കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി

Google Oneindia Malayalam News
kannur

കണ്ണൂര്‍: കണ്ണൂർ നഗരത്തിൽ അടുത്ത കാലത്തായി നിർത്തിയിട്ട കാറുകളും ഓടി കൊണ്ടിരിക്കെ ഇരു ചക്രവാഹനങ്ങളും കത്തിയെരിയുന്നത് പതിവു സംഭമായി മാറുന്നു. നാലു കാറുകളും മൂന്ന് ബൈക്കുകളുമാണ് അടുത്ത കാലത്തായി കത്തി നശിച്ചത്. കണ്ണോത്തും ചാൽ, പുതിയതെരു, വളപട്ടണം ടോൾ പ്ളാസ താഴെ ചൊവ്വ എന്നിവടങ്ങളിലാണ് കാർ കത്തി നശിച്ചത്. നിർത്തിയിട്ട സ്ഥലത്തു നിന്നാണ് ഇവ കത്തിയെന്നതിനാൽ ആളപായമുണ്ടായില്ല കഴിഞ്ഞഒരു മാസത്തിനിടയില്‍ മൂന്ന് ഇരു ചക്ര വാഹനങളാണ് കത്തി നശിച്ചത്

. ആദ്യം നടന്ന രണ്ട് തീപിടത്തിലും യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ട്‌പോള്‍ വ്യാഴാഴ്ച്ച രണ്ടു പേരുടെ ജീവന്‍ പൊലിഞ്ഞു. ജനുവരിയിലാണ് വാരത്ത് ഓടിക്കൊണ്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ച അപകടത്തില്‍ യുവാവ് തല നാരിഴക്ക് രക്ഷപ്പെട്ടത്. മുണ്ടേരി കാനച്ചേരിയിലെ ഷിജുവിന്റെ ബുള്ളറ്റാണ് കത്തി നശിച്ചത്. മേലേ ചൊവ്വയില്‍ നിന്നും മുണ്ടേരി കാനച്ചേരിയിലുള്ള വീട്ടിലേക്ക് പോകുന്ന വഴി വാരം പെട്രോള്‍ പമ്പിനടുത്ത് വെച്ച് ബൈക്കിന് തീപിടിക്കുകയായിരുന്നു.

നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ദുരന്തം ഒഴിവായത്. റോയല്‍ എന്‍ഫില്‍ഡാണ് അഗ്‌നിക്ക് ഇരയായത്. എഞ്ചിന്‍ന്റെ ഭാഗത്ത് നിന്ന് സ്പാര്‍ക്കായി പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് വാരം പെട്രോള്‍ പമ്പിനടത്ത് റോഡ് സൈഡില്‍ ബൈക്ക് നിര്‍ത്തി ഷിജു ഇറങ്ങിയത്. ഇറങ്ങുമ്പോഴേക്കും തീ ആളിപടര്‍ന്നിരുന്നു. നാട്ടുകാരും വാരത്തെ പെട്രോള്‍ പമ്പ് ജീവനക്കാരും ഓടിയെത്തി പെട്ടന്ന് തന്നെ തീ അണക്കുകയായിരുന്നു.

ജനുവരിയില്‍ തന്നെയാണ് ചക്കരക്കല്‍ മതുക്കോത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് പൂര്‍ണ്ണമായും കത്തി നശിച്ചത്. ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന സ്വകാര്യ ബസും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. പട്ടാപ്പകല്‍ തന്നെയായിരുന്നു ഈ രണ്ട് സംഭവം. മൂന്നാമത്തെ അപകടത്തിലാണ് രണ്ട് ജീവനുകള്‍ നഷ്ടമായത് നഷ്ടമായത്. റീഷെയുടെയും പ്രജിത്തിന്റെയും ജീവനെടുത്ത അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിക്കുകയായിരുന്നു. പിൻസീറ്റിലിരുന്നമറ്റു നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആറു മാസം മുൻപ് കുത്തുപറമ്പ് തൊക്കിലങ്ങാടിയിൽ ഓടി കൊണ്ടിരുന്ന ബൈക്കിന് തീ പിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരണമടഞ്ഞിരുന്നു

English summary
Three two-wheelers caught fire in a month: MVD seeks the cause of the tragedy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X