• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം: അക്രമികൾ എത്തിയത് വാടകയ്ക്കെടുത്ത കാറിൽ, കേസിൽ സഹോദരിയുടെ മൊഴി!

കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പോലീസിന് കൂടുതൽ വിവരങ്ങൾ. കേസിലെ പ്രതികളെന്ന് സംശയിക്കുന്നവർ കാർ വാടകടയ്ക്ക് എടുത്തവർ റെന്റ് എ കാർ വ്യവസ്ഥയിലാണന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കോളയാട് ചോലയിലെ സജേഷ് എന്നയാളിൽ നിന്നാണ് വാഹനം വാടകയ്ക്ക് എടുത്തിട്ടുള്ളത്. സെപ്തംബർ രണ്ടിന് ഉച്ചയോടെയാണ് കണ്ണവം സ്വദേശികളാണെന്ന് പരിചയപ്പെടുത്തിയ രണ്ട് പേർ കാറിന് വേണ്ടി സമീപിക്കുന്നത്. പെണ്ണുകാണൽ ചടങ്ങിന് പോകുന്നതിനായി രണ്ടോ മൂന്നോ ദിവസത്തേക്ക് കാർ വേണമെന്നും ഇവർ പറഞ്ഞിരുന്നു. ഇതോടെ ദിവസേന 1200 രൂപ എന്ന തോതിലാണ് കാറിന് വാടക നിശ്ചയിക്കുന്നത്.

ഇത്തവണയും ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും തന്നെ മുന്നിൽ; ന്യൂസില്‍ ഇടിവ്... ഫ്ലവേഴ്സിന് നേട്ടം

 വാടകയ്ക്കെടുത്ത വാഹനം

വാടകയ്ക്കെടുത്ത വാഹനം

വാഹനം കൈമാറുന്നതിന് മുമ്പ് ഇവരുടെ സംഘത്തിലെത്തിയ അഭി എന്ന വിളിപ്പേരുള്ള അമലാണ് ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ നൽകുന്നത്. ഇയാൾ തന്നെയാണ് കാർ ഇവിടെ നിന്ന് കൊണ്ടുപോയതും. എന്നാൽ കൊണ്ടുപോയ വാഹനം തിരികെ കൊണ്ടുവരാതായപ്പോൾ വിളിച്ച് അന്വേഷിച്ചതോടെ രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്തിക്കാമെന്നാണ് ഇവർ അറിയിച്ചത്. ഇത്തരത്തിൽ പലതവണ ഇതേ സംഘം ഒഴിവുകഴിവ് പറയുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് അന്വേഷിച്ചെത്തിയതോടെ മാത്രമാണ് കുറ്റകൃത്യത്തിന് വേണ്ടിയാണ് ഈ സംഘം കാർ വാടകയ്ക്ക് എടുത്തതെന്ന് ബോധ്യപ്പെടുന്നതെന്നാണ് വാഹനം വാടകയ്ക്ക് നൽകിയ സജേഷ് പറയുന്നത്.

കാർ ഉപേക്ഷിച്ച നിലയിൽ

കാർ ഉപേക്ഷിച്ച നിലയിൽ

വാഹനം വാങ്ങാനെത്തിയപ്പോൾ മാസ്ക് ധരിച്ചിരുന്നതിനാൽ എത്തിയവരുടെ മുഖം ഓർക്കുന്നില്ലെന്നും സജേഷ് പറയുന്നു. രേഖയായി നൽകിയ ആധാർ കാർഡിലെ ഫോട്ടോയും വ്യക്തമല്ല. സലാഹുദ്ദീനെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ച കാർ പിന്നീട് നമ്പൂതിരിക്കുന്ന് അമ്മാറമ്പ് കോളനി റോഡിൽ റബ്ബർ തോട്ടത്തിന് സമീപത്തുള്ള വിജനമായ സ്ഥലത്ത് നിന്നാണ് കണ്ടെടുക്കുന്നത്. വാഹനം രണ്ടാം തിയ്യതി വാടയ്ക്ക് എടുത്ത സംഘം സെപ്തംബർ എട്ടിന് മാത്രമാണ് കുറ്റകൃത്യം നടപ്പിലാക്കുന്നത്. ഇത് സംഘം മുൻകുട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കൊലനടത്തിയത് എന്നതിന്റെ തെളിവാണ്.

ടാപ്പിംഗ് തൊഴിലാളികളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിനെക്കുറിച്ച് പോലീസിൽ വിവരമറിയിക്കുന്നത്. ബുധനാഴ്ചയാണ് ഈ സംഭവം.

