മകൻ അനാഥനായിപ്പോകും, ഏറ്റെടുക്കണമെന്ന് അവരോട് പറഞ്ഞു'; സങ്കടത്തോടെ രേണു സുധി
അസുഖം വന്നിട്ടും തന്നെ ചിലർ വേട്ടയാടുകയാണെന്ന് രേണു സുധി. ശാപവാക്കുകൾ പറഞ്ഞും കുറ്റപ്പെടുത്തിയും ചിലർ വേദനിപ്പിക്കുമ്പോൾ ആവശ്യപ്പെടാതെ തന്നെ സഹായവുമായി എത്തുന്ന നിരവധി പേരും ഉണ്ടെന്നും അവർ പറഞ്ഞു. രേണുവിൻ്റെ വാക്കുകൾ ഇങ്ങനെ
'ആരോടും ഞാൻ പിരിവ് പറഞ്ഞിട്ടില്ല. പക്ഷേ എന്നെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ പൈസ തന്ന് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സായ് കൃഷ്ണയും ഭാര്യയും സിജോയും ഭാര്യയും വന്ന് എന്നെ കണ്ടിരുന്നു. കീമോ ചെയ്തതിന്റെ ചൂട് ഭീകരമാണ്. അങ്ങനെ ചൂടിൽ കിടക്കുമ്പോഴാണ് അവർ വന്ന് കണ്ടത്. "ചൂടല്ലേ ചേച്ചി, വേഗം പോയൊരു എസി വാങ്ങൂ" എന്ന് പറഞ്ഞു. "ഇന്നാ പൈസ" എന്ന് പറഞ്ഞു തന്നു. വലിയൊരു എമൗണ്ട് ആണ് തന്നത്. ആ തുക ഞാൻ പറയുന്നില്ല. ഒരു നല്ല എസി വാങ്ങി, അതുകൊണ്ട് എനിക്ക് വളരെ സൗഖ്യത്തോടെയും സമാധാനത്തോടെയും കിടക്കാനാകുന്നുണ്ട്.

പല വൃത്തികെട്ട കമന്റ്സും ഞാൻ കാണുന്നുണ്ട്. എന്തറിഞ്ഞിട്ടാണ് മനുഷ്യരെ പറയുന്നത്? എനിക്കിത് പതിനഞ്ചാമത്തെ വയസ്സിലാണ് ഈ മുഴ ഉണ്ടായത്. നിങ്ങളാണോ എന്റെ ശരീരം അറിയുന്നത്? എന്നാൽ സബ്സ്ക്രിപ്ഷൻ ചെയ്തവർക്കെല്ലാം ക്യാൻസർ വരേണ്ടതല്ലേ? കാൻസർ വന്ന് കിടന്നിട്ടും നിങ്ങൾ എന്നെ വെറുതെ വിടാൻ ഉദ്ദേശമില്ലേ? ഞാൻ പറഞ്ഞു, എനിക്ക് പത്താം ക്ലാസിൽ പഠിച്ചപ്പോഴാണ് ഈ ബ്രെസ്റ്റിൽ ഒരു മുഴ എന്റെ ശ്രദ്ധയിൽ പെട്ടത്. മുഴയുടെ മുകളിൽ കറുത്ത പാടുകൾ ഉണ്ടായിരുന്നു. അത് പൊളിഞ്ഞു പൊളിഞ്ഞു പോകുന്നതായിരുന്നു. അതും ഞാൻ അത്ര ശ്രദ്ധിച്ചില്ല. വേദനയില്ലാത്തത് കൊണ്ട് വീട്ടുകാരോടും പറഞ്ഞില്ല. പിന്നീട് സുധിച്ചേട്ടനെ വിവാഹം കഴിക്കും മുൻപ് ഞാൻ എന്റെ സുഹൃത്തുക്കളോടൊക്കെ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട്.
