പാനൂരിൽ കുഴൽപ്പണ സംഘത്തിൽ നിന്നും പണം കവർന്ന യുവാക്കൾ പിടിയിൽ
കണ്ണൂർ: തലശേരി, പാനൂർ മേഖലയിൽ കുഴൽപണക്കടത്തു സംഘത്തെ കൊളളയടിക്കുന്ന സംഘം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം കുഴല്‍പ്പണവുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ അക്രമിച്ച് പണം കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. പാനൂര്‍ മുത്താറി പീടികയിലെ തൈക്കണ്ടി കണ്ടിയില്‍ ഹൗസില്‍ ജുബീഷ് (24), പാനൂര്‍ കടയപ്രത്ത് കെ എം സനില്‍ (24), മൊകേരി കടയപ്രത്തെ ബൈത്തുല്‍ സൈനിയില്‍ എം.പി ഷിനോസ് (25) എന്നിവരെയാണ് പാനൂര്‍ സി ഐ ശ്രീജിത്ത്, എസ്ഐ സന്തോഷ് എന്നിവർ ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ മാസം 26-ന് കാലത്ത് 11 മണിയോടെ ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന 8.64 ലക്ഷം രൂപ കവരുകയും ചെയ്തുവെന്നാണ് പരാതി. ഇതു കുഴല്‍പ്പണമായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പാനൂര്‍, ചൊക്ലി, കൂത്തുപറമ്പ് മേഖലകളില്‍ കൊണ്ടുവരുന്ന പണമായിരുന്നു ഇത്.

പിടിയിലായവർക്ക് ഒരു പ്രമുഖ പാർട്ടി യുമായി ബന്ധമുണ്ടെന്നും സജീവ രാഷ്ട്രീയ പാർട്ടി പ്രവർത്തകരാണെന്നും പൊലിസ് പാഞ്ഞു. വടക്കെ മലബാറിൽ ഗൾഫിൽ നിന്നും ഏറെ കുഴൽപ്പണം എത്തുന്ന സ്ഥലങ്ങളിലൊന്നാണ് പാനൂർ, പെരിങ്ങത്തൂർ മേഖല.നേരത്തെ ഇവിടെ കൊലപാതക രാഷ്ട്രീയത്തിൽ സജീവമാവുകയും പിന്നീട് വിവിധ കേസുകളിൽ അറസ്റ്റിലാവുകയും ചെയ്ത നിരവധിസംഘങ്ങൾ കുഴൽപ്പണം തട്ടുന്ന പ്രവർത്തനങ്ങളിൽ പിടിയിലായ സംഭവങ്ങൾ നേരത്തെയുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications