പ്രിയപ്പെട്ട അധ്യാപികയെ കാണാന്‍ ഉപരാഷ്ട്രപതി കേരളത്തിലേക്ക്; 22ന് കണ്ണൂരിലെത്തും
കണ്ണൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കേരളത്തിലേക്ക്. വളരെ പ്രാധാന്യമുണ്ട് അദ്ദേഹത്തിന്റെ വരവിന്. തന്നെ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപികയെ കാണാനാണ് ഉപരാഷ്ട്രപതി വരുന്നത്. കണ്ണൂരിലാണ് അദ്ദേഹം എത്തുന്നത്. രത്‌ന നായര്‍ എന്നാണ് ജഗദീപ് ധന്‍കറിന്റെ അധ്യാപികയുടെ പേര്. മെയ് 22നാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.
രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് സൈനിക് സ്‌കൂളിലാണ് രത്‌ന നായര്‍ ഉപരാഷ്ട്രപതിയെ പഠിപ്പിച്ചത്. ഇവര്‍ കണ്ണൂരിലെ പാനൂരിലാണ് താമസിക്കുന്നത്. സഹോദരനൊപ്പമാണ് ഇവര്‍ താമസിക്കുന്നത്.അതേസമയം അധ്യാപിക ഉപരാഷ്ട്രപതിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ ആരംഭിച്ച് കഴിഞ്ഞു.

പാനൂരിലെ കാര്‍ഗില്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് ഇവരുടെ വീട്. പോലീസ് ഇവിടെ മതിയായ സുരക്ഷാ സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്. ഉപരാഷ്ട്രപതി വരും ഈ മേഖല മൊത്തം പോലീസ് സുരക്ഷയുടെ കീഴിലായിരിക്കും. വളരെ ചെറുപ്പത്തിലായിരുന്നു ധന്‍കറിനെ സൈനിക സ്‌കൂളില്‍ പഠിപ്പിച്ചത്.കണ്ണൂരിലെ നവോദയ സ്‌കൂളിലെ പ്രിന്‍സിപ്പളായിട്ടാണ് ഞാന്‍ വിരമിച്ചത്.
വളരെ ബ്രില്യന്‍ഡായിട്ടുള്ള വിദ്യാര്‍ത്ഥിയായിരുന്നു ജഗദീപ്. അദ്ദേഹത്തെ താന്‍ നന്നായി ഓര്‍ക്കുന്നുണ്ടെന്നും രത്‌ന ടീച്ചര്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ നിന്നായിരുന്നു ധന്‍കര്‍ സ്‌കൂളിലെത്തിയിരുന്നത്. അത് ഞാന്‍ നന്നായി ഓര്‍ക്കുന്നുണ്ട്. ധന്‍കറിന്റെ സഹോദരനെയും താന്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് രത്‌ന പറയുന്നു.
1968ലാണ് സ്‌കൂള്‍ പഠനം നിര്‍ത്തി ധന്‍കര്‍ പോയതെന്നും അധ്യാപിക പറയുന്നു. പശ്ചിമ ബംഗാളില്‍ ഗവര്‍ണറായിരുന്നപ്പോള്‍, ആശീര്‍വാദവും അനുഗ്രഹവും തേടി തന്നെ ധന്‍കര്‍ വിളിച്ചിരുന്നു. ഉപരാഷ്ട്രപതിയായപ്പോള്‍ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു. എന്നാല്‍ ആരോഗ്യ.സ്ഥിതി മോശമായതിനെ തുടര്‍ന്ന് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും അധ്യാപിക പറഞ്ഞു. 2022 ഓഗസ്റ്റ് പതിനൊന്നാിനായിരുന്നു ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ കര്‍ഷക കുടുംബത്തില്‍ 1951 മെയ് 18നാണ് ധന്‍കര്‍ ജനിക്കുന്നത്. ചിറ്റോര്‍ഗഡിലെ സൈനിക സ്‌കൂളില്‍ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം നേടിയത്. ഊര്‍ജതന്ത്രത്തിലാണ് അദ്ദേഹം ബിരുദമെടുത്തത്. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും അദ്ദേഹമെടുത്തു.
മികച്ചൊരു പ്രൊഫഷണല്‍ ആയിരുന്നെങ്കിലും പിന്നീട് സംസ്ഥാനത്തെ അറിയപ്പെടുന്ന അഭിഭാഷകനായി അദ്ദേഹം മാറുകയായിരുന്നു. 2019ലാണ് അദ്ദേഹം ബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. കഴിഞ്ഞ വര്‍ഷം ജൂലായ് 17നാണ്് അദ്ദേഹം ആ പദവിയില്‍ നിന്ന് രാജിവെച്ചത്. എന്‍ഡിഎയുടെ ഉപരാഷ്ട്രപതിയാവാനായിരുന്നു അദ്ദേഹം രാജിവെച്ചത്.












Click it and Unblock the Notifications