അല്ലാതെ നിങ്ങൾ പറയും പോലെ 'തോന്ന്യാവാസം' കാണിച്ചിട്ട് ക്യാൻസർ ഉണ്ടായതല്ല. ജനിച്ച കുഞ്ഞുങ്ങൾക്ക് വരെ ക്യാൻസർ ഇല്ലേ? അവർ എന്ത് പാപം ചെയ്തിട്ടാണ്? എന്തിനാണ് നിങ്ങൾ ഇങ്ങനെ വേട്ടയാടുന്നത് എന്നെ? ഗുണം ചെയ്തില്ലെങ്കിലും ദോഷം ചെയ്യാതിരുന്നൂടെ? ഞാൻ സമൂഹത്തിൽ എന്ത് ദോഷമാണ് ചെയ്തിട്ടുള്ളത്? ഞാൻ കഞ്ചാവിനെ പ്രമോട്ട് ചെയ്തോ? അല്ലെങ്കിൽ കള്ളക്കടത്ത് നടത്തിയോ? പെൺവാണിഭം നടത്തിയോ? ഒന്നും ഞാൻ ചെയ്തിട്ടില്ല. പിന്നെ ഞാൻ ചെയ്ത തെറ്റ് എന്താണ്? ഞാൻ റീൽ ചെയ്തതാണോ കുഴപ്പം? ഞാൻ ആൽബത്തിൽ അഭിനയിച്ചതാണോ കുഴപ്പം? എനിക്കറിയാമായിരുന്നു എനിക്ക് ക്യാൻസർ ആണെന്ന്. ഒരു ക്യാൻസർ പേഷ്യന്റിനെ ഇട്ട് ഇങ്ങനെ വേദനിപ്പിക്കാതിരിക്കുക. നിങ്ങളുടെ തലമുറകളോട് ദൈവം ചോദിക്കാതിരിക്കട്ടെ.
ഞാൻ ഇപ്പോൾ ആളുകളെ മനസ്സിലാക്കുന്നു. ഇതുപോലൊരു അസുഖം വന്നപ്പോൾ എന്നെ ഒന്ന് കൈത്താങ്ങ് പിടിക്കാൻ ആരൊക്കെ ഉണ്ടെന്ന്. പൈസയല്ല സുഹൃത്തുക്കളെ ഞാൻ പറയുന്നത്, "രേണു, നിനക്ക് എങ്ങനെയുണ്ട്?" എന്ന് ചോദിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ അവരായിരിക്കും ഈ ക്യാൻസർ കഴിഞ്ഞ് എന്റെ സുഹൃത്തുക്കൾ. അല്ലാതെ എന്റെ നല്ലകാലത്ത് എന്റെ കൂടെ നടന്നവരല്ല.
ഞാൻ ശ്രീവിദ്യച്ചേച്ചിയുടെ ഫോട്ടോ ഇട്ട് ഞാൻ നിങ്ങൾക്ക് സൂചന തന്നു, അതുപോലെ ജിഷ്ണുവിന്റെ ഫോട്ടോ ഇട്ട് സൂചന തന്നു, ഇതൊക്കെ ഓരോ സൂചനകൾ മാത്രമായിരുന്നു. എനിക്കറിയാമായിരുന്നു ഇത്. അല്ലാതെ ഇത് പൊട്ടിമുളച്ച് പെട്ടെന്ന് വന്നതല്ല. എന്നെ ദൈവം ശിക്ഷിച്ചതല്ല, എനിക്ക് വിശ്രമിക്കാനുള്ള ഒരു സമയമായിട്ട് ഞാൻ കാണുന്നു. എന്റെ മനസ്സിനോട് ദൈവം സംസാരിക്കുന്ന ഒരു സമയമായിട്ട് കാണുന്നു.
ഞാൻ രാത്രികളിൽ ഉറങ്ങാറില്ല, വേദന കൊണ്ട് ഞാൻ കരയുകയാണ് ഇവിടെ. ആ തിരുമേനി പാവം, അദ്ദേഹം വന്ന് പ്രാർത്ഥിക്കാറുണ്ട്. അനേകായിരം ദൈവമക്കളുടെ പ്രാർത്ഥനയുണ്ട്.കൂടപ്പിറപ്പ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്, എനിക്ക് അവരോടൊക്കെ എങ്ങനെ നന്ദി പറയണമോ എന്ന് എനിക്കറിയത്തില്ല. വാക്കുകൾ കൊണ്ട് തീരുന്നതല്ല നന്ദി. എന്റെ കുഞ്ഞിനെ നോക്കണോ എന്ന് ഞാൻ അവരോട് എപ്പോഴും പറയും .എനിക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ എന്റെ കുഞ്ഞ് അനാഥൻ ആകരുത്, അവനെ ഏറ്റെടുക്കണം എന്ന് പറയും.അവരപ്പോൾ എന്നെ വഴക്ക് പറയും. അവരുടെ കൊച്ചു തന്നെയാണെന്ന് പറയും. എന്റെ കുഞ്ഞിന് ആരുമില്ല, അതേ ഉള്ളൂ ഇപ്പോ ഏക സങ്കടം.












Click it and Unblock the Notifications