എനിക്ക് നീതി തരൂ: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ, ധർമ്മടത്ത് വേറിട്ട അങ്കം
കണ്ണൂർ: 2017ലാണ് പാലക്കാട് ജില്ലയിലെ വാളയാറിൽ സഹോദരിമാരായ രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. പ്രായപൂർത്തിയാവാത്ത രണ്ട് ദളിത് പെൺകുട്ടികളെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ നിയമപോരാട്ടവുമായി രംഗത്തെത്തിയെങ്കിലും നീതി ലഭിക്കാതായതോടെയാണ് പെൺകുട്ടികളുടെ അമ്മ പുതിയ പോരാട്ടത്തിനിറങ്ങിയത്. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് നിന്ന് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നത്. കുഞ്ഞുടുപ്പ് ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥായായാണ് ഭാഗ്യവതി മത്സരിക്കുന്നത്.
മക്കൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് എനിക്ക് വാഗ്ദാനം നൽകി. ഇപ്പോൾ അവർ എന്റെ വീടിന് ചുറ്റും നടക്കുന്നത് എനിക്ക് കാണാം. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് നിയമവ്യവസ്ഥയെ നേരിടേണ്ടതിന് പകരം സ്ഥാനക്കയറ്റം ലഭിക്കുകയാണ് ചെയ്തത്. വാളയാർ കേസിൽ സിബിഐ അന്വേഷണത്തെ സർക്കാർ പിന്തുണച്ചുവെങ്കിലും സിബിഐക്ക് ഇതുവരെ ഫയലുകൾ കൈമാറിയിട്ടില്ല. വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് മുഖ്യമന്ത്രി നൽകിയ വാഗ്ദാനമാണോ ഇത്? " അവർ ചോദിക്കുന്നു.

പെൺമക്കൾക്ക് നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ അവർ പ്രതിഷേധത്തിനും തുടക്കം കുറിച്ചിരുന്നു. കേസന്വേഷണം വഴിതെറ്റിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടും അവർ രംഗത്തെത്തിയിരുന്നു. പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളിൽ മൂത്ത കുട്ടിയ്ക്ക് 13 വയസും ഇളയ കുട്ടിയ്ക്ക് 9 വയസ്സുമാണ് പ്രായം. 2017 ജനുവരി 13 ന് കുടിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്.
ഇരുവരും ലൈംഗികാതിക്രമത്തിന് ഇരയായതായി പെൺകുട്ടികളുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നുണ്ട്.
എന്നാൽ 2019 ഒക്ടോബർ 25 ന് പ്രത്യേക പോക്‌സോ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതിനെത്തുടർന്ന് സംസ്ഥാനത്ത് ജനരോഷവും പ്രതിഷേധവും ഉയർന്നിരുന്നു. ഈ വർഷം ജനുവരിയിൽ കേരള ഹൈക്കോടതിയാണ് കേസിൽ വീണ്ടും വിചാരണ നടത്താൻ ഉത്തരവിട്ടത്. പിന്നീട് കുട്ടികളുടെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് കേസ് സിബിഐക്ക് കൈമാറാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ കേസ് കൈമാറുകയോ അന്വേഷണം പുരോഗമിക്കുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ട് പെൺമക്കളെയും നഷ്ടപ്പെട്ട ഭാഗ്യവതി തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിക്കുന്നത്.












Click it and Unblock the Notifications