ആലക്കോട് ഗര്‍ഭിണിയായ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു
തളിപറമ്പ്: ഗര്‍ഭിണിയായ യുവതി സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി.
തേര്‍ത്തല്ലി ടൗണിന് സമീപത്തെ അമ്മനത്ത് മധു- രോഹിണി ദമ്പതികളുടെ മകള്‍ മേഘമോള്‍(23) ആണ് ജീവനൊടുക്കിയത്. തളിപറമ്പ് കടമ്പേരിയിലെ ഉണ്ണികൃഷ്ണന്റെ ഭാര്യയാണ് മേഘ. ചൊവ്വാഴ്ച്ച വൈകുന്നേരം മൂന്നേ മുക്കാലിന് തേര്‍ത്തല്ലിയിലെ വീട്ടിലാണ് സംഭവം.

ഈ സമയത്ത് വീട്ടുകാര്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. ജോലിക്ക് പോയി മടങ്ങിയെത്തിയ മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മേഘയുടെ മുറി അടച്ചിട്ട നിലയിലായിരുന്നു. തുറന്നു പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ ഫാനിന്റെ ഹുക്കില്‍ തുണിയില്‍ കെട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവമറിഞ്ഞ് റൂറല്‍ എസ്പി ഹേമലത, തളിപറമ്പ് ഡി.വൈ. എസ്. പി എം.പി വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. തളിപറമ്പ് തഹസില്‍ദാറിന്റെ നേതൃത്വത്തില്‍ ആലക്കോട് എസ്‌ഐ പി.വി ഗംഗാധരനും സംഘവും ഇന്‍ക്വസ്റ്റ് നടത്തി.
മേഘജീവനൊടുക്കാനുള്ള കാരണമെന്തെന്നു പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. അഞ്ചുമാസം മുന്‍പാണ് മേഘയും ഉണ്ണികൃഷ്ണനും വിവാഹിതരായത്. തളിപറമ്പിലെ മൈജി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.
കടമ്പേരിയിലെ വീട്ടിലായിരുന്ന മേഘ കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവിനൊപ്പം തേര്‍ത്തല്ലിയിലെ സ്വന്തം വീട്ടിലെത്തിയിരുന്നത്. ഉണ്ണികൃഷ്ണന്‍ പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇവര്‍ തമ്മില്‍ കുടുംബപരമായി പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
മരണകാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആലക്കോട് പൊലിസ് അറിയിച്ചു. മിഥുന്‍രാജാണ് മേഘയുടെ ഏകസഹോദരന്‍.യുവതിയുടെ മരണവിവരമറിഞ്ഞ് ജനപ്രതിനിധികളടക്കം നിരവധിയാളുകള്‍ വസതിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.












Click it and Unblock the Notifications