കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശുക്രിയ ബസിന്റെ സാരഥിയായി 21കാരി ആതിര; ആത്മവിശ്വാസമുണ്ടെങ്കില്‍ ഡ്രൈവിംഗ് കൂളാണ്

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോട് - ബന്തടുക്ക റൂട്ടിലോടുന്ന ശുക്രിയ ബസിലെ ഡ്രൈവറെ കണ്ടാല്‍ ആരായാലും ഒന്നു അത്ഭുതത്തോടെ നോക്കും. കാരണം പൊയ്‌നാച്ചി സ്വദേശിയായ 21കാരി ആതിരയാണ് ആ ബസിന്റെ ഡ്രൈവര്‍. ബസ് ഓടിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതലേയുള്ള ആതിരക്ക് ഇക്കഴിഞ്ഞ ഡിസംബറിലാണ് ഹെവി ലൈസന്‍സ് ലഭിച്ചത്. അടുത്ത് തന്നെ ബാഡ്ജും കിട്ടിയതോടെ ആതിര ശുക്രിയ ബസിന്റെ ഡ്രൈവറായി.

kasargod

സ്വന്തമായി ഡ്രൈവിംഗ് സ്‌കൂളുള്ള അച്ഛനില്‍ നിന്നാണ് ആതിര ഡ്രൈവിംഗിന്റെ ബാലപാഠം പഠിച്ചത്. പിന്നീട് ബസ് ഓടിക്കണമെന്ന ആഗ്രഹം അച്ഛനോട് പറയുകയായിരുന്നു. അച്ഛന്‍ ഈ ആഗ്രഹം കാസര്‍കോട് - ബന്തടുക്ക റൂട്ടിലെ ശുക്രിയ ബസിലെ ഡ്രൈവര്‍ പറമ്പ് വലിയ വീട്ടിലെ കുഞ്ഞമ്പുവിനോട് പറയുകയും അദ്ദേഹം പിന്നീട് ബസുടമയായ വിദ്യാ നഗറിലെ മുഹമ്മദ് കുഞ്ഞിയെ അറിയിച്ച് സമ്മതം വാങ്ങുകയുമായിരുന്നു.

ശങ്കരംപാടിയില്‍ നിന്ന് പടുപ്പിലേക്കുള്ള യാത്രയില്‍ ആതിരയ്ക്ക് കുഞ്ഞമ്പു ഡ്രൈവര്‍ സീറ്റ് കൈമാറി. ആതിരയുടെ ആദ്യത്തെ ട്രിപ്പ് ഇതായിരുന്നു. ആതിരയുടെ ഡ്രൈവിംഗ് വളരെ ജാഗ്രതയോടെ ആണെന്ന് ഉറപ്പിച്ചതോടെ ശുക്രിയ ബസിന്റെ ഡ്രൈവറായി രണ്ടാഴ്ചയായി ആതിരയുണ്ട്. ശങ്കരംപാടി മുതല്‍ പടുപ്പ് വരെ 2 കിലോ മീറ്റര്‍ ദൂരം മാത്രമാണ് ഇപ്പോള്‍ ആതിരയ്ക്ക് ഡ്രൈവിങിനായി നല്‍കുന്നത്. ബസിലെ മറ്റ് ജീവനക്കാരും സുഹൃത്തുക്കളും നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് ആതിര പറയുന്നു.

Recommended Video

cmsvideo
തെരഞ്ഞെടുപ്പ് ജയം : യുപിയിൽ യോഗി തകർത്തത് 7 റെക്കോഡുകൾ

ബി.കോംകാരിയാണ് ആതിര. പോളി ടെക്‌നിക് കോളേജില്‍ ഓട്ടോമൊബൈല്‍ ഡിപ്ലോമ കോഴ്‌സിന് ചേരാനുള്ള തയ്യാറെടുപ്പിലാണ് ആതിര. പി എസ് സി പരീക്ഷ എഴുതി മോട്ടോര്‍ വാഹനവകുപ്പില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറാവുകയാണ് തന്റെ ലക്ഷ്യമെന്ന് ആതിര പറയുന്നു.

English summary
21-year-old Athira drive the bus from kasargod to Bandadka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X