• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാദങ്ങളിലൂടെ സര്‍ക്കാരിന്റെ നല്ല പ്രവൃത്തികളെ മൂടിവയ്ക്കുന്നു: എം മുകുന്ദന്‍

Google Oneindia Malayalam News

കണ്ണൂര്‍:അനാവശ്യ വിവാദങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് സര്‍ക്കാരിന്റെ നല്ല പ്രവൃത്തികളെ സമൂഹത്തിനുമുന്നില്‍ മൂടിവയ്ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിലെ ആദരസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരുപാട് നല്ലകാര്യങ്ങള്‍ ചെയ്തു. ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പാക്കി. പ്രളയത്തെയും നിപയെയും കോവിഡിനെയും നമ്മള്‍ അതിജീവിച്ചു. അത്ഭുതകരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. എന്നിട്ടും വിവാദങ്ങള്‍ തുടര്‍ച്ചയായി ഉല്‍പ്പാദിപ്പിക്കുകയാണ്. വിവാദങ്ങളല്ല, സംവാദങ്ങളാണുണ്ടാകേണ്ടത്- മുകുന്ദന്‍ പറഞ്ഞു.


ആദരസമ്മേളനം കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ മുഖ്യാതിഥിയായി. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ കവിയൂര്‍ രാജഗോപാലന്‍ (സമഗ്ര സംഭാവന) ആര്‍ രാജശ്രീ (നോവല്‍) പ്രദീപ് മണ്ടൂര്‍ (നാടകം) എന്നിവരെയാണ് ആദരിച്ചത്. ഡോ.എ എസ് പ്രശാന്ത് കൃഷ്ണന്‍ പുരസ്‌കാരജേതാക്കളെ പരിചയപ്പെടുത്തി. വി കെ മധു എഡിറ്റു ചെയ്ത 'ഇന്ത്യന്‍ സ്വാതന്ത്ര്യസമരം: ജനകീയ ധാരകള്‍' എന്ന പുസ്തകം കെ കെ ശൈലജ എം കെ മനോഹരന് നല്‍കി പ്രകാശനം ചെയ്തു. ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ 'എഴുത്തിലെ കാലവും ജീവിതവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ വിജയന്‍, എം കെ രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സുധ അഴീക്കോടന്‍ സ്വാഗതവും രഞ്ജിത് കമല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് തലശ്ശേരി താലൂക്കിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപരിപാടികള്‍ നടന്നു.

കൃഷ്ണന്‍ നടുവലത്തിന്റെ 'സാദരം സൗമിത്രി' എന്ന കവിതാസമാഹാരം കെ പി മോഹനന്‍ എം കെ മനോഹരനു നല്‍കി പ്രകാശനം ചെയ്തു. നജീബ് കാഞ്ഞിരോടിന്റെ 'ചോര' കുറ്റാന്വേഷണ നോവല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ കെ പി മോഹനനു നല്‍കിയും ഷാജു പാറക്കലും റസിയ എ പിയും ചേര്‍ന്ന് എഴുതിയ 'പ്രണയ കല്‍പ്പിതം' കവിതാ സമാഹാരം വീരാന്‍ കുട്ടി കെ ടി ബാബുരാജിന് നല്‍കിയും പ്രകാശിപ്പിച്ചു. ഇ പി കുഞ്ഞമ്പുവിന്റെ 'അന്തക്കാലം' ഓര്‍മ്മക്കുറിപ്പുകളുടെ പ്രകാശനം നാരായണന്‍ കാവുമ്പായി നിര്‍വഹിച്ചു. പി കെ വിജയന്‍ ഏറ്റുവാങ്ങി. ഗീതാ തോട്ടത്തിന്റെ 'അശിരീരികളുടെ ആനന്ദം' നോവല്‍ കെ അഖില്‍ രഞ്ജിത് കമലിനു നല്‍കി പ്രകാശനം ചെയ്തു. പി ജനാര്‍ദനന്‍ നന്ദി പറഞ്ഞു.


English summary
writer M Mukundan said that Govt's good works covered by controversies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X