ചാവശേരിയിലെ ആര്‍.എസ്.എസ്-എസ്.ഡി.പി.ഐ സംഘര്‍ഷം: ആറ് പേര്‍ക്കെതിരെ കേസെടുത്തു
മട്ടന്നൂര്‍: ചാവശേരിയില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍ഷത്തില്‍ ആറ് വീടുകളും കാറും തകര്‍ത്ത സംഭവത്തില്‍ ഇരുവിഭാഗങ്ങളിലും ഉള്‍പ്പെട്ട ആറ് പേരെ പൊലിസ് അറസ്റ്റു ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത 14 പേരില്‍ നിന്ന് ആറ് പേരുടെ അറസ്റ്റാണ് പൊലിസ് രേഖപ്പെടുത്തിയത്. പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.
ചാവശേരി മണ്ണോറ റോഡിലെ മഹിളാ മോര്‍ച്ച ഇരിട്ടി മണ്ഡലം പ്രസി.കെ. പി ഷീജ, ആര്‍.എസ്.എസ് ചാവശേരി ഭൗതിക് പ്രമുഖ് പറയനാട്ടെ സന്ദീപ്, ചാവശേരിയിലെ ആര്‍. എസ്.എസ് പ്രവര്‍ത്തകന്‍ കെ.വി അജയന്‍, എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ സിനാസ്, കാംപസ് ഫ്രണ്ട് ജില്ലാ പ്രസി. ചാവശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ സി.കെ ഉനൈസ്, ചാവശേരി ടൗണിലെ ഷാജഹാന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

വീടുകളുടെ ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചു തകര്‍ക്കുകയും വീടിന്റെ നിലത്ത് പാകിയ ടൈല്‍സ് കുത്തിപൊളിക്കുകയും ചെയ്തിട്ടുണ്ട്. സിനാസിന്റെ പിതാവ് എം.കെ ഹംസ, ഭാര്യ ഹൈറുന്നിസ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹംസയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ കാര്‍ തകര്‍ത്തിട്ടുണ്ട്. മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റിയംഗമാണ് ഹംസ.
തിങ്കളാഴ്ച്ച രാത്രിയും ചൊവ്വാഴ്ച്ച പുലര്‍ച്ചെയുമാണ് വ്യാപക അക്രമം അരങ്ങേറിയത്. കഴിഞ്ഞ ദിവസം രാത്രി ചാവശേരി ടൗണില്‍ നിന്നും പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡില്‍ സ്ഫോടനമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച്ച രാത്രി ചാവശേരി ടൗണില്‍ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തു.
ഈ പോസ് കൊള്ളാമോ..? പൂനം ബജ്‌വയുടെ അഡാര്‍ ചിത്രങ്ങള്‍
ഇതേ തുടര്‍ന്നാണ് വീടുകള്‍ക്കു നേരെ വ്യാപക അക്രമമുണ്ടായത്. സംഘര്‍ഷബാധിത പ്രദേശത്ത് ഉത്തരമേഖലാ റെയ്ഞ്ച് ഡി. ഐ.ജി രാഹുല്‍ ആര്‍. നായര്‍,സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ, റൂറല്‍ എസ്. പി രാജീവന്‍, കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപൊയില്‍, ഇരിട്ടി ഡി.വൈ. എസ്.പി സജേഷ് വാഴവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പൊലിസ് സംഘം സ്ഥലത്തെത്തി.
പ്രദേശത്ത് കൂടുതല്‍ അക്രമമൊഴിവാക്കുന്നതിനായി വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി, മട്ടന്നൂര്‍, മുഴക്കുന്ന് എന്നീ സ്റ്റേഷനുകളിലെ സി.ഐമാരും എസ്.ഐമാരും സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications