കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമില്ല: സർക്കാരിന് പൂർണ്ണ പിന്തുണയെന്ന് കെ സുധാകരൻ

Google Oneindia Malayalam News

കണ്ണുർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം- കോൺഗ്രസ് രാഷ്ട്രിയയുദ്ധം തുടങ്ങിയെന്ന വാർത്ത തള്ളി കൊണ്ട് കെ.സുധാകരൻ എം.പി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമില്ലെന്ന് കെ.സുധാകരൻ പറഞ്ഞു കണ്ണുർ ജില്ലാശുപത്രിയിൽ കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

kannur

സർക്കാരിൻ്റെ കൊ വിഡ് പ്രതിരേ ധ പ്രവർത്തനങ്ങളിൽ എം.പിയെന്ന നിലയിൽ പൂർണമായി സഹകരിക്കും. എം.പിയെന്ന നിലയിൽ സി.എസ്.ആർ ഫണ്ടടക്കം ഇതിനായി ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു

രാഷ്ട്രീയ പ്രവർത്തകരെന്ന നിലയിൽ കൊ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾക്കു വേണ്ടി നിലകൊള്ളുകയന്നെത് രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ധാർമ്മികമായ കാര്യമാണ് അതു കഴിവിൻ്റെ പരമാവധി ചെയ്യുമെന്നും ഈ കാര്യത്തിൽ സർക്കാർ ചെയ്യുന്ന ഏതു കാര്യത്തിലും പിൻതുണയുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു കണ്ണുർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ്റെ ക്ഷാമമില്ല.എന്നാൽ വെൻ്റിലേറ്ററിൻ്റെ കുറവ് മറ്റു ജില്ലകളിലെന്നതു പോലെ കണ്ണുരിലുമുണ്ട്.ഇതു പരിഹരിക്കുന്നതിനായി സ്വകാര്യ ആശുപത്രി ഉടമകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും വെൻ്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ ഇതിനായി സജ്ജീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

ജില്ലാ ആശുപത്രി സൂപ്രണ്ടുമായി കെ.സുധാകരൻ എം.പി കൊ വിഡ് ചികിത്സയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ, ഡി.സിസി ജനറൽ സെക്രട്ടറി സി.രഘുനാഥ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.ഇതിനിടെ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് കൂടുതല്‍ ജാഗ്രതാ പൂര്‍ണ്ണമായ ഇടപെടല്‍ നടത്തുന്നതിനും സര്‍ക്കാര്‍ സംവിധാനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടി വാര്‍ഡ് തലത്തില്‍ ജനസേവന സമിതിയും ജില്ലയിലാകെ 500 അംഗ സ്‌പെഷ്യല്‍ വളണ്ടിയര്‍ സേനയും രൂപീകരിക്കുന്നതിന് ഓണ്‍ ലൈനായി ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും ദുരിത ബാധിതരെ സഹായിക്കുന്നതിനും വേണ്ടി വാര്‍ഡ് തലത്തില്‍ 10 അംഗങ്ങളുള്ള ജന സേവന സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കും. വാര്‍ഡ് തലത്തിലുള്ള ജനസേവന സമിതികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും ദുരിത ബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ എല്ലാ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനും വേണ്ടി മണ്ഡലം തലത്തില്‍ അഞ്ച് അംഗങ്ങളുള്ള പ്രത്യേക വളണ്ടിയര്‍ സേനയും രൂപീകരിച്ച് ജില്ലയില്‍ 500 അംഗങ്ങളുള്ള സ്‌പെഷ്യല്‍ വളണ്ടിയര്‍ സേന രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തുറ്റതാക്കുന്നതിന് വേണ്ടിയുള്ള സജ്ജീകരണങ്ങളാണ് ഡി.സി.സിയുടെ നേതൃത്വത്തില്‍ ക്രമീകരിക്കുന്നത്.

ജില്ലാ തലത്തിലും നിയോജക മണ്ഡലം തലത്തിലും നേരത്തെ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡസ്‌ക്കുകളും പോഷക സംഘടകളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ കരുത്ത് പകരാന്‍ ജനസേവന സമിതികളുടെയും പ്രത്യേക വളണ്ടിയര്‍ സേനയുടെയും ഇടപെടലിലൂടെ സാധിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു. യോഗത്തില്‍ കെ.പി.സി.സി ഭാരവാഹികളും, ഡി.സി.സി ഭാരവാഹികളും, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷനായി. നേതാക്കളായ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ,അഡ്വ. സജീവ് ജോസഫ് എം.എല്‍.എ, ഡോ. കെ.വി ഫിലോമിന, വി.രാധാകൃഷ്ണന്‍ മാസ്റ്റര്‍, പി.ടി മാത്യു, കെ.സി മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
There is no politics in Covid defense: K Sudhakaran says full support to govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X