കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ഇന്ന് 4 പേർക്ക് രോഗം! വൈറസ് ബാധ വിദേശത്ത് നിന്നും മഹാരാഷ്ട്രയിൽ നിന്നും വന്നവർക്ക്

  • By Aami Madhu
Google Oneindia Malayalam News

കാസർഗോഡ്; ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും രണ്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
മഹാരാഷ്ട്രയില്‍ നിന്ന് ജൂണ്‍ ഒമ്പതിന് ട്രെയിനില്‍ വന്ന 58 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് ട്രെയിനിലെത്തിയ 59 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും ജൂണ്‍ 12 ന് ദുബായില്‍ നിന്നെത്തിയ 18 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്ന് വന്ന 36 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിച്ചു.

1592577740

കോവിഡ് ചികികിത്സയിലുണ്ടായിരുന്ന നാല് പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായി. മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് കോവിഡ് പോസിറ്റീവായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 21 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ എട്ടിന് രോഗം സ്ഥിരീകരിച്ച് പടന്നക്കാട് കോവിഡ് സെന്ററില്‍ ചികിത്സയിലായിരുന്ന 58 വയസുള്ള വലിയ പറമ്പ പഞ്ചായത്ത് സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച് ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 40 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, ദുബായില്‍ നിന്ന് വന്ന് ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 30 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശിനി എന്നിവര്‍ക്കാണ് കോവിഡ് നെഗറ്റീവായത്.

അതിനിടെ വീടുകളില്‍ 3715 പേരും സ്ഥാപന നിരീക്ഷണത്തില്‍ 330 പേരുമടക്കം ജില്ലയില്‍ 4045 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതിയതായി 133 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 389 പേരുടെ ഫലം ലഭിക്കാനുണ്ട്. പുതിയതായി ആശുപത്രികളിലും കോവിഡ് സെന്ററുകളിലുമായി 18 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 182 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

Recommended Video

cmsvideo
Rahul Gandhi won't celebrate birthday in view of coronavirus, Ladakh clash | Oneindia Malayalam

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം തടയാന്‍ ജനപ്രതിനിധികളും തദ്