Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി

ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിയോടെയാണ് ബ്ളോക്ക് മൂന്നില്‍ എത്തിയ ഫാമിലെ തൊഴിലാളികള്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ജഡം കണ്ടെത്തിയത്. ചെരിഞ്ഞിട്ട് അഞ്ചുദിവസത്തോളം പഴക്കമുളള കാട്ടാനയുടെ ജഡമാണ് കണ്ടെത്തിയത്. എട്ടുവയസ് പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്.

നാലുമാസം മുന്‍പ് ഇവിടെ ഉള്‍പ്പെടെ മൂന്ന് കാട്ടാനകള്‍ ഇതേ ബ്ളോക്കില്‍ തന്നെ ചെരിഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റു മോര്‍ട്ടത്തിനു ശേഷം ജഡം മറവു ചെയ്തു.

1

കാട്ടാനക്കൂട്ടങ്ങളുടെ വിളയാട്ടം ആറളം ഫാമിലെ ജനവാസ മേഖലകളില്‍ തുടരുന്നതിനിടെയാണ് ജഡം കണ്ടെത്തിയത്.മരണകാരണമെന്തെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇവിടെ കടുവാഭീഷണിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആറളം ഫാമിലെ അഞ്ചാം ബ്ളോക്കില്‍ തമ്പടിച്ച കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുകാരണം ഫാമിന്റെ താളം തെറ്റിയിരിക്കുകയാണ്.കാട്ടാനയ്ക്കു പുറമേ കടുവാഭീഷണിയും ആറളം ഫാമിന് കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. കടുവയ്ക്കായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിവരികയാണ്. കര്‍ണാടക വന്യജീവി സങ്കേതത്തില്‍ നിന്നാണ് പുലി ആദ്യം ഉളിക്കലും പിന്നീട് അയ്യന്‍കുന്നിലുമെത്തിയത്.

ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ പിന്നീട് കിലോമീറ്ററുകള്‍ സഞ്ചരിച്ചു ആറളം ഫാമിലെത്തുകയായിരുന്നു. ഇതിനോടൊപ്പം ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകള്‍ ആറളം ഫാംപുനരധിവാസ മേഖലയിലെ ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയായിരിക്കുകയാണ്.

ഇതുവരെ പന്ത്രണ്ടുപേരാണ് ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തി വനംവകുപ്പ് വിടാറുണ്ടെങ്കിലും അവ പിന്നീട് തിരികെ വരാറാണ് പതിവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+