കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാമരാജ്യ രഥയാത്രയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി

Google Oneindia Malayalam News

കണ്ണൂര്‍: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ കഴിഞ്ഞ വിജയദശമി നാളില്‍ ആരംഭിച്ച രാമരാജ്യ രഥയാത്രയ്ക്ക് കണ്ണൂരില്‍ സ്വീകരണം നല്‍കി. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ മിഥിലാപുരിയില്‍ നടന്ന പരിപാടി മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു.

ഭാരതത്തെ പരമ വൈഭവത്തിലെത്തിക്കാന്‍, ലോകത്തെ മുഴുവന്‍ നയിക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കാന്‍ രാജ്യം രാമരാജ്യമാകണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സ്വാമി അമൃതകൃപാനന്ദപുരി പറഞ്ഞു. ശ്രീരാമന്‍ ധര്‍മ്മ മൂര്‍ത്തിയാണ്. ഭഗവാന്‍ ശ്രീരാമന്റെ ജീവിതം മാതൃകയാക്കിയാല്‍ നാം സനാതന ധര്‍മ്മിയായി മാറും.

SDS

ശ്രീരാമ ധര്‍മ്മം പഠിച്ച് ജീവിതത്തിലേക്ക് പകര്‍ത്തിയാല്‍ സമൂഹത്തിലെ ഭരണാധികാരികളേയും ധര്‍മ്മത്തിലേക്ക് നയിക്കാന്‍ സാധിക്കും. ധര്‍മ്മം പാലിക്കുന്ന ശക്തമായ സമൂഹമാണ് ഇന്നിന്റെ ആവശ്യം.സനാതര ധര്‍മ്മ മൂല്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ എല്ലാ പ്രതിസന്ധികളേയും നിഷപ്രയാസം അതിജീവിക്കാം.

രാജ്യം മന്‍മോഹന്‍ സിംഗിനോട് കടപ്പെട്ടിരിക്കുന്നു, ഇന്ത്യക്ക് പുതിയ ദിശാബോധം നല്‍കി; പുകഴ്ത്തി ഗഡ്കരിരാജ്യം മന്‍മോഹന്‍ സിംഗിനോട് കടപ്പെട്ടിരിക്കുന്നു, ഇന്ത്യക്ക് പുതിയ ദിശാബോധം നല്‍കി; പുകഴ്ത്തി ഗഡ്കരി

രാമന്റെ ആദര്‍ശങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇത്തരം യാത്രകള്‍ക്ക് സാധിക്കുമെന്നും സ്വാമിജി പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ. വി.എസ്. ഷേണായി അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി അരുണ്‍ജി ആമുഖ ഭാഷണം നടത്തി. ആചാര്യ മനോജ് ജി ആദരസഭയില്‍ സംസാരിച്ചു. രാജേഷ്‌നാദാപരും പ്രഭാഷണം നടത്തി. രാമരാജ്യ രഥയാത്ര സാരഥി ശക്തിശാന്താനന്ദ മഹര്‍ഷി അനുഗ്രഹഭാഷണം നടത്തി.

ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്

ശിവഗിരിമഠം പ്രേമാനന്ദസ്വാമി ദീപപ്രോജ്ജ്വലനം നടത്തി. കൊളക്കോട് ചന്ദ്രശേഖരന്‍, ഹരികൃഷ്ണന്‍ ആലച്ചേരി,ഡോ. വിനായക ദീക്ഷിതര്‍ എന്നിവര്‍ സംബന്ധിച്ചു. കെ. രവീന്ദ്രന്‍ രാമായണ പാരായണം നടത്തി. ജനറല്‍ കണ്‍വീനര്‍ പ്രജിത്ത് സ്വാഗതവും സ്വാഗതസംഘം ട്രഷറര്‍ കെ. ജസിനിത്ത് നന്ദിയും പറഞ്ഞു. നഗരത്തിന്റെ വിവിധ കോവിലുകളിലേയും ക്ഷേത്രങ്ങളിലേയും 31 പ്രതിനിധികള്‍ ശ്രീരാമ വിഗ്രഹത്തില്‍ മാല ചാര്‍ത്തി.

ഹിന്ദുവിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനം സനാതന ധര്‍മ്മം ഉള്‍ക്കൊളളുന്ന ആധ്യാത്മിക ജ്ഞാനത്തിന്റെ അഭാവമാണെന്ന് പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകനായ രാജേഷ് നാദാപുരം പറഞ്ഞു. രാമരാജ്യ രഥയാത്രയ്ക്ക് കണ്ണൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയിലും ഹിന്ദു സംഗമത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?

