• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കൂത്തുപറമ്പ് കായലോട് ബൈക്ക് അപകടത്തിൽ സൈനികൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

 • By Desk

കൂത്തുപറമ്പ്: അവധിക്ക് വന്ന സൈനികൻ ഉൾപ്പെടെ രണ്ടു യുവാക്കൾ സഞ്ചരിച്ച ബൈക്ക് വീട്ടു മതിലിന് ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. കൂത്തുപറമ്പ് പോലീസ് കായലോട് പറമ്പായിയിലാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്.

പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. സ്കൂൾ ചിറയിൽ താമസിക്കുന്ന സൈനികനായ വൈശാഖ് ( 25) അയൽവാസിയായ അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം.

സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല; രക്തസമ്മര്‍ദം സാധാരണ നിലയില്‍; വെന്റിലേറ്ററില്‍ തന്നെ

കായലോട് പറമ്പായി റോഡിന് സമീപം ബൈക്ക് വിട്ടുമതിലിൽ ഇടിച്ച നിലയിലായിരുന്നു. പുലർച്ചെ റോഡരികിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കുറുകളോളം ആരും കാണാതെ റോഡരികിൽ ചോര വാർന്നു കിടന്നുവെന്നാണ് വിവരം. സൈന്യത്തിൽ ജോലി ചെയ്തു വരികയായിരുന്ന വൈശാഖ് രണ്ടാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്. ഇതിനു ശേഷം മാവിലായി സ്കൂൾ ചിറയ്ക്കടുത്തു തന്നെയുള്ള ഒരു വീട്ടിൽ ക്വാറന്റിനിലായിരുന്നു.

cmsvideo
  People's response after seeing a massive hike in electricity bills across Kerala

  ഇവിടെ നിന്നും ഇയാൾ എന്തിനാണ് പുറത്തു പോയതെന്നാണ് വ്യക്തമല്ലെന്ന് കുത്തുപറമ്പ് പോലീസ് പറഞ്ഞു. എ കെ ജി നഴ്സിങ്ങ് കോളേജ് ജീവനക്കാരനായ എരഞ്ഞേരി സുരേശൻ - രജനി ദമ്പതികളുടെ മകനാണ് വൈശാഖ്. സൈന്യത്തിൽ ജോലി ചെയ്യുന്ന മറ്റൊരു സഹോദരൻ കൂടിയുണ്ട്. അഭിഷേക് ബാബു സ്കൂൾ ചിറയ്ക്കടുത്ത് താമസിക്കുന്നബാബു - ബീന ദമ്പതികളുടെ മകനാണ് ഏക സഹോദരി വീണ . കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി അന്വേഷണമാരംഭിച്ചു.

  ഒരാഴ്ചയ്ക്കിടെ കണ്ണൂർ നേരിട്ട ഇരട്ട ദുരന്തങ്ങളിലൊന്നാണിത്.ദേശീയപാത ഇരിങ്ങല്‍ മങ്ങൂല്‍ പാറക്ക് സമീപം കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചിരുന്നു.. കാര്‍ യാത്രികരായ കണ്ണൂര്‍ ചാല സ്വദേശികളായ ആശിഖ് (46), ആയിഷ (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഷുഹൈബ (49), ലാസിം (14) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

  കഴിഞ്ഞശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഭാരത് ഗ്യാസിന്റെ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ നടുക്കം മാറുന്നതിന് മുൻപാണ് ചാലയ്ക്കു തൊട്ടടുത്ത പെരളശ്ശേരി പഞ്ചായത്തിൽ വീണ്ടുമൊരു ദുരന്തമുണ്ടായത്. മരിച്ചവരിൽ ഒരാൾ ക്വാറന്റനിൽ കഴിയുന്നയാളായതുകൊണ്ട് കൊവിഡ് സ്രവ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതിനു ശേഷം പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

  കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാര്‍ഡില്‍, ഞെട്ടിക്കുന്ന കാഴ്ച..!!

  കൊറോണ ബാധിച്ച് കണ്ണൂരിൽ എക്സൈസ് ഡ്രൈവർ മരിച്ചു! 28 വയസ്സ്, വൈറസിന്റെ ഉറവിടം കണ്ടെത്തിയില്ല

  English summary
  Two dies in Koothuparamba including army person in bike accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X