• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

റോഡുപണിയുടെ ഫണ്ട് തട്ടി: കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റിനും ഉദ്യോഗസ്ഥന്‍മാര്‍ക്കുമെതിരെ അന്വേഷണം

  • By Desk

കൊട്ടിയൂര്‍: നടത്താത്ത റോഡുപണിയുടെ പേരില്‍ തൊഴിലുറപ്പു പദ്ധതിയുടെ ഫണ്ടു തട്ടിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന യുഡിഎഫ് ഭരിക്കുന്ന കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയ്‌ക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം ശക്തമാക്കി. പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു. വരും ദിനങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് എല്‍ഡിഎഫ് തീരുമാനം. ഈ വിഷയമുയര്‍ത്തി ജനകീയ പ്രതിഷേധമാരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

തലസ്ഥാനത്ത് ശുചിത്വപദവി കരസ്ഥമാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഖ്യാപനം 10ന്

യുഡിഎഫ് ഭരിക്കുന്ന കണിച്ചാര്‍ പഞ്ചായത്തില്‍ ചെയ്യാത്ത റോഡ് പ്രവൃത്തിയുടെ പേരില്‍ വന്‍ വെട്ടിപ്പു നടത്തിയതായാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നാലാം വാര്‍ഡായ വെള്ളൂന്നിയിലെ ചെങ്ങോം– ഇളമ്പാളി കോളനി റോഡ് ടാര്‍ ചെയ്യുന്നതിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് മണ്‍പണി നടത്തിയെന്ന് കാണിച്ചാണ് പഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും തുക തട്ടിയെടുത്തതെന്നു പറയുന്നത്.170 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് പൂര്‍ത്തീകരിച്ചതായി സ്ഥലത്ത് ബോര്‍ഡും സ്ഥാപിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാജരേഖകള്‍ ചമച്ചാണ് തുക തട്ടിയെടുത്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാല്‍നട യാത്രപോലും ദുഷ്‌കരമായ റോഡ് 2019– 20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാര്‍ ചെയ്യാന്‍ 4,85,403 രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. മണ്‍പണി തൊഴിലുറപ്പു പദ്ധതിയില്‍ നടത്താനായിരുന്നു തീരുമാനം. 199 തൊഴില്‍ദിനങ്ങളും വകയിരുത്തി.

2020 മാര്‍ച്ച് 12 ന് ആരംഭിച്ച് 25ന് പ്രവൃത്തി പൂര്‍ത്തിയാക്കിയെന്നാണ് വ്യാജരേഖകളിലും ബോര്‍ഡിലും. ആദിവാസി വിഭാഗക്കാരടക്കമുള്ള 13 തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കൂലിയിനത്തില്‍ തുക കൈമാറുകയും ചെയ്തു. എന്നാല്‍ ഇവരാരും ഒരു ദിവസംപോലും ജോലി ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്.അക്കൗണ്ടിലെത്തിയ തുക ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ജെസിബി വാടക നല്‍കാനെന്നു പറഞ്ഞാണിത്. തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍

പ്രഥമദൃഷ്ട്യാ അഴിമതിയും ക്രമക്കേടും വ്യക്തമാണെന്ന് കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഇതിനായി ആദിവാസികളടക്കമുള്ള തൊഴിലുറപ്പ് തൊഴിലാളികളെ കരുവാക്കിയതായും ആരോപണമുണ്ട്. ഒരു മീറ്റര്‍പോലും റോഡ് നിര്‍മിക്കാതെയാണ് റോഡ് നിര്‍മിച്ചതായി ബോര്‍ഡ് വച്ചത്. ബോര്‍ഡിന് 5000 രൂപ ചെലവായതായും കാണിച്ചിട്ടുണ്ട്. പ്രവൃത്തി സംബന്ധിച്ച മസ്റ്റര്‍ റോള്‍, എം ബുക്ക് തുടങ്ങിയ രേഖകളൊന്നുമില്ല. വ്യാജ മസ്റ്റര്‍ റോള്‍ ഉണ്ടാക്കിയാണ് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് തുക മാറ്റിയത്. ഒരാളാണ് എല്ലാ തൊഴിലാളികളുടെയും ഒപ്പിട്ടതെന്നും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

വിജിലന്‍സ് ഡയറക്ടറുടെ അനുമതി ലഭിച്ചാലുടന്‍ കേസെടുത്ത് വിശദമായി അന്വേഷണം നടത്തുമെന്നാണ് സൂചന. പഞ്ചായത്ത് ഭാരവാഹികളുടെയും എന്‍ജിനിയറുടെയും പേരിലാണ് കേസെടുക്കുക. അതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവരും പ്രതികളാകുമെന്ന് ഡിവൈഎസ്പി അറിയിച്ചു. നിര്‍മാണം നടത്താത്ത റോഡിന് ഫണ്ടു വകമാറ്റിയതായി കാണിച്ച്ു

് സിപിഎം പേരാവൂര്‍ ഏരിയാ കമ്മിറ്റി അംഗം കെ കെ ശ്രീജിത്ത് മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് ഓഫീസിലും സ്ഥലത്തും പരിശോധന നടത്തിയത്. തൊഴിലാളികളുടെ മൊഴിയുമെടുത്തിട്ടുണ്ട്.കോണ്‍ഗ്രസിലെ സെലിന്‍ മാണിയാണ് കണിച്ചാര്‍ പഞ്ചായത്ത് പ്രസിഡന്റ്.

English summary
Vigilence investigation against Kanichar Panchayat president and officials in in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X