സുഹൃത്തിനെ വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു കൊന്ന എസ്ഐക്കെതിരെ നടപടി
മയ്യില്‍: കൊളച്ചേരി പറമ്പില്‍ മുന്‍ലോഡിങ് തൊഴിലാളിയായ കൊമ്പന്‍ സജീവന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഗ്രേഡ് എസ്. ഐ ദിനേശനെ വകുപ്പുതല നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. പ്രതിയെ കണ്ണൂര്‍ കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരം കുറ്റാരോപിതനായ ഗ്രേഡ് എസ്. ഐയ്ക്കെതിരെ ഗുരുതരമായ അച്ചടക്കലംഘനത്തിന് വകുപ്പ് തല നടപടി സ്വീകരിച്ചത്.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന ദിനേശന്‍ പിന്നീട് കുറ്റസമ്മത മൊഴിനല്‍കുകയായിരുന്നു. തന്റെ ഷെയര്‍മദ്യം കൂടി സജീവന്‍ കുടിച്ചതിന്റെ പ്രകോപനത്തില്‍ ഇരുവരും തമ്മില്‍ വാക്തര്‍ക്കമുണ്ടാവുകയുംതുടര്‍ന്ന് ഉന്തുംതളളും നടക്കുകയും ചെയ്തു. ഇതിനിടെ തറയില്‍ വീണ സജീവനെ വര്‍ക്ക് ഏരിയയിലുളള വിറക് കൊളളി കൊണ്ട് തലയ്ക്കും ദേഹത്താകമാസകലം കലിതീരുംവരെ അടിച്ചുവെന്നാണ് പ്രതിയായ ദിനേശന്റെ മൊഴി.

കഴിഞ്ഞ കഴിഞ്ഞബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം.ഇതിനിടെ വളപട്ടണം പൊലിസ് സ്റ്റേഷന്‍ അന്വേഷിക്കുന്ന കൊമ്പന്‍ സജീവന്‍ വധക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊളച്ചേരി പറമ്പിലെ വീട്ടില്‍ മദ്യപാനത്തിനിടെ സുഹൃത്തിനെ എസ്ഐ അടിച്ചുകൊന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോഷി ജോസ് അന്വേഷിക്കും. വളപട്ടണം ഇന്‍സ്‌പെക്ടര്‍ ജേക്കബ്ബാണ് പ്രാഥമികാന്വേഷണം നടത്തിയത്. സുഹൃത്തായ കൊമ്പന്‍ സജീവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്‌ഐ എ ദിനേശനെ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
ബാല്യകാലസുഹൃത്തായ കൊമ്പന്‍ സജീവനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എസ്‌ഐ എ ദിനേശനെ കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് അഞ്ചോടെയാണ് ദിനേശന്റെ കൊളച്ചേരിപ്പറമ്പിലെ വീട്ടിലെ വര്‍ക്ക് ഏരിയയില്‍ കൊമ്പന്‍ സജീവനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരും മദ്യപിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
മയ്യില്‍ എസ്‌ഐ സുമേഷാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ദിനേശന്‍ റിമാന്‍ഡിലാണ്. പ്രതിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി പൊലിസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്്. നേരത്തെ ചുമട്ടുതൊഴിലാളിയായിരുന്ന കൊമ്പന്‍ സജീവന്‍ ഏറെക്കാലമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.












Click it and Unblock the Notifications