Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ അമ്യൂസ്മെന്റ് പാർക്കിൽ വെച്ച് 22 കാരിക്കെതിരെ ലൈംഗികാതിക്രമം; പ്രൊഫസർ അറസ്റ്റിൽ

കണ്ണൂർ/ കാസർഗോഡ്: കണ്ണൂർ പറശ്ശിനിക്കടവ് അമ്യൂസ്മെന്റ് പാർക്കിൽ യുവതിയെ കയറിപ്പിടിച്ച അധ്യാപകൻ പിടിയില്‍. കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം പ്രഫസർ പഴയങ്ങാടി എരിപുരം അച്ചൂസ് ഹൗസിൽ ബി ഇഫ്തിക്കർ അഹമ്മദ് (51) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

പാർക്കിലെ വേവ് പൂളിൽ വെച്ച് മലപ്പുറം സ്വദേശിയായ ഇരുപത്തിരണ്ടുകാരിയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ഇതോടെ യുവതി ബഹളം വെക്കുകയായിരുന്നു. തുടർന്ന് പാർക്ക് അധികൃതരുടെ പരാതിയിൽ പോലീസ് എത്തി ഇയാൾക്കെതിരെ കേസെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.
താൻ കേന്ദ്രസർവ്വകലാശാലയിലെ അധ്യാപകനാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചുവെങ്കിലും യുവതി പരാതിയിൽ ഉറച്ച് നിൽക്കുകയായിരുന്നു.

arrest2-1

ഇയാൾക്കെതിരെ നേരത്തെയും ലൈംഗിക അതിക്രമ പരാതിയുണ്ടായിരുന്നു.അടുത്തിടെ കേന്ദ്രസർവ്വകലാശയിലെ വിദ്യർത്ഥികളുടെ പരാതിയിൽ ഇയാളെ സസ്പെന്റ് ചെയ്തിരുന്നു. എംഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാർത്ഥികളാണ് പരാതി നൽകിയത്. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്നും ക്ലാസിൽ അശ്ലീല ചുവയോടെ സംസാരിക്കാറുണ്ടെന്നും കാണിച്ചായിരുന്നു കുട്ടികൾ പരാതി നൽകിയത്.

നവംബർ 15 നായിരുന്നു വിദ്യാർത്ഥികൾ സർവകലാശാല അധികൃതർക്ക് പരാതി നൽകിയത്. പരാതിയില്‍ ക്ലാസിലെ 41 വിദ്യാർത്ഥികളില്‍ 33 പേരും ഒപ്പിട്ടിരിന്നു. പരീക്ഷയ്ക്കിടെ തല കറങ്ങിയ വീണ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തി എന്നതുൾപ്പെടെ ഇഫ്തിഖറിനെതിരെ 31 ഓളം സംഭവങ്ങളാണ് കുട്ടികൾ പരാതിയിൽ ചൂണ്ടിക്കാട്ടിയത്.

കുട്ടി തലകറങ്ങി വീണപ്പോൾ വിദ്യാർത്ഥിയുടെ തോളിൽ തട്ടി ഉണർത്താനും പെൺകുട്ടിയെ കൈയ്യിലെടുക്കാനും ശ്രമിച്ചു. കൂടാതെ വെള്ളം മുഖത്ത് തളിച്ച ശേഷം പെൺകുട്ടിയുടെ മുഖമാകെ തഴുകിയെന്നുമായിരുന്നു പരാതി. ക്ലാസിൽ ഇംഗ്ലിഷ് കവിതകൾ വ്യാഖ്യാനിക്കുന്നതിനിടെ ലൈംഗിക ചുവയോടെയാണ് ഇയാൾ പലപ്പോഴും സംസാരിച്ചിരുന്നതെന്നും വിദ്യാർത്ഥികൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പരാതിയിൽ സർവ്വകലാശാല അന്വേഷണം നടത്തുകയും ഇഫ്തിഖറിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ വൈകാതെ തന്നെ ഇയാളെ സർവ്വീസിൽ തിരിച്ചെടുത്തു. വകുപ്പ്തല അന്വേഷണം നടത്തുമെന്നും കൂടാതെ പരാതി ഉന്നിയച്ച ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ അക്കാദമിക് ചുമതലകളിൽ ഇയാൾ ഇടപെടില്ലെന്നും വ്യക്തമാക്കിയിരുന്നു തിരിച്ചെടുത്തത്. ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ സസ്പെൻഷൻ ദീർഘിപ്പിച്ചിരുന്നു. അടുത്തിടെയാണ് വീണ്ടും ഇയാൾ സർവ്വീസിൽ തിരിച്ചെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+