എലിവിഷം കഴിച്ചു യുവ വൈദികന്‍ മരിച്ച സംഭവം: പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
ശ്രീകണ്ഠാപുരം: എലിവിഷം കഴിച്ചു ചികിത്സയിലിരിക്കെ യുവ വൈദികന്‍ മരണമടഞ്ഞ സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. യുവ വൈദികന്റെ മരണത്തിന് കാരണം ഇടവകയിലെ തന്നെ ഒരാള്‍ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ച് എഴുതിയ ഊമ കത്താണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
ഊമക്കത്ത് എഴുതിയ അജ്ഞാതനെ തിരിച്ചറിഞ്ഞതായാണ് പൊലീസ് നല്‍കുന്ന വിവരം. വ്യക്തി വൈരാഗ്യവും ഇടവകയില്‍ യുവവികാരി ഏര്‍പ്പെടുത്തിയ ചില പരിഷ്‌കാരങ്ങളുമാണ് ഇടവകയിലെ അംഗങ്ങള്‍ക്കിടെയില്‍ സ്‌നേഹവും മതിപ്പുമുണ്ടായിരുന്ന യുവ വൈദികനെ കരിവാരി തേയ്ക്കാന്‍ ഇടയാക്കിയതെന്നാണ് പൊലിസ് പ്രാഥമികമായി നല്‍കുന്ന സൂചന. പയ്യന്നൂര്‍ കണ്ടോത്ത് സെന്റ് തോമസ് പള്ളി അസിസ്റ്റന്റ് വികാരി എം. അനു ആന്റണിയാണ് (38) ഏര്‍ണാകുളത്തെ ലൂര്‍ദ് ആശുപത്രിയില്‍ ബുധനാഴ്ച്ച രാത്രി മരണമടഞ്ഞത്.

ഡിസംബര്‍ അഞ്ചിന് പള്ളിയില്‍ അവശനിലയില്‍ എലിവിഷം അകത്തു ചെന്ന നിലയില്‍ കണ്ടെത്തിയ യുവ വൈദികനെ ആദ്യം കരുവഞ്ചാലിലെ ചികിത്സാ കേന്ദ്രത്തിലും പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തേക്കും മാറ്റുകയായിരുന്നു. ശ്രീകണ്ഠാപുരം ചെമ്പന്തൊട്ടി നെടിയേങ സ്വദേശിയാണ്. കര്‍ഷക കുടുംബത്തില്‍ പിറന്ന അനു ആന്റണി വൈദിക പഠനം നടത്തി വികാരിയാവുകയായിരുന്നു.
ആന്റണി - ആലിസ് ദമ്പതികളുടെ മകനാണ്. ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന തെറ്റായ പ്രചരണം നടത്തി തന്നെ സോഷ്യല്‍ മീഡിയയിലൂടെയും ഇടവകയിലും വ്യക്തിഹത്യ ചെയ്യാനുള്ള നീക്കത്തില്‍ അതീവ ദു:ഖിതനായിരുന്നു മനു ആന്റണി. ഇതേ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് പൊലിസ് നല്‍കുന്ന പ്രാഥമികവിവരം. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് പയ്യന്നൂര്‍ കണ്ടോത്തെ സെന്റ് തോമസ് പള്ളി അരമനയില്‍ അനു ആന്റണിയെ വിഷം കഴിച്ചു അവശനിലയില്‍ കണ്ടെത്തിയത്.












Click it and Unblock the Notifications