കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദമ്പതികള്‍ക്കെതിരെ കടന്നാക്രമണം: അന്വേഷണം പൂര്‍ത്തിയായി, ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

Google Oneindia Malayalam News

തലശേരി: നഗരത്തിലെ കടല്‍പ്പാലത്തിനടുത്തെ പാണ്ടിക ശാല റോഡില്‍ രാത്രിയില്‍ ദമ്പതികളെ ബലപ്രയോഗത്തിലുടെ അകാരണമായി അറസ്റ്റു ചെയ്തുവെന്ന പരാതിയില്‍ തലശേരി എ.എസ്.പി വിഷ്ണു പ്രദീപും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയും നടത്തിയ രണ്ട് വകുപ്പുതല അന്വേഷണങ്ങളും പൂര്‍ത്തിയായി. പൊലിസ് പിടിയിലായ തന്നെയും ഭര്‍ത്താവായ പാലയാട് ചിറക്കുനി പാവനത്തില്‍ പ്രത്യൂഷിനെ(31) യും സദാചാര കടന്നാക്രമണത്തിനിരയാക്കിയെന്നും വലിച്ചിഴച്ച് പൊലീസ്വാഹനത്തില്‍ കയറ്റി തലശേരി ടൗണ്‍ സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചുവെന്നുമാണ് ദമ്പതികളിലൊരാളായ പിണറായി എരുവട്ടി സ്വദേശിനിയായ മേഘ(27)

1

സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതി. ഇതിനെ തുടര്‍ന്നാണ് തലശേരി എസ്.ഐക്കും സി.ഐക്കും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. തലശേരി എ.എസ്.പി വിഷ്ണു പ്രദീപും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്.പിയുമാണ്അന്വേഷണം നടത്തിയത്. പൂര്‍ത്തിയായ അന്വേഷണ റിപ്പോര്‍ട്ട് ജൂലൈ പതിനൊന്നിന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോവിന് സമര്‍പ്പിക്കും. അന്വേഷണ സുതാര്യത ഉറപ്പു വരുത്തുന്നതിനായി ഇരു പൊലിസ് ഉദ്യോഗസ്ഥരും പ്രത്യേകം പ്രത്യേകമായാണ് അന്വേഷണം നടത്തിയത്.

തലശേരി പൊലിസ് സ്റ്റേഷനിലെ സിസിടിവി ക്യാമറകള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിട്ടുണ്ട്. ദമ്പതികളെ സ്റ്റേഷനില്‍ വെച്ചു മര്‍ദ്ദിച്ചുവെന്ന പരാതിയുള്ളതിനാലാണ് സ്റ്റേഷനിലെ ക്യാമറകള്‍ വിശദമായി പരിശോധിച്ചത് ദമ്പതികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടറുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. തലശേരി നഗരത്തിലെ കടല്‍ തീരത്ത് വെച്ചു രാത്രി മഴയായതിനാല്‍ ബൈക്കിലെത്തിയ തങ്ങള്‍ മഴയായതിനാല്‍ പാണ്ടികശാലയിലെ ഷെഡില്‍ കയറി നിന്നപ്പോള്‍ പൊലിസ് ചോദ്യം ചെയ്യുകയും ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതിന് വല്ല ഓര്‍ഡറുമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെടുകയും അതു നാളെ ഹാജരാക്കാമെന്ന് പറഞ്ഞപ്പോള്‍ തങ്ങളെ പൊലിസ് അകാരണമായി മര്‍ദ്ദിച്ചുവെന്നും സദാചാര കടന്നാക്രമണം നടത്തിയെന്നുവെന്നുമാണ് മേഘയുടെയും ഭര്‍ത്താവായ പ്രത്യുഷിന്റെയും പരാതി. സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോള്‍ സി.ഐ തങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍

തലശേരി എസ്. ഐ മനുവിനെ അക്രമിക്കുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തു വെന്ന കേസില്‍ പ്രത്യൂഷ്് റിമാന്‍ഡിലാണ്. ഇയാളുടെ ജാമ്യ ഹരജി കോടതി ഇന്ന് പരിഗണിക്കും സംഭവത്തില്‍ പൊലിസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യുഷിന്റെ ഭാര്യ മേഘ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി അനില്‍ കാന്തിനും പരാതി നല്‍കിയിരുന്നു പൊലിസ് റിപ്പോര്‍ട്ട് പ്രതികൂലമായാല്‍ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കാനും നിയമ നടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
thalassery police attack: judicial enquiry finished, report will submit soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X