ഇന്നല്ലെങ്കില്‍ നാളെ മന്ത്രി ജയില്‍ ശിക്ഷ അനുഭവിക്കും:നിയമസഭ കയ്യാങ്കളിക്കേസിൽ പ്രതികരിച്ച് സതീശൻ പാച്ചേനി
കണ്ണൂര്‍: മുന്‍ ധനകാര്യമന്ത്രി കെ എം മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അക്രമം കാണിച്ച് പൊതു മുതല്‍ നശിപ്പിച്ച വിദ്യാഭ്യാസ മന്ത്രിയും മുന്‍ എംഎല്‍എമാരും ഇന്നല്ലെങ്കില്‍ നാളെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. നിയമസഭയില്‍ അക്രമം നടത്തിയ സംഭവത്തില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വി ശിവന് കുട്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിന് മുന്പില് നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ അക്രമം നടത്തിയ കേസില്‍ പ്രതിയായ വിദ്യാഭ്യാസമന്ത്രി മന്ത്രി ശിവന്‍കുട്ടി കോടതി വിധിക്ക് ശേഷം പറയുന്നു തന്റെ നിരപരാധിത്വം തെളിയിക്കുമെന്നാണ്. ഇത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു അക്രമ കേസില്‍ വിചാരണ നേരിടുമ്പോള്‍ പലരും താന്‍ അക്രമ സംഭവം നടക്കുമ്പോള്‍ ഉണ്ടായിട്ടില്ലെന്നാണ് സാധാരണ പറയാറുള്ളത്.

ഇതിന് ഉപോല്‍ബലകമായ തെളിവുകള്‍ അവര്‍ ഉണ്ടാക്കി കോടതിയില്‍ സമര്‍പ്പിക്കും. പലപ്പോഴും അത്തരം സംഭവങ്ങളില്‍ പ്രതികള്‍ രക്ഷപ്പെട്ടിരിക്കും അതുപോലെയാണോ നിയമസഭയില്‍ അക്രമം കാണിച്ച മന്ത്രിയും മുന്‍ എം എല്‍എ മാരും. ലോകത്തിലെ മുഴുവന്‍ മലയാളികളും ടി.വി ചാനലുകളിലൂടെ നേരിട്ട് കണ്ടതാണ് ശിവന്‍കുട്ടിയും മറ്റും അക്രമം നടത്തുന്നത്. ഈ തെളിവ് പോരെ കോടതിക്ക് ശിക്ഷ വിധിക്കാനെന്നും സതീശന് പാച്ചേനി ചോദിച്ചു.
കേരളത്തിലെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ക്രിമിനലുകള്‍ക്ക് തണലൊരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കൊലപാതകികള്‍ക്കും അക്രമികള്‍ക്കും സര്‍വ്വ പിന്തുണയും നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് പക്ഷെ നിയമസഭയില്‍ അക്രമം കാണിച്ചവരെ നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കില്ല. നാല് കോടതിയില്‍ പോയിട്ടും വിചാരണ നേരിടണമെന്ന ഉത്തരവല്ലാതെ അവര്‍ക്ക് പരിരക്ഷ നല്കുന്ന ഒരു ഉത്തരവും ഉണ്ടായിട്ടില്ലെന്നിരിക്കെ എന്തിന്റെ ബലത്തിലാണ് നിരപരാധിത്വം തെളിയിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടിയും എം. എല്‍. എമാരും പറയുന്നതെന്നും സതീശന് പാച്ചേനി ചോദിച്ചു.
ചടങ്ങില്‍ ഡിസിസി വൈസ് പ്രസിഡന്റ് വി.വി പുരുഷോത്തമന് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്, അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്ജ്, സജീവ് മാറോളി,മേയര്‍ അഡ്വ. ടി ഒ മോഹനന്, കെ.പി.സി.സി സെക്രട്ടറിമാരായ ചന്ദ്രന് തില്ലങ്കേരി,ഡോ. കെ വി ഫിലോമിന, മുന്‍ എം.എല്‍ എ പ്രൊഫ, എ ഡി മുസ്തഫ, നേതാക്കളായ എന്‍ പി ശ്രീധരന്, കെ സി മുഹമ്മദ് ഫൈസല്‍, സി ടി ഗിരിജ, തുടങ്ങിയവര്‍ പ്രസംഗിച്ചു.കെ.പി.സാജു,സുരേഷ് ബാബു എളയാവൂര്,കെ ബാലകൃഷ്ണന് മാസ്റ്റര്‍, എം.പി വേലായുധന്, രജിത്ത് നാറാത്ത്, റഷീദ് കവ്വായി, സി വി.സന്തോഷ്, എം.കെ.മോഹനന്,ടി.ജയകൃഷ്ണന് , രാജീവന് എളയാവൂര്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് തുടങ്ങിയ നേതാക്കള്‍ സമരത്തിന് നേതൃത്വം നല്കി.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications