സൂര്യയുടെ മരണം: നിര്‍ണായക വെളിപ്പെടുത്തലുമായി അമ്മ, പൊലീസ് ഫോണ്‍ പിടിച്ചെടുത്തു
പിലാത്തറ: കരിവള്ളൂരില്‍ ആത്മഹത്യചെയ്ത സൂര്യയുടെ ഫോണ്‍ പയ്യന്നുര്‍ പൊലിസ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തു. ഇതിനിടെ സൂര്യ ഭര്‍തൃ വീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് വെളിപ്പെടുത്തലുമായി അമ്മ സുഗത രംഗത്തത്തി.
മകള്‍ക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നുവെന്നും ഭക്ഷണം നല്‍കിയിരുന്നില്ലെന്നും സുഗത പറഞ്ഞു. സൂര്യ നേരിട്ട പീഡനങ്ങള്‍ സംബന്ധിച്ച തെളിവ് ഫോണിലുണ്ട്. അനുജത്തിക്ക് സൂര്യ ഓഡിയോ സന്ദേശം അയച്ചിരുന്നതായും അമ്മ പറഞ്ഞു.
സെപ്തംബര്‍ 3നാണ് സൂര്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കരിവെള്ളൂരില്‍ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ സംഭവത്തില്‍ അതീവ ഗുരുതരമായ വെളിപ്പെടുത്തലാണ് അമ്മ നടത്തിയത്. ഭര്‍തൃവീട്ടില്‍ വെച്ച് മകള്‍ക്ക് അതിക്രൂരമായ പീഢനം നേരിട്ടെന്ന് ആത്മഹത്യ ചെയ്ത സൂര്യയുടെ അമ്മ സുഗത മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്തി.
മകളുടെ ഫോണില്‍ ഇതിന്റെ തെളിവുകളുണ്ടെന്ന് സുഗത ചൂണ്ടികാട്ടി. കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സുഗത പറഞ്ഞു. എന്നാല്‍ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനമാണോ എന്നുള്‍പ്പെടെ മകള്‍ വ്യക്തമാക്കിയിരുന്നില്ല.
ഓണത്തിന് വീട്ടിലേക്ക് വരുമ്പോള്‍ പറയാമെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്. പീഡനത്തിന്റെ തെളിവുകള്‍ സൂര്യയുടെ ഫോണിലുണ്ടെന്നും അമ്മ പറഞ്ഞു. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. എട്ടു മാസം പ്രായമുള്ള മകനുണ്ട്.കുഞ്ഞിനെ നോക്കുന്നതില്‍ സഹായിക്കാന്‍ പോലും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തയാറായിട്ടില്ലെന്നും സൂര്യ പറഞ്ഞതായി അമ്മ വെളിപ്പെടുത്തുന്നു.
കുളിക്കുമ്പോഴും ഭക്ഷണം പാകം ചെയ്യുമ്പോഴുമെല്ലാം കുഞ്ഞിനേയും ഒപ്പമെടുക്കണം. കുഞ്ഞിനെ നോക്കാതെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചെന്നും പല കാര്യങ്ങളും മകള്‍ തങ്ങളോട് പറയാതെ ഉള്ളിലൊതുക്കിയെന്ന് മനസിലാക്കുന്നതായും സൂര്യയുടെ മാതാപിതാക്കള്‍ കൂട്ടിച്ചേര്‍ത്തു. പെരുവാമ്പയിലെ വ്യാപാരി കെ. രാമചന്ദ്രന്റെയും സുഗതയുടെയും മകളാണ് സൂര്യ.