പയ്യന്നൂരില്‍ വീടിന്റെ പൂമുഖ വാതില്‍ തകര്‍ത്ത് 75 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
പയ്യന്നൂര്‍: മഴ ശക്തമായതോടെ കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വന്‍കവര്‍ച്ച കള്‍ പെരുകുന്നു. പയ്യന്നൂര്‍ നഗരസഭയിലെ പെരുമ്പയിലെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്. ഇവിടെ നിന്നും 75 സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. പെരുമ്പ ജുമാ മസ്ജിദിന് പിറകുവശം താമസിക്കുന്ന പ്രവാസിയായ സിഎച്ച് റഫീക്കിന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി കവര്‍ച്ച നടന്നത്.
മുന്‍ഭാഗത്തെ വാതില്‍ കത്തിവാള്‍ ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവുമാണ് കൊണ്ടുപോയത്. രാത്രിയില്‍ വീട്ടില്‍ രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ബാക്കിയുള്ളവര്‍ കുടുംബത്തിലെ ആമുകയെന്നയാള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ അവിടെയായിരുന്നു. ഇവര്‍ മുകളിലത്തെ നിലയില്‍ഉറങ്ങുമ്പോഴാണ് സംഭവം. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ
അലമാരയില്‍ സൂക്ഷിച്ച സാധനങ്ങള്‍ പുറത്തെത്തിച്ച് പണവും സ്വര്‍ണവും എടുത്ത ശേഷം ബാക്കി രേഖകളും മറ്റും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു.
നേരത്തെ നിരവധി മോഷണങ്ങള്‍ പയ്യന്നൂര്‍ നഗരത്തില്‍ നടന്നിരുന്നു വ്യാപാര സ്ഥാപനങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ഈ കേസുകളിലെ പ്രതികളെ പിടി കൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വീണ്ടും കവര്‍ച്ച നടന്നത്. കവര്‍ച്ചയ്ക്കു പിന്നില്‍ പ്രൊഫഷനല്‍ സംഘമാണ് പിന്നിലെന്ന സംശയം പൊലിസിനുണ്ട്. പയ്യന്നൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ മൂന്നുതവണ കവര്‍ച്ച നടന്നിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.












Click it and Unblock the Notifications