മുതിര്‍ന്ന സിപിഎം നേതാവ് ഒവി നാരായണന്‍ അന്തരിച്ചു
കണ്ണൂര്‍: മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ വി നാരായണന്‍ (85) വിടവാങ്ങി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം, മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ പ്രസിഡന്റ്, ദി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . കേരള ക്ലേ ആന്റ് സിറാമിക്‌സ് ചെയര്‍മാന്‍, കണ്ണൂര്‍ സ്പിന്നിങ് മില്‍ ചെയര്‍മാന്‍, ഡയറക്ടര്‍, മലബാര്‍ കൈപ്പാട് ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചു.
2021ല്‍ എരിപുരത്ത് സിപിഎം ജില്ല സമ്മേളനത്തില്‍ വെച്ച് ജില്ല കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞു. നിലവില്‍ സിപിഎം മാടായി ഏരിയാ കമ്മിറ്റിയംഗവും കര്‍ഷക സംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ. പി എം ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച് എസ് തളിപ്പറമ്പ്) മക്കള്‍: മധു ( ദിനേശ് ഐ ടി കണ്ണൂര്‍) മഞ്ജുള , മല്ലിക. മരുമക്കള്‍: ബ്രിഗേഡിയര്‍ ടി വി പ്രദീപ് കുമാര്‍, കെ വി ഉണ്ണികൃഷ്ണന്‍ (മുംബൈ) സീനമധു (കണ്ണപുരം ) . സഹോദരി ഒ വി. ദേവി.

ജില്ലയില്‍ സിപിഎമ്മിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച നേതാവാണ് ഒവി നാരായണന്‍. അടിയന്തരാവസ്ഥയിലും, ഉള്‍പാര്‍ട്ടി പ്രശ്‌നത്തിലും ജില്ലയിലെ പാര്‍ട്ടിയെ ഒരു പോറലും ഏല്‍ക്കാതെ സംരക്ഷിക്കുന്നതില്‍ ഒവി നാരായണന്‍ കാണിച്ച ധീരതയും സംഘടനാ വൈഭവം ശ്രദ്ധേയമാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കല്യാശേരി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഏപ്രില്‍ 28നു പുലര്‍ച്ചെ ശാരീരിക ആസ്വസ്ഥതയെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഏഴോം ഓലക്കല്‍ തറവാട്ടില്‍ 1939 ജൂണ്‍ അഞ്ചിന് ജനിച്ചു. ഏഴോം ഹിന്ദു എല്‍പി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മാടായി ഹയര്‍ എലിമെന്ററി സ്‌കൂള്‍ (ബോയ്‌സ് ഹൈസ്‌കൂള്‍) ഇ എസ് . എല്‍ സി പാസായി. ദാരിദ്ര്യമൂലം തുടര്‍പഠനം നടന്നില്ല. ജോലി ന' ഊട്ടിയിലേക്ക് പോയി. ആറു മാസത്തോളം ചായക്കടയില്‍ തൊഴിലാളിയായി. നാട്ടില്‍ മടങ്ങിയെത്തി കര്‍ഷക തൊഴിലാളിയായി. 1959 വരെ ഈ തൊഴിലില്‍ വ്യാപൃതനായി. ഇതിനിടെ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് - കര്‍ഷകസംഘം നേതാക്കളായ ടി. പി,പി വി അപ്പക്കുട്ടി, പയ്യരട്ട രാമന്‍, പരിയാരം കിട്ടേട്ടന്‍, കാക്കാമണി കുഞ്ഞിക്കണ്ണന്‍, എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി.
1958 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയംഗമായി. സാധാരണ പാര്‍ടിയംഗത്തില്‍ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം വരെയായി ഉയര്‍ന്നു. സംഘാടകന്‍, സഹകാരി, ഭരണകര്‍ത്താവ് എന്നി നിലകളിലെല്ലാം അടയാളപ്പെട്ടു. പാര്‍ട്ടി സിദ്ധാന്തവും പ്രേയോഗവും ന' കൂട്ടിയിണക്കുന്നതില്‍ അസാമാന്യ പാടവമുള്ളനേതാവായിരുന്നു ഒ.വി. ശാന്തവും സൗമ്യവുമായ എതിരാളികളില്‍പോലും മതിപ്പുളവാക്കി. പാര്‍ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനസില്‍ ഒവി എന്ന ചുരുക്കപേരില്‍ നിറഞ്ഞുനിന്നു.
കാര്‍ഷിക ഗ്രാമമായ ഏഴോത്തെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിച്ച ഒവി കര്‍ഷക സംഘത്തിന്റെ ജില്ലാ പ്രസിഡന്റായി 16 വര്‍ഷം പ്രവര്‍ത്തിച്ചു. മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങളിലടക്കം ന' ഇടപെടാനും സമരങ്ങള്‍ നയിക്കാനും ഈ അനുഭവ പാഠം സഹായകമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച ഘട്ടത്തില്‍ കാര്‍ഷിക ന' മേഖലയിലടക്കം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ പിടിച്ചു പറ്റി. മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടി.
സിപിഎമ്മിന്റെ ജില്ലയിലെ പ്രധാന നേതാവെന്ന നിലയില്‍ പൊലീസ് പീഡനങ്ങളും ഏറ്റുവാങ്ങി. ഏഴോത്തെ ചെമ്മീന്‍കണ്ടി പ്രശ്‌നം രമ്യമായി പരിഹരിച്ചതിന്റെ പേരില്‍ മുതലാളിമാരുടെ താല്‍പര്യത്തിനു വഴങ്ങി പൊലീസ് അകാരണമായി വേട്ടയാടി. വീട് റെയ്ഡ് ചെയ്യുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഒ വി യെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവച്ചു. അടിയന്തരാവസ്ഥയില്‍ മിസാ പ്രകാരം അറസ്റ്റു ചെയ്ത് ജയിലടച്ചു. രണ്ടു വര്‍ഷത്തോളം ജയില്‍വാസം അനുഷ്ഠിച്ചു.
വ്യാഴാഴ്ച രാവിലെ 9മണിക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍നിന്ന് മൃതദ്ദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഎം മാടായി ഏരിയകമ്മിറ്റി ഓഫീസില്‍ എത്തിക്കും. രാവിലെ 9.30 മുതല്‍ 11.30 വരെ എരിപുരം അഗഏ മന്ദിരത്തിലും തുടര്‍ന്ന് സിപിഎം ഏഴോം ലോക്കല്‍കമ്മിറ്റി ഓഫീസില്‍ 2 മണിവരെയും പൊതു ദര്‍ശനത്തിന് വെക്കും. 2 മണിക്കൂശേഷം വീട്ടില്‍ എത്തിക്കുന്ന ഭൗതികശരീരം 3.30 മണിക്ക് എഴോപൊതുശമശാനത്തില്‍ സംസ്‌കരിക്കും . വൈകുന്നേരം നാലുമണിക്ക് ഏഴോം പഞ്ചായത്തിന് സമീപം അനുശോചനയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ പിവി നാരായണന്റെ നിര്യാണത്തില്‍ അനുശോചിച്ചു.












Click it and Unblock the Notifications