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവരുന്ന മോഷ്ടാവിനെ പോലീസ് പിടികൂടി. കൈതപ്രം തൃക്കുറ്റേരി ക്ഷേത്ര ത്തിലെഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്ന നിരവധി മോഷണ കേസിലെ പ്രതി കൈതപ്രത്തെ എ.കെ.ഹരിദാസനെ (44) യാണ് പരിയാരം എസ്.ഐ.കെ.വി.സതീശന്റെ നേതൃത്വത്തില്‍ എ.എസ്.ഐ.രാജേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍ അഞ്ചില്ലത്ത്, സിവില്‍ പോലീസ് ഓഫീസര്‍ സോജി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

ഇക്കഴിഞ്ഞ 23ന് രാത്രിയിലാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണം കവര്‍ന്നത്. ഇതിന്ഒരാഴ്ച മുമ്പും കവര്‍ച്ചാ ശ്രമം നടത്തിയ പ്രതിയെ തിരിച്ചറിയാന്‍ സഹായിച്ചത് കഴിഞ്ഞ വര്‍ഷം ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ സമയത്ത് പോലീസ് ശേഖരിച്ച വിരലടയാളമാണ്.

kannur

തുടര്‍ന്ന് നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും പോലീസ് സസൂക്ഷ്മം പരിശോധിച്ചു. ഇതില്‍ നിന്നും മോഷ്ടാവിനെ തിരിച്ചറിഞ്ഞതോടെ ഇയാള്‍ പരിയാരം മുടിക്കാനത്ത് ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ പയ്യന്നൂര്‍ കോടതിറിമാന്‍ഡ് ചെയ്തു. ഇതിനിടെ പൊലിസ് നടപടി തുടരുമ്പോഴും കണ്ണൂര്‍ ജില്ലയില്‍ ക്ഷേത്രകവര്‍ച്ച തുടുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇരിക്കൂര്‍ മാമാനിക്കുന്ന് ക്ഷേത്രത്തിന്റെ കീഴില്‍ പാറ്റക്കല്‍ ബ്ലാത്തൂര്‍ ടൗണ്‍ റോഡരികിലുള്ള കണ്ണങ്ങോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം അര്‍ധ രാത്രി മോഷണം നടന്നു. ശീകോവിലിന്റെ വാതിലുകളും അകത്തെ രണ്ട് ഭണ്ഡാരങ്ങളും തകര്‍ത്ത നിലയിലാണുള്ളത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പൂജാകര്‍മങ്ങള്‍ക്കെത്തിയ ക്ഷേത്ര ജീവനക്കാരാണ് കവര്‍ച്ച നടത്തിയതായി കണ്ടത്.കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴയുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് മോഷണം നടന്നതെന്നാണ് സംശയം.

ക്ഷേത്ര കമ്മറ്റി ഭാരവാഹികളുുടെ പരാതി പ്രകാരം ഇരിക്കൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരില്‍ നിന്നും വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.വടക്കന്‍ കേരളത്തിലെ അതിപ്രശസ്തമായ മാമാനിക്കുന്ന് ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണിത്. ചെറിയ ക്ഷേത്രമായതുകൊണ്ടു തന്നെ ഇവിടെ രാത്രികാല കാവലോ സെക്യൂരിറ്റിസംവിധാനങ്ങളോയില്ല. പ്രദേശത്തെ സി.സി.ടി.വിദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ചുവരികയാണ്.

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
police surrounded the house and arrested the temple thief in Pariaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X