കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുന്നോല്‍ ഹരിദാസ് വധക്കേസ്: പ്രതിയായ ബിജെപി കൗണ്‍സിലറെ നഗരസഭാ അയോഗ്യനാക്കി

മഞ്ഞോടി പതിനേഴാം വാര്‍ഡിലെ കൗണ്‍സിലറായ ലിജേഷ് സിപിഎം പ്രവര്‍ത്തകനായ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്.

Google Oneindia Malayalam News
murder case accused

തലശേരി: ന്യൂമാഹി പുന്നോലില്‍ താഴെ വയലില്‍ മത്സ്യബന്ധനം നടത്തിവരികയായിരുന്ന സിപിഎം പ്രവര്‍ത്തകനായ താഴെ കുനിയില്‍ ഹരിദാസനെ വെട്ടി കൊന്ന കേസിലെ പ്രതിയായ ബിജെപി നേതാവിനെ നഗരസഭാ കൗണ്‍സിലര്‍സ്ഥാനത്തു നിന്നും തലശേരി നഗരസഭാ കൗണ്‍സില്‍ യോഗം അയോഗ്യനാക്കി.

തലശേരി മഞ്ഞോടി വാര്‍ഡിലെ നഗരസഭാ കൗണ്‍സിലറും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷിനെയാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും അയോഗ്യനാക്കിയത്. ചൊവ്വാഴ്ച്ച രാവിലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെഎം ജമുനാ റാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്.

സ്ഥിരമായി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ കൗണ്‍സില്‍ ചട്ടപ്രകാരമാണ് നടപടി. തുടര്‍ച്ചയായി ആറു കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അയോഗ്യനാക്കാമെന്നാണ് ചട്ടം. ചൊവ്വാഴ്ച്ച രാവിലെ ചേര്‍ന്ന നഗരസഭായോഗത്തില്‍ മുപ്പതാമത്തെ അജന്‍ഡയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.

മഞ്ഞോടി പതിനേഴാം വാര്‍ഡിലെ കൗണ്‍സിലറായ ലിജേഷ് സിപിഎം പ്രവര്‍ത്തകനായ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. 2022-ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് അറസ്റ്റിലായ ലിജേഷ് ഇന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാള്‍ നല്‍കിയ ജാമ്യഹരജി ഹൈക്കോടതിയും തളളിയിരുന്നു.

സംസ്ഥാന രാഷ്ടീയത്തില്‍ തന്നെ ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതക കേസുകളിലൊന്നാണ് പുന്നോല്‍ ഹരിദാസ് വധ കേസ്. പുന്നോല്‍ മുത്തപ്പന്‍ മടപ്പുരയ്ക്കടുത്തുള്ള താഴെ കുനിയില്‍ വീട്ടില്‍ ഹരിദാസനെ പ്രതികള്‍ രാഷ്ട്രീയ വൈരാഗ്യം വെച്ചു വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്.

കേസിലെ മുഖ്യപ്രതികളിലൊരാളായ രജീഷ് ഉള്‍പെടെ പതിനൊന്നു പേരാണ് കേസിലെ പ്രതികള്‍ . കേസിലെ പ്രതികളിലൊരാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് അണ്ടലൂര്‍ സ്വദേശിനിയായ അധ്യാപികയെയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കണ്ണുരിലെ രാഷ്ട്രീയ കൊലപാതക കേസില്‍ ആദ്യമായാണ് ഒരു സ്ത്രീ ആദ്യമായി പ്രതി ചേര്‍ക്കപ്പെടുന്നത്.

English summary
punnol haridas murder: accused bjp leader disqualified from municipal corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X