Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമില്‍ തമ്പടിച്ച കടുവയെ പിടികൂടാന്‍ ദ്രുതകര്‍മ്മസേനയിറങ്ങി, കാട്ടാനയുടെ ആക്രമണം തുടരുന്നു

ഇരിട്ടി: ആറളം ഫാം ബ്‌ളോക്ക് നാലില്‍ വനംവകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ ആറാംദിവസവും കടുവയുടെ ദൃശ്യം പതിയാത്ത സാഹചര്യത്തില്‍ വനംവകുപ്പ് തെരച്ചില്‍ ശക്തമാക്കി. ഇതിനായി ഈ രംഗത്ത് പ്രത്യേക പരിശീലനം നേടിയ വയനാട് ദ്രുതകര്‍മ സേനാസംഘം ഫാമിലെത്തി. കണ്ണൂര്‍ ആര്‍. ആര്‍.ടി ഉള്‍പ്പെടെ അന്‍പതോളം വനപാലകര്‍ ഇവരുടെ നേതൃത്വത്തില്‍ കടുവയെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തി. പ്രദേശവാസികളുടെ ഭീതി അകറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ദ്രുതകര്‍മ്മസേനയിറങ്ങിയത്.

 tiger-1561509539-1666535024-1671829934.jpg -Properties Reuse Image

നേരത്തെ ഫാമില്‍ പശുവിനെ കൊന്ന് ഉപേക്ഷിച്ച സ്ഥലത്താണ് നിരീക്ഷണ ക്യാമറകള്‍ വനംവകുപ്പ് സ്ഥാപിച്ചത്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ നാല്, രണ്ട്, അഞ്ച് ബ്േളാക്കുകളിലും തെരച്ചില്‍ നടത്തും. കൊട്ടിയൂര്‍ റെയ്ഞ്ചര്‍ സുധീര്‍ നേരൊത്ത്, ഡൈപ്യൂ. റെയ്ഞ്ചര്‍ കെ.ജിജില്‍, ആറളം വൈല്‍ഡ് ലൈഫ് അസി. വാര്‍ഡര്‍ പി. പ്രസാദ് എന്നിവര്‍ ഫാമില്‍ ക്യാംപ് ചെയ്യുന്നുണ്ട്.

ഇതിനിടെ ആറളത്ത് വീണ്ടും കാട്ടാനയുടെ അക്രമണമുണ്ടായി. ആറളം ഫാമില്‍ കാട്ടാനയുടെ മുന്‍ു പിലായിപ്പോയ ഇരുചക്ര വാഹന യാത്രികര്‍ ജീവന്‍രക്ഷിച്ചുകൊണ്ടു ഓടിരക്ഷപ്പെട്ടു. ഫാമിലെ നിവാസികളായ ജിനീഷും സുഹൃത്ത് സുജിത്തുമാണ് ഇന്നലെ രാത്രിയില്‍ അബദ്ധവശാല്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. ഇരുവരും ബൈക്കില്‍ വരുന്നതിനിടിയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ബൈക്കില്‍ നിന്നും ചാടി ഇരുവരും ആനയുടെ മുന്നില്‍ നി്ന്നും ഓടി രക്ഷപ്പെട്ടു. ഏറെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴെക്കുംകാട്ടാന ബൈക്ക് തകര്‍ത്തിരുന്നു. റോഡരികില്‍ തള്ളിയിട്ട് സ്‌കൂട്ടര്‍ ചവിട്ടിതകര്‍ക്കുകയായിരുന്നു.

തിങ്കളാഴ്ച രാത്രി ഫാം പുരധിവാസ മേഖലയിലെ ഏഴാംബ്ലോക്കില്‍ ഭഗവതി റോഡില്‍ വെച്ചായിരുന്നു സംഭവം. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതരും ആറളം പോലീസും സ്ഥലത്തെത്തി. മേഖലയില്‍ വാഹനങ്ങള്‍ക്ക് നേരേയും ആനയുടെ അക്രമണം വര്‍ദ്ധിച്ചു വരികയാണ്. ഏഴുദിവസത്തിന് മുന്‍പ് ഫാമിലെ ചെത്തുതൊഴിലാളിയുടെ ബൈക്കും ആന തകര്‍ത്തിരുന്നു.

കാട്ടാന ഭീഷണി മൂലം കീഴ്പ്പള്ളി - പാലപ്പുഴ റോഡില്‍ രാത്രി വാഹനങ്ങള്‍ ഓടുന്നത് മാസങ്ങളായി നിലച്ച അവസ്ഥയിലാണ്. സ്ഥിതി അറിയാതെ എത്തിപ്പെടുന്നവര്‍ മാത്രമേ ഇതുവഴി സഞ്ചരിക്കാറുള്ളു. മേഖലയിലെ ഇടറോഡുകളും ഇതുതന്നെയാണ് സ്ഥിതി. ഒരു മാസം മുന്‍മ്പ് വളയംചാലിന് സമീപം ആദിവാസി യുവാവ് ആനയുടെ കുത്തേറ്റ് മരിച്ചത് റോഡിലൂടെ നടന്ന് വീട്ടിലേക്ക് വരുന്നതിനിടിയിലാണ്. പകല്‍ അഞ്ചുമണി കഴിഞ്ഞാല്‍ കാല്‍നടയായും വാഹനങ്ങളിലുമുള്ള യാത്രപോലും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്.

ഫാമിന് പുറത്ത് കൂലിപണിക്ക് പോകുന്നവരും ഫാമിലെ തൊഴിലാളികളുമാണ് ആന ഭീഷണി മൂലം ഏറെ കഷ്ടപ്പെടുന്നത്. മേഖലയില്‍ കടുവയുടെ സാന്നിധ്യം കൂടി കണ്ടതോടെ വനപാലകരുടെ ശ്രദ്ധ കടുവയിലേക്ക് നീങ്ങിയിരിക്കുകയാണ്. ആനയുടേയും കടുവയുടേയും ഭീഷണി ഒരേ സമയം പ്രതിരോധിക്കേണ്ടി വരുന്നത് വനം വകുപ്പിനും ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പതിനൊന്നു പേരെയാണ് ഇവിടെ കാട്ടാന ചവുട്ടിക്കൊന്നത്. ഇതില്‍ ചെത്തുതൊഴിലാളി പി.വി റിജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടത് പതിനൊന്നുമാസത്തിനിടെയാണ്. ഫാമില്‍ മാത്രം മുപ്പതുകോടിയോളം രൂപയുടെ കൃഷിനാശം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെയുണ്ടായിട്ടുണ്ട്. ആദിവാസി,ജനവാസ മേഖലയിലെ നഷ്ടകണക്ക് ഇതിനു പുറമേ വരും. എഴുപതിലധികം ആനകള്‍ ഫാമില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ആഴ്ചയില്‍ രണ്ടുകാട്ടാനകള്‍ ചെരിഞ്ഞ സംഭവവും ഫാമിലുണ്ടായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+