കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചിന്മയ മിഷന്‍ സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാൻ മാനേജ്മെന്റ് ശ്രമം; ഹിന്ദുമതത്തിന്റേത് മാത്രമായി മാറുന്നുവെന്ന് എസ്എഫ്ഐ!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ചിന്മയ മിഷന്‍ സ്ഥാപനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള മാനേജ്‌മെന്റ് ശ്രമം അത്യന്തം അപകടകരമാണെന്ന് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ മതസ്ഥരെയും ഒരുപോലെ ഉള്‍ക്കൊണ്ടിരുന്ന സ്വാമി ചിന്മയാനന്ദന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹിന്ദുമതത്തിന്റേത് മാത്രമായി മാറ്റുകയാണ് മാനേജ്‌മെന്റ്.

<strong>രാഹുലിനേക്കാള്‍ വലുതോ പിണറായി; റോഡ് ഉദ്ഘാടനത്തിന്റെ മറവില്‍ രാഹുലിനെ അപമാനിക്കാന്‍ ശ്രമമെന്ന് ആരോപണം</strong>രാഹുലിനേക്കാള്‍ വലുതോ പിണറായി; റോഡ് ഉദ്ഘാടനത്തിന്റെ മറവില്‍ രാഹുലിനെ അപമാനിക്കാന്‍ ശ്രമമെന്ന് ആരോപണം

തളാപ്പ് ചിന്മയ മിഷന്‍ വനിതാ കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളുടെ പേരില്‍ മാനേജ്‌മെന്റ് സ്വീകരിക്കുന്ന സമീപനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വിദ്യാര്‍ത്ഥികള്‍ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായിനിന്ന് നടത്തിയ സമരത്തെ ബി.ജെ.പി ആര്‍.എസ്.എസ് സംഘടനകളുടെ സഹായത്തോടെ വര്‍ഗീയവല്‍ക്കരിക്കുകയാണ് മാനേജ്‌മെന്റ്.

SFI

സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിക്ക് മാനേജ്‌മെന്റില്‍ നിന്ന് മാനസിക പീഡനമുണ്ടായി ആശുപത്രിയിലായതോടെയാണ് എസ്എഫ്ഐ കോളേജിലേക്ക് മാര്‍ച്ച് നടത്തുന്നത്. അതിനുശേഷം വൈകാരികമായ ചില പ്രതികരണങ്ങള്‍ ഉണ്ടായി. ഇത് അവസരമായി കണ്ട് കോളേജിനെ സംഘപരിവാര്‍ തങ്ങളുടെ കേന്ദ്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. അവരുടെ താല്‍പര്യത്തിന് വളം വെച്ചു കൊടുക്കുകയാണ് മാനേജ്‌മെന്റ്. ഇത് സ്വാമി ചിന്മയാനന്ദനെ അപമാനിക്കുന്നതിന് തുല്യമാണ്.

ശബരിമലയ്ക്ക് പിന്നാലെ ചിന്മയ പോലുള്ള സ്ഥാപനങ്ങള്‍ തകര്‍ക്കുകയാണ് ഇടതുപക്ഷ സംഘടനകള്‍ എന്ന ബിജെപി നേതാക്കളുടെ ആരോപണം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമമാണ്. കഴിഞ്ഞ ദിവസം കോളേജില്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ബോധോദയ പൂജ നടത്തിയത് പരിഹാസ്യമാണ്. എ.ബി.വിപിക്ക് യൂണിറ്റ് രൂപീകരിക്കാനും മാനേജ്‌മെന്റ് അനുമതി നല്‍കിക്കഴിഞ്ഞു.

സംഘപരിവാര്‍ സംഘടനകള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുക വഴി മറ്റു മതസ്ഥര്‍ക്ക് അപ്രാപ്യമാകുന്ന രീതിയില്‍ ചിന്മയ മിഷന്‍ സ്ഥാപനങ്ങള്‍ മാറ്റുന്നത് ഭൂഷണമാണോ എന്ന് മാനേജ്‌മെന്റ് ചിന്തിക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള നീക്കങ്ങളിലൂടെ എസ്.എഫ്.ഐ യെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്. വിദ്യാര്‍ത്ഥി ദ്രോഹ നടപടികളുമായി മുന്നോട്ടു പോകാനാണ് ഇനിയും മാനേജ്‌മെന്റിന്റെ ശ്രമമെങ്കില്‍ ശക്തമായ പ്രതികരണങ്ങളുണ്ടാവുമെന്ന് എസ്.എഫ്.ഐ മുന്നറിയിപ്പ് നല്‍കി.

English summary
SFI's comment about Chinmaya Mission College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X