ഷുഹൈബ് വധം; പ്രതികളെ രക്ഷിക്കാൻ സർക്കാർ കോടികൾ ഒഴുക്കുന്നുവെന്ന് സതീശൻ പാച്ചേനി
കണ്ണൂര്‍: മട്ടന്നൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി എസ്പി ശുഹൈബിനെ കൊലപ്പെടുത്തിയ പ്രതികളെ കേസില്‍നിന്നു രക്ഷിക്കാനും സിബിഐ അന്വേഷണം തടയാനും സര്‍ക്കാര്‍ തലത്തില്‍ ഗൂഢാലോചന നടത്തുന്നുവെന്നു ഡിസിസി അധ്യക്ഷന്‍ സതീശന് പാച്ചേനി. ഇരകളോടൊപ്പം നില്‍ക്കാതെ സര്‍ക്കാര്‍ വേട്ടക്കാരെ രക്ഷിക്കുന്നതിനായി കോടിക്കണക്കിനു രൂപ ചെലവഴിച്ച് സുപ്രിംകോടതിയില്‍ നിന്ന് അഭിഭാഷകരെ ഏര്‍പ്പെടുത്തുകയാണ്.
ദിവസത്തില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന വിജയ് ഹന്സാരിയപ്പോലുള്ള സുപ്രിംകോടതി അഭിഭാഷകരെ ഏര്‍പ്പെടുത്തി ജനങ്ങളുടെ നികുതിപ്പണം പ്രതിഫലമായി നല്കി കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുകയാണ്. ഇവരെ രക്ഷിക്കാന്‍ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനെ നിയോഗിക്കുന്നതു തന്നെ മുഖ്യമന്ത്രിക്കു ശുഹൈബ് വധക്കേസിലെ പ്രതികളുമായി വഴിവിട്ട ബന്ധമുണ്ടെന്നതിന്റെ തെളിവാണ്.

മുഖ്യമന്ത്രിയുമായുള്ള ബന്ധം പ്രതി ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമായതാണ്. അക്രമി സംഘത്തെ രക്ഷപ്പെടുത്താന്‍ എന്തിനാണു സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പാച്ചേനി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2018 ഡിസംബര്‍ മാസം കോടതിയില്‍ ഹാജരായ സുപ്രിംകോടതി അഭിഭാഷകന്റെ ഫീസ് പോലും ഇതുവരെ പുറത്തുവിടാന്‍ സര്‍ക്കാര്‍ മടിക്കുന്നു. കോടിക്കണക്കിനു രൂപ ഫീസിനത്തില്‍ ചെലവുള്ളതു കൊണ്ടാണ് ആ തുക സര്‍ക്കാര്‍ വെളിപ്പെടുത്താത്തത്. സുപ്രിംകോടതി അഭിഭാഷകന് രഞ്ജിത്ത് കുമാറിന് 8,80,000 രൂപ നല്കിയ സര്‍ക്കാര്‍ സീനിയര്‍ അഭിഭാഷകനായ അമരേന്ദ്ര ശരണിനു 22 ലക്ഷവും നല്കാന് തീരുമാനമെടുത്തു.
സുപ്രിംകോടതി സീനിയര്‍ അഭിഭാഷകന് വിജയ് ഹന്‍സാരിയ ചെലവ് സമര്‍പ്പിച്ചു. അതു സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നാണു പറഞ്ഞത്. വിജയ് ഹന്‍സാരിയയുടെ ഫീസ് പുറത്തുവിടാന്‍ ജനരോഷം ഭയന്ന് സര്‍ക്കാര്‍ മടിക്കുകയാണ്. പൊതുപണം ധൂര്‍ത്ത് നടത്തി ക്രിമിനലുകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും പാച്ചേനി ആരോപിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
-
തിരുവനന്തപുരത്ത് സിപിഎമ്മിന് നേതൃദാരിദ്ര്യമോ! സമ്മതിച്ച് എംവി ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയിൽ രൂക്ഷ വിമർശനവും -
'കെകെ ജയചന്ദ്രൻ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ്', എംഎം മണിയെ ഒഴിവാക്കിയതിൽ ഭിന്നതയില്ലെന്ന് സിപിഎം -
മഞ്ഞുരുക്കാൻ പിണറായി നേരിട്ട് എത്തുമോ? പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ ജി സുധാകരന് മൗനം തന്നെ, അനുനയ നീക്കങ്ങൾ -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications