കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുഹൈബിനെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരും: ഷാഫി പറമ്പിൽ

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ശുഹൈബ് രക്തസാക്ഷി അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊന്നവർ ഏത് മലകൾക്കു മുകളിൽ പോയി ഒളിച്ചാലും കൊല്ലിച്ചവർ ഏതു ശീതീകരിച്ച പാർട്ടി ഓഫീസിൽ അടുത്ത ഇരയെ കാത്തിരുന്നാലും യൂത്ത് കോൺഗ്രസ് അവരെ നിയമത്തിന് മുൻപിൽ എത്ര കാലം കഴിഞ്ഞാലും കൊണ്ടു വന്നിരിക്കും. ശുഹൈബിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഷുക്കുറിന്റെയും ചോരയ്ക്ക് സിപിഎം അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കു മുൻപിൽ കണക്കു പറയേണ്ടി വരുമെന്നും ഷാഫി മുന്നറിയിപ്പു നൽകി.

ലിംഗസമത്വ സമ്മേളനത്തിന് തുടക്കം, ഉദ്ഘാടനം ചെയ്ത് ആരോഗ്യമന്ത്രി കെകെ ശൈലജ
സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നടത്തുന്നത് വികസന മുന്നേറ്റ യാത്രയല്ല വർഗീയ മുന്നേറ്റ യാത്രയാണെന്ന് ഷാഫി പരിഹസിച്ചു. കോൺഗ്രസ് നേതാക്കൾ പാണക്കാട്ട് ഹൈദരലി തങ്ങളെ കണ്ടത് വിജയരാഘവൻ വർഗീയമായാണ് ചിത്രീകരിച്ചത്.ഹസൻ യു.ഡി.എഫ് കൺവീനറായതും ഇതേ രീതിയിൽ തന്നെയാണ് പറഞ്ഞത്. കേരളത്തിലെ ജനകീയ നേതാവായ ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതലയേൽക്കുന്നത് ക്രിസ്ത്യൻ വർഗീയ പ്രീണനമാണെന്നും ചിത്രീകരിച്ചു.

shafi-1583661264

പാണക്കാട്ടെ കുടുംബത്തെ കേരളീയ സമുഹത്തിന് നന്നായറിയാം. ബാബറി മസ്ജിദിന്റെ മിനാരങ്ങൾ തകർന്നു വീണ സമയത്ത് കേരളത്തിലെ ഒരു ക്ഷേത്ര മുറ്റത്തും മണൽത്തരി പോലും വീഴരുതെന്ന് പറഞ്ഞവരാണ് പാണക്കാട്ടെ കുടുംബം.ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ മുസ്ലിം ലീഗിന്റെ പ്രതികരണത്തിന് ശക്തി പോരെന്ന് പറഞ്ഞ് പാർട്ടി വിട്ട അതിതീവ്രവർഗീയ പാർട്ടിയായ ഐ.എൻ.എല്ലിനെ തോളിലേറ്റിയാണ് വിജയരാഘവൻ മുസ് ലിം ലീഗിനെ വർഗീയ പാർട്ടിയായി ആക്ഷേപിക്കുന്നതെന്നും ഷാഫി പറഞ്ഞു. വർഗീയ പ്രചരണം നടത്തുന്ന വിജയരാഘവന്റെ ചിത്രമുള്ള പോസ്റ്റർ ചുവരുകളിൽ നിന്നും സി.പി.എം പ്രവർത്തകർ. കീറിക്കളയുന്ന അവസ്ഥയാണ് മട്ടന്നുരി ലടക്കമുള്ളത്.

ശുഹൈബ് വധക്കേസിൽ കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുൻപിൽ കൊണ്ടുവരാതെ യുത്ത് കോൺഗ്രസ് പിൻമാറില്ല. രാഷ്ട്രീയ എതിരാളികളെ ഉൻമൂലനം ചെയ്യുന്നതിനായി രക്തദാഹവുമായി നടക്കുന്ന ചില നേതാക്കൾ കണ്ണുരിലെ സി.പി.എമ്മിലുണ്ട്. ആകാശ് തില്ലങ്കേരിയെപ്പോലുള്ള രാഷ്ട്രീയ ഗുണ്ടകളുടെ കൈയ്യിൽ ആയുധം നൽകുന്നത് ഇവരാണെന്നും ഷാഫി ആരോപിച്ചു. സർക്കാർ ഖജനാവിൽ നിന്നും ഒന്നേകാൽ കോടി ചെലവഴിച്ചാണ് സർക്കാർ അഭിഭാഷകരെ കൊണ്ടുവന്ന് ശുഹൈബ് വധക്കേസ് സിബിഐക്ക് വിടുന്നതിൽ തടസവാദമുന്നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുസമ്മേളനത്തിൽ യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷനായി. ശബരിനാഥ് എം.എൽ.എ, ഷ മാ മുഹമ്മദ്.ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു ,സ ജിവ് മാറോളി, റിജിൽ മാക്കുറ്റി, വി.എ നാരായണൻ എന്നിവർ പ്രസംഗിച്ചു.

English summary
Shafi Parambil aboutb Shuhaib murder case in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X