അമ്മമാരുടെ കണ്ണീരിന്റെ വില സിപിഎമ്മിന് മനസിലാകുമെന്ന് സതീശൻ പാച്ചേനി
കണ്ണൂര്‍: ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ഇരുപതും ഇരുപത്തഞ്ചും വയസ്സുള്ള ചെറുപ്പക്കാരെ ക്രൂരമായി കൊല ചെയ്തപ്പോൾ അവരുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയും നാട്ടിലെ അമ്മമാർ പൊഴിച്ച കണ്ണുനീരിന്റെ വിലയും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ സിപിഎമ്മിന് മനസ്സിലാകുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു.
അഴീക്കോട് നിയോജക മണ്ഡലം 144ാം ബൂത്ത് കോൺഗ്രസ് കുടുംബ സംഗമം പള്ളിക്കുന്ന് ജയ് ജവാൻ റോഡിൽ സ്വപ്നം വീട്ടിൽ വച്ച് സംഘടിപ്പിച്ചപ്പോൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാച്ചേനി. ഷുഹൈബിന്റെയും ഷുക്കൂറിന്റെയും ക്രൂരമായ കൊലപാതകത്തിന് ശേഷവും സിപിഎം കൊലക്കത്തി താഴെവയ്ക്കില്ലെന്ന് പെരിയയിലെ കൊലപാതകത്തോടെ വ്യക്തമായിരിക്കുകയാണ്.

കൊലപാതകക്കേസിലെ പ്രതികൾക്ക് ഭരണത്തിന്റെ തണലിൽ എല്ലാ രാജകീയ സൗകര്യങ്ങളും ഒരുക്കി രാഷ്ട്രീയ പ്രവർത്തനം ക്രിമിനൽ പ്രവർത്തനമാക്കി മാറ്റിയ സിപിഎമ്മിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങൾ വിധി എഴുതാൻ തയ്യാറായിരിക്കുകയാണെന്നും സതീശൻ പാച്ചേനി പറഞ്ഞു. യോഗത്തിൽ ചടങ്ങിൽ കെ.സുനീഷ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ കെ പ്രമോദ്, കെ ബാലകൃഷ്ണൻ മാസ്റ്റർ, എം പി വേലായുധൻ, ടി ജയകൃഷ്ണൻ, കെഉമേഷ് സി വി അനിൽകുമാർ ജയറാം പള്ളിക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.












Click it and Unblock the Notifications