കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദ പ്രസ്താവനയിൽ വെട്ടിലായി ജിൽ മാക്കുറ്റി: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നടപടിക്കൊരുങ്ങി ആർഎസ്എസ്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ വിവാദ പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ നിയമ നടപടിക്കൊരുങ്ങി ആർഎസ്എസ്. മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർഎസ്എസാണെന്ന് ആരോപിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെയാണ് ആർഎസ്എസ് നേതൃത്വം നിയമ നടപടിക്കൊരുങ്ങുന്നത്. കഴിഞ്ഞ മാസമാണ് കേരളത്തിലെ പ്രമുഖ ചാനലിൽ ആർഎസ്എസും മഹാത്മ ഗാന്ധി വധവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചർച്ച നടന്നത്. ചാനൽ ചർച്ചയ്ക്കിടെ മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ റിജിൽ മാക്കുറ്റി ആരോപിക്കുകയായിരുന്നു.

യുവതിയുടെയും മകളുടെയും ദുരൂഹ മരണം: കാമുകനെ ചോദ്യം ചെയ്യുമെന്ന് പോലീസ് യുവതിയുടെയും മകളുടെയും ദുരൂഹ മരണം: കാമുകനെ ചോദ്യം ചെയ്യുമെന്ന് പോലീസ്

കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായി ഇന്ത്യയുടെ സമഗ്ര പുരോഗതിക്ക് വിവിധ പ്രവർത്തന പദ്ധതികളിലൂടെ വ്യത്യസ്തങ്ങളായ സംഭാവനകൾ നൽകിയ സംഘടനയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തിയതിനെതിരായി. കണ്ണൂർ ജില്ലാ കാര്യവാഹക് കെ. ശ്രീജേഷാണ് നിയമനടപടിയുടെ ഭാഗമായി അഡ്വ. എം. ആർ. ഹരീഷ് മുഖാന്തിരം റിജിലിന് വക്കീൽ നോട്ടീസ് അയപ്പിച്ചിരിക്കുന്നത്. സമാനമായ പരാമർശങ്ങൾ മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ ഒരു പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി നടത്തി യിട്ടുണ്ടെന്നും രാഹുൽ ഇതുമായി ബന്ധപ്പെട്ട് നിയമ നടപടി നേരിടുകയാണെന്നും ശ്രീജേഷ് ചൂണ്ടിക്കാട്ടി.

 123-16107943

ആർ എസ് എസ്സിന് ഗാന്ധി വധവുമായി ബന്ധമുണ്ടെന്ന പരാമർശം വസ്തുതാ വിരുദ്ധമാണെന്ന് സമീപകാലത്തു റിട്ട. ജസ്റ്റിസ് കെ ടി തോമസ് ഒരു ദൃശ്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിതായും നോട്ടിസിൽ അവകാശപ്പെടുന്നു. ഈ വിഷയത്തിൽ രാഹുൽ ഗാന്ധി വിചാരണ നേരിടണമെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഈ അവസരത്തിലാണ് സംഘടനയെ താറടിച്ചു കാണിക്കുന്ന തരത്തിൽ റിജിൽ മാക്കുറ്റി പ്രസ്താവന നടത്തിയതെന്ന് ആർഎസ്എസ് ആരോപിച്ചു.

ചർച്ച സംഘടിപ്പിച്ച ചാനൽ മേധാവിക്കെതിരെയും കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്.ഈ വിഷയത്തിൽ പൊതുജനങ്ങൾക്കുണ്ടായ തെറ്റിദ്ധാരണ നീക്കാനും മാപ്പു പറയാനും ആവശ്യപ്പെട്ടാണ് നോട്ടീസ്.നേരത്തെ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് റിജിൽ മാക്കുറ്റിയുടെ നേത്യത്വത്തിൽ കണ്ണൂർ തായത്തെരുവിലെ റോഡരികിൽ വെച്ചു കന്നുകാലിയെ പരസ്യമായി അറുത്ത് മാംസം വിതരണം ചെയ്തത് ദേശീയ തലത്തിൽ വരെ വൻ വിവാദം സൃഷ്ടിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ ഈ വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ചു കൊണ്ട് രംഗത്തുവന്നു.ഇതിനെ തുടർന്ന് രാഹുൽ ഗാന്ധി നേരിട്ട് ഇടപ്പെട്ട് റിജിൽ മാക്കുറ്റിയെയും അഞ്ച് പ്രവർത്തകരെയും യുത്ത് കോൺഗ്രസിനെയും കോൺഗ്രസിന്റെയും ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിനു ശേഷം കെ.സുധാകരൻ എം.പിയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് റിജിലിനെയും പ്രവർത്തകരെയും തിരിച്ചെടുത്തത്.എന്നാലിപ്പോൾ ഗാന്ധി വധത്തിൽ ആർ.എസ്.എസിന് പങ്കുണ്ടെന്ന് പറഞ്ഞതിലുടെ വീട്ടും വെട്ടിലായിരിക്കുകയാണ് യുത്ത് കോൺഗ്രസ് നേതാവ് .

English summary
RSS moves to take action against youth congress leader Rijil Makkutti over statement over assasination of Mahathma gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X