'വിവാദത്തിന് പിന്നില്‍ രാഷ്ട്രീയതാല്‍പര്യം, ഗവര്‍ണര്‍ക്ക് രാഷ്ട്രീയമറിയാം'; ഗോപിനാഥ് രവീന്ദ്രന്‍
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തെ എതിര്‍ത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളികൊണ്ട് വിസിയായി തുടരാമെന്ന് പറഞ്ഞ ഹൈക്കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി ചാന്‍സിലര്‍ പ്രഫ.ഗോപിനാഥ് രവീന്ദ്രന്‍. തന്റെ പുനര്‍നിയമനം ശരിയാണെന്ന തന്റെ നിലപാട് ഹൈക്കോടതിയും അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.
സാധാരണ പല സര്‍വകലാശാലകളിലും ഇത്തരം നടപടികള്‍ പതിവുള്ളതാണെന്നും പ്രോ വൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു തനിക്ക് കുറച്ച് കാലം കൂടി സര്‍വീസ് നല്‍കണമെന്ന് ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രോ ചാന്‍സലര്‍ എന്ന നിലയില്‍ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഇത് സാധാരണ നടക്കുന്ന നടപടി തന്നെയാണെന്നും ബഹുമാനപ്പെട്ട ചാന്‍സലറായ ഗവര്‍ണര്‍ക്ക് രാഷ്ട്രീയമറിയാമെന്നും നിരവധി രാഷ്ട്രീയപാര്‍ട്ടികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നിയമവുമറിയാമെന്നും അതെല്ലാം പരിഗണിച്ചാകും അദ്ദേഹം പുനര്‍നിയമനം അംഗീകരിച്ചതെമന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. പദവിയില്‍ നിന്ന് ഒഴിവാകണം എന്ന് പറഞ്ഞാല്‍ താന്‍ തയ്യാറായിരുന്നുവെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.

സാധാരണ ഒരു നടപടി വലിയ വിവാദമായതിന് പിന്നില്‍ രാഷ്ട്രീയതാത്പര്യങ്ങള്‍ തന്നെയാണെന്നും കണ്ണൂര്‍ വിസി ഉത്തരവിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ തന്നെ വ്യക്തിപരമായി തേജോവധം ചെയ്‌തോ എന്ന കാര്യം തുറന്ന് പറയില്ലെന്നും വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ചാന്‍സലറെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാനില്ലെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന് തുടരാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു. വിസിയുടെ പുനര്‍നിയമനത്തിന് എതിരായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് ഇന്ന് തള്ളുകയായിരുന്നു. ജസ്റ്റിസ് അമിത് റാവലിന്റേതായിരുന്നു ഉത്തരവ്. പുനര്‍നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി നല്‍കിയിരുന്നത്.

ഹര്‍ജിക്കാര്‍ അടുത്ത ദിവസം തന്നെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വലിയ വിവാദമായ കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് താത്കാലിക ആശ്വാസമാണ് ഈ വിധിയിലൂടെ ലഭിച്ചിരിക്കുന്നത്. ഹര്‍ജി ഫയലില്‍പ്പോലും സ്വീകരിക്കാതെയാണ് ഹൈക്കോടതി തള്ളിയത്. നിലവില്‍ ക്യാബിനറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിച്ച്‌കൊണ്ടിരിക്കുകയാണ്. ഇതിന് ശേഷം ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.

അതേസമയം പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തി. പൊലീസ് സ്ഥാപിച്ച ബാരിക്കേടിന് സമീപ്‌തേക്ക് ഓടിയടുത്ത പ്രവര്‍ത്തകര്‍ ബാരിക്കേഡ് എടുത്ത് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നീട് പൊലീസുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. ബാരിക്കേഡ് പൂര്‍ണമായും പ്രവര്‍ത്തകര്‍ മറിച്ചിട്ടിരുന്നു.

വലിയ രാഷ്ട്രീയവിവാദത്തിനിടെയാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കികൊണ്ട് ഉത്തരവ് എത്തിയത്. ഇതിനെതിരെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ തന്നെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മേല്‍ കണ്ണൂര്‍ വിസിയെ നിലനിര്‍ത്താനായി സമ്മര്‍ദ്ദമുണ്ടായെന്നും ഗവര്‍ണര്‍ തുറന്നടിക്കുകയായിരുന്നു. എന്നാല്‍ ആരാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ഗവര്‍ണര്‍ തുറന്ന് പറഞ്ഞിരുന്നിമില്ല. എന്നാല്‍ പുതിയ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി റദ്ദാക്കി കണ്ണൂര്‍ വിസിക്ക് പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് വിവിധ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം പുറത്തുവരികയും ചെയ്തിരുന്നു. വിസി നിയമനങ്ങളില്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന് പിറ്റേന്നാണ് മന്ത്രിയുടെ ശുപാര്‍ശക്കത്ത് പുറത്ത് വന്നത്.












Click it and Unblock the Notifications