കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസ്

Google Oneindia Malayalam News

കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെതിരെ കാപ്പ ചുമത്താന്‍ പോലീസ്. ഇതിനായി കണ്ണൂര്‍ ജില്ലാ കളക്ടറുടെ അനുമതി തേടിയിരിക്കുകയാണ് പോലീസ്. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്നത് അടക്കമുള്ള കേസുകളിലാണ് കാപ്പ ചുമത്തി നാടുകടത്താന്‍ നീക്കം നടക്കുന്നത്.

1

ഡിഐജി തലത്തില്‍ നിന്നാണ് കളക്ടറുടെ അനുമതി തേടിയുള്ള അപേക്ഷ പോയിട്ടുള്ളത്. ഫര്‍സീന്‍ മജീദിനെതിരെയുള്ള കേസുകളാണ് പോലീസ് കാപ്പ ചുമത്താനായി ചൂണ്ടിക്കാണിക്കുന്നത്.

ഫര്‍സീന്‍ മജിദിനെതിരെ കേസുകളുടെ എണ്ണവും സ്വഭാവവും പരിഗണിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ നിന്ന് നാടുകടത്തണമെന്നാണ് പോലീസ് പറയുന്നത്. ഫര്‍സീന്‍ മജീദിനെ ജില്ലയില്‍ തുടരാന്‍ അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇതെല്ലാം കണക്കിലെടുത്ത് ഫര്‍സീനെ എത്രയും വേഗം ജില്ലയില്‍ നിന്ന് നാടുകടത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റങ്ങളും, ഒപ്പം പഴയ കേസുകളും ഉള്‍പ്പെടുത്തിയാണ് കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് ഒരു പച്ചത്തവള; 11 സെക്കന്‍ഡില്‍ കണ്ടെത്തണം, ചിത്രം വൈറല്‍

അതേസമയം പോലീസ് റിപ്പോര്‍ട്ടില്‍ ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് പറയുന്നത്. പോലീസിന്റെ ശുപാര്‍ശ കളക്ടര്‍ അംഗീകരിച്ച്, അതിനുള്ള അന്തിമ അംഗീകാരം നല്‍കുന്ന സമിതിക്ക് അയക്കുകയും വേണ.. ഇതിനിടയില്‍ ഫര്‍സീന് തന്റെ വാദങ്ങള്‍ പറയാനുള്ള അവസരമുണ്ടാവും.

ഇതിനിടെ ഫര്‍സീനെതിരെ ഇപി ജയരാജന്‍ രംഗത്തെത്തി. ഫര്‍സീന്‍ ചെറിയ ക്രിമിനലാണെന്ന് ഇ ജപി ജയരാജന്‍ ആരോപിച്ചു. കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നത് പോലീസാണെന്നും ക്രിമിനലുകളെ മഹത്വവല്‍ക്കരിക്കരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

തൂവെള്ളയില്‍ ക്യൂട്ടായി അമൃത സുരേഷ്; ഇത് ഗോപി സുന്ദറിനുള്ളത്, ആ ചിരിക്കാണ് നൂറ് മാര്‍ക്ക്, വൈറലായി ചിതങ്ങള്‍

ഫര്‍സീനെതിരെ കാപ്പ ചുമത്താനുള്ള പോലീസിന്റെ നീക്കം തടയുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു. ജൂണ്‍ പതിമൂന്നിനാണ് ഇന്‍ഡിഗോ വിമാനത്തില്‍ ഫര്‍സീനും നവീന്‍കുമാറും മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ചത്. ഇവരെ ഇപി ജയരാജന്‍ സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിട്ടിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍ഉറക്കത്തില്‍ ഹൃദയാഘാതം, വീട്ടുടമസ്ഥയെ രക്ഷിച്ച് വളര്‍ത്തുപൂച്ച, സംഭവം ഇങ്ങനെ, വൈറല്‍

Recommended Video

cmsvideo
മുഖ്യമന്ത്രിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണം : ഇ.പി ജയരാജൻ |*Kerala

English summary
protest in flight: police may impose kaapa against youth congress leaders farzee majid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X