16 കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് 3 ജീവപര്യന്തവും 10 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും
കാസർഗോഡ്: 16 വയസ്സുള്ള പെൺകുട്ടിയെ വീട്ടിൽ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പോക്സോ കേസിൽ പ്രതിക്ക് 3 ജീവപര്യന്തവും 10 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഞ്ചേശ്വരം മണിമുണ്ട ശാരദ നഗറിലെ സുരേഷിനാണ് (ചെറിയമ്പു-41) ശിക്ഷ വിധിച്ചത്. കേൾവി, സംസാര വെല്ലുവിളി നേരിടുന്ന കുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. 3 വകുപ്പുകളിലായാണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ മനോജ് ശിക്ഷ വിധിച്ചത്.

2015 സെപ്റ്റംബർ 22നാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഇയാൾ വീടിന് അകത്ത് കയറി ജനലിനോട് കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവിന്റെ പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടി പഠിച്ച സ്കൂളിലെ അധ്യാപികമാരുടെ സഹായത്തോടെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസിൽ 25 സാക്ഷികളെയാണ് കോടതിയിൽ വിസ്തരിച്ചത്. 31 രേഖകളും 6 തൊണ്ടിമുതലും കോടതിയിൽ ഹാജരാക്കിയിരുന്നു. അന്ന് മഞ്ചേശ്വരം എസ് ഐ ആയിരുന്ന പി പ്രമോദ്, ഡി വൈ എസ് പി ടി പി പ്രേമരാജൻ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പെൺകുട്ടിയുടെ അമ്മയും സഹോദരനും കേൾവി, സംസാര വെല്ലുവിളി നേരിടുന്നവരാണ്. അച്ഛൻ രോഗി ആയിരുന്നു.












Click it and Unblock the Notifications