കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്കൂള്‍ ഉപദേശക സമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടു, സ്കൂളില്‍ പ്രവേശനം ഇനി സാധാരണരീതിയില്‍

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: സംസ്ഥാനത്ത് പ്രവേശനപരീക്ഷ വഴി വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന ഏക വിദ്യാലയമായ ടാഗോര്‍വിദ്യാ നികേതന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉപദേശക സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സ്‌കൂളില്‍ പ്രവേശന പരീക്ഷ നടത്താന്‍ നിയോഗിച്ച ഉപദേശക സമിതിയെയാണ് സര്‍ക്കാര്‍ പിരിച്ച് വിട്ടത്.

<strong>സൂര്യാഘാതം: ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം, ജോലിസമയം ക്രമീകരിക്കണമെന്ന്!!</strong>സൂര്യാഘാതം: ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം, ജോലിസമയം ക്രമീകരിക്കണമെന്ന്!!

ഇതോടെ ഇവിടെ സാധാരണ വിദ്യാലയങ്ങളിലെ പോലെ തന്നെ പ്രവേശനം നടക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ സ്‌കൂളിന് ലഭിച്ചു. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് തമാസിച്ച പഠിക്കാന്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്ന രീതിയിലാണ് തളിപ്പറമ്പ് സയ്യിദ് നഗറില്‍ ഗുരുദേവ വിദ്യാപീഠം എന്ന സ്വകാര്യ വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് ഇവിടെ പ്രവേശനത്തിനായി ജില്ല കലക്ടര്‍ ചെയര്‍മാനായി പ്രത്യേക ഉപദേശക സമിതി രൂപീകരിച്ചു. 5,8 ക്ലാസുകളിലേക്കായിരുന്നു പ്രവേശന പരീക്ഷ നടത്തിയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തിരുന്നത്.

Kannur

എസ്എസ്എല്‍സിക്ക് 100 ശതമാനം വിജയം കൈവരിക്കുന്ന വിദ്യാലയമാണിത്. ഹോസ്റ്റല്‍ കെട്ടിടം ഇല്ലാതായതോടെ റസിഡന്‍ഷ്യല്‍ സംവിധാനം ഇല്ലാതായി.കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരമുള്ള ഇവിടേക്ക് രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാന്‍ ഇടിച്ച് കയറിയതോടെ പോലീസെത്തി ആണ് നിയന്ത്രിച്ചത്.ഇതോടെ നറുക്കെടുപ്പ് നടത്തിയാണ് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുത്തത്.

പ്രവേശന പരീക്ഷയ്‌ക്കെതിരെ ശക്തമായ എതിര്‍പ്പ് ഉണ്ടായതോടെ വിദ്യാര്‍ത്ഥികളെ നറുക്കിട്ട് തിരഞ്ഞെടുത്തത്. ഇതിനെതിരെ ചില വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അലുമിനിയും നല്‍കിയ കേസ് കോടതിയിലുണ്ട്. ഇനി സ്‌കൂളില്‍ സാധാരണ പോലെ പ്രവേശനം നടക്കുമെന്നും ഭൗതിക സാഹചര്യം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു.

English summary
Taliparaba Tagore Vidhyanikethan schools advisory committee suspended by kerala government, school admission will be held through normal process
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X