നിർണായക മൊഴി

നിർണായക മൊഴി

സഹോദരിമാർക്കൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൈച്ചേരി വളവ് എത്തുന്നതിന് മുമ്പുള്ള സ്ഥലത്ത് വെച്ച് സലാഹുദ്ദീനെ കൊലപ്പെടുത്തുന്നത്. ബൈക്കിലെത്തിയ സംഘം ബൈക്ക് കാറിലിടിച്ച ശേഷം സലാഹുദ്ദീൻ പുറത്തിറങ്ങിയപ്പോൾ ആക്രമിച്ച് ശേഷം വാഹനത്തിൽ കയറി കടന്നുകളയുകയായിരുന്നു. അക്രമികളിൽ ഒരാൾ സലാഹുദ്ദീന്റെ കാലിനും മറ്റൊരാൾ കൈക്കും പിടിച്ചുവെച്ചെന്നും മറ്റ് രണ്ട് പേർ ചേർന്നാണ് വെട്ടിയതെന്നാണ് സഹോദരി സംഭവത്തിൽ പോലീസിന് നൽകിയ മൊഴി. ആക്രമണത്തിൽ പരിക്കേറ്റ സഹോദരി റായിദയാണ് പോലീസിന് നിർണായക മൊഴി നൽകിയിട്ടുള്ളത്. ആശുപത്രി വിട്ട ശേഷം കൂത്തുപറമ്പ് പോലീസ് സ്റ്റേഷനിൽ വെച്ചാണ് നാർക്കോട്ടിക്സ് സെൽ എഎസ്പി രേഷ്മയാണ് സെപ്തംബർ എട്ടിന് നടന്ന സംഭവങ്ങളെക്കുറിച്ച് റായിദയിൽ നിന്ന് വിശദമായി ചോദിച്ചറിഞ്ഞിട്ടുള്ളത്.

 മൂന്ന് പേർ കസ്റ്റഡിയിൽ

മൂന്ന് പേർ കസ്റ്റഡിയിൽ

എസ്ഡിപിഐ പ്രവർത്തകനായ സലാഹുദ്ദീന്റെ കൊലപാതകുമായി ബന്ധപ്പെട്ട് മൂന്ന് ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമി സംഘം സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. വാടകയ്ക്കെടുത്ത ഈ കാർ ചിറ്റാരപ്പറമ്പ് അമ്മാറമ്പ് കോളനിക്ക് സമീപത്തെ നമ്പൂതിരിക്കുന്നിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വണ്ടി കണ്ടെടുക്കുന്നത്. വാഹനം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് വ്യക്തമായത്.

cmsvideo
  വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam
   ഹെൽമെറ്റ് തെറിച്ച് പോയെന്ന്

  ഹെൽമെറ്റ് തെറിച്ച് പോയെന്ന്

  സലാഹുദ്ദീന്റെ കൊലപാതക കേസിൽ ഇപ്പോൾ നിർണായകമായിത്തീർന്നിട്ടുള്ളത് സഹോദരിയുടെ മൊഴിയാണ്. സലാഹുദ്ദീന്റെ കുടുംബം സഞ്ചരിച്ച വാഹനത്തിന് പിന്നിലിട്ട ബൈക്ക് യാത്രക്കാരിൽ ഒരാളുടെ മുഖം റായിദ കണ്ടിരുന്നു. ബൈക്ക് കാറിലിടിച്ചപ്പോൾ ഹെൽമെറ്റ് താഴെ വീണതോടോയാണ് ഇയാളുടെ മുഖം വ്യക്തമായത്. റായിദ നൽകിയ സൂചനകളും സമീപത്തെ സിസിടിവി ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിൽ പോലീസ് ബൈക്കിൽ എത്തിയ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാവിമുണ്ടും നീല നിറത്തിലുള്ള ഷർട്ടുമായിരുന്നു ഇയാൾ ധരിച്ചിരുന്നത്. കുറ്റകൃത്യത്തിന് ശേഷം പ്രതികൾ കണ്ണവം ഭാഗത്ത് നിന്ന് എത്തിയ കാറിലാണ് രക്ഷപ്പെട്ടതെന്നും റായിദ പോലീസിനോട് പറഞ്ഞിരുന്നു. സലാഹുദ്ദീനും സഹോദരിമാരും സഞ്ചരിച്ച കാറിൽ ബൈക്ക് വന്നിടിച്ചതോടെ ആദ്യം പുറത്തിറങ്ങുന്നത് ചെറിയ സഹോദരിയാണ്.

  English summary
  Salahudheen murder case: Police got new details about the crime
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X