സംസ്ഥാനത്ത് ആത്മഹത്യ പെരുകുകയാണ്. ആത്മഹത്യ ചെയ്യുന്നവരില്‍ 100ല്‍ 90 പേരും ഹിന്ദു സമൂഹത്തില്‍ നിന്നുളളവരാണ്. കാരണം മറ്റൊന്നുമല്ല ക്രിസ്ത്യാനിക്കും മുസ്ലമാനും അവരുടെ മതത്തേ കുറിച്ച് മതഗ്രന്ഥങ്ങളേ കുറിച്ച് വളരെ ആഴത്തിലുളള അറിവുണ്ട്. അവരത് പഠിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഹൈന്ദവ വിശ്വാസികളില്‍ നല്ലൊരു വിഭാഗത്തിന് ഹൈന്ദവ വിശ്വാസമെന്തെന്നോ ആധ്യാത്മിക ഗ്രന്ഥങ്ങളെന്തെന്നോ അറിയില്ല.

അത് പഠിക്കാനൊട്ട് തയ്യാറാവാത്ത സ്ഥിതിയുമാണ്. ഇതാണ് ഹിന്ദുവിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കെല്ലാം നിദാനം. 2022ലും സംസ്ഥാനത്ത് നരബലി നടക്കുകയാണ്. ഇതിലൊരു കാഷായ വേഷധാരിയുണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു. കേരളം കത്തിയേനെ. ഒരാള്‍ കമ്മ്യൂണിസ്റ്റും മറ്റേയാള്‍ മുസ്ലീമുമായി പോയി. അതു കൊണ്ടാണ് കേരളം രക്ഷപ്പെട്ടത്.

ഹിന്ദുവിന് അന്ധവിശ്വാസങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് പലരുടേയും ശ്രമം. ഇത്തരം കുത്സിത ശ്രമങ്ങള്‍ക്കെതിരെ ഹൈന്ദവ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണം. ഹൈന്ദവ സമൂഹത്തില്‍ ജാതീയതയുണ്ടായിരുന്നു. മുസ്ലീമും ക്രിസ്ത്യാനിയും ജാതിയതയില്‍ നിന്നും ഉണ്ടായവരാണ്. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ സ്വാതന്ത്ര്യം മാത്രമല്ല രാജ്യം വിഭജിക്കപ്പെടുകയുമുണ്ടായി. എന്നാല്‍ ഇന്ന് ഇതാരും ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല.

രാഷ്ട്രം സ്വതന്ത്രമായപ്പോള്‍ ഡോ. അംബേദ്ക്കര്‍ ഭരണഘടനയില്‍ മതേതരത്വം എഴുതിവെച്ചിരുന്നില്ല. പിന്നീട് ഇന്ദിരാഗാന്ധിയാണ് സമ്പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മതേതരത്വം എന്ന ആശയം എഴുതി ചേര്‍ത്തത്. ഇതോടെയാണ് ഭാരതത്തിന്റെ സ്ഥിതി ദുരിതത്തിലായത്. ഇതോടെ നാടിന്റെ ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.

ഭാരതത്തില്‍ സര്‍വ്വതന്ത്ര സ്വാതന്ത്ര്യത്തോടെ മുസള്‍മാനും ക്രിസ്ത്യാനിയും ജീവിക്കുമ്പോള്‍ ഭാരതത്തിന് പുറത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും അക്രമം ഭയന്നാണ് ജീവിക്കുന്നത്. കോടിക്കണക്കിന് വിശ്വാസികളുടെ ആരാധനാ കേന്ദ്രമാണ് ശബരിമല. ശബരിമലയെ തകര്‍ക്കാന്‍ ഒരു ശക്തിയ്ക്കും സാധ്യമല്ല. 1 വര്‍ഷം കൊണ്ട് രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകും. 5 കോടിയില്‍പരം ഹിന്ദുക്കള്‍ ഒന്നിക്കും.

ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി ഹൈന്ദവ സമൂഹം മാറും. കഴിഞ്ഞ കാലങ്ങളില്‍ ഭരണം നടത്തിയ ഭരണാധികാരികളാണ് ഇന്നത്തെ ഭാരതത്തിന്റെ അവസ്ഥയ്ക്ക് കാരണം. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുളള ഭരണകൂടം അധികാരത്തിലെത്തിയതോടെ രാജ്യം എല്ലാ മേഖലയിലും വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിട്ടുളളത്. ലോകത്തിന്റെ ഒന്നാം നിരയിലേക്ക് രാജ്യം ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Rama Rajya Rath Yatra was welcomed in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X