Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ- തലശേരി ദേശീയപാത അപകടം കൂടുന്നു: സ്കൂട്ടർ യാത്രക്കാരി ടാങ്കർ ലോറി കയറി മരിച്ചു

കണ്ണൂര്‍: കണ്ണൂർ - തലശേരി ദേശീയപാതയിൽ റോഡിൽ പൊലിയുന്നവരുടെ എണ്ണം കൂടുന്നു.
കണ്ണൂർ കാല്‍ടെക്‌സില്‍ ഗാന്ധിസ്ക്വയറിൽ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിദാരുണമായി മരിച്ചു. തോട്ടട സ്വദേശി പ്രീതിയാണ് (35) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്. കാല്‍ടെക്‌സ് ഗാന്ധി സര്‍ക്കിളില്‍ ശനിയാഴ്ച്ച രാവിലെ ഒന്‍പതോടെയാണ് അപകടം നടന്നത്. കാല്‍ടെക്‌സ് ജംഗ്ഷനിലെ സിഗ്‌നലില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം തെന്നി വീഴുകയായിരുന്നു.

സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ സ്ത്രീയുടെ മുകളിലൂടെ ടാങ്കര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രീതിയുടെ ഭര്‍ത്താവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പൊലിസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. തലശേരി - കണ്ണുർ ദേശീയപാതയിലെ വാഹനാ അപകട പരമ്പരകൾക്ക് കാരണം വലിയ വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിങും അമിതവേഗതയുമാണെന്ന് പോലീസ് പറഞ്ഞു.

 kannur-1


ഗ്യാസ് ടാങ്കർ ലോറിയടക്കമുള്ള ചരക്കു വാഹനങ്ങൾ നിരന്തരം അപകടമുണ്ടായിട്ടും റോഡുനിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് പൊലിസ് പറയുന്നത്.നിരന്തര പരിശോധന നടത്തി വരുന്ന സാഹചര്യത്തിലാണ് ട്രാഫിക്ക് ജങ്ഷനുകളിൽപ്പോലും അപകടമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ - തലശേരി ദേശീയപാതയിൽ സ്വകാര്യ ബസും അപകടത്തിൽപ്പെട്ടിരുന്നു. ഇതിനു മുൻപായി ദേശീയപാതയിൽ തന്നെ നിയന്ത്രണം വിട്ട ചെങ്കൽ ലോറിയും വൈദ്യുതി തുണിടിച്ച് തകർത്തു മൂന്നു ദിവസം മുൻപ് തന്നെ ധനലക്ഷ്മി ജങ്ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അഞ്ചു പേർക്കാണ് പരുക്കേറ്റത്.ഏറ്റവും ഒടുവിൽ

ശനിയാഴ്ച്ച രാവിലെ ഒൻപതു മണിക്ക്കണ്ണൂർ നഗരത്തിലെ സിഗ്നൽ ലൈറ്റ് സർക്കിളിൽ ടാങ്കർ ലോറി കയറി സ്കൂട്ടർ യാത്രക്കാരി ദാരുണമായി മരിച്ചിരുന്നു. കണ്ണൂർ കാൽ ടെക്സ് ഗാന്ധി സർക്കിളിൽ തിരക്കു കുറഞ്ഞ സമയമായ രാവിലെ ഒൻപതു മണിയോടെ ണ് അപകടമുണ്ടായത്. തോട്ടട സ്വദേശിനി പ്രീതിയാണ് മരിച്ചത് കണ്ണൂർ നഗരത്തിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയാണിവർ. തലശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയത്. പൊലിസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിനു സമാനമായി പെരുന്നാൾ ദിവസം തലശേരി നഗരത്തിലെ ജൂബിലി റോഡിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ എൻജിനിയറിങ് വിദ്യാർത്ഥിയും മരിച്ചിരുന്നു. മാസങ്ങൾക്കു മുൻപ് ചാലയിലും മേലെചൊവ്വയിലും ടാങ്കർ ലോറികൾ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു.കൊ വിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ബസ് സർവിസ് നിലച്ചതും മറ്റു വാഹനങ്ങൾ അമിതമായി പെരുകിയതും വാഹനാപകടത്തിന് കാരണമായി പൊലിസ് പറയുന്നു. നേരത്തെ ടാങ്കർ ലോറികളുടെ അമിതവേഗത നിരന്തരം അപകടമുണ്ടാക്കിയതിനെ തുടർന്ന് പൊലിസ് ശക്ത്മായ പരിശോധന നടത്തിയിരുന്നു. ട്രാഫിക്ക് നിയമങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ ലോറി ഡ്രൈവർമാർക്ക് പിഴയും ചുമത്തിയിരുന്നു.ഇതിനു ശേഷം റോഡപകടങ്ങൾ അൽപം കുറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ പൂർവ്വാധികം ശക്തമായി കൂടിയിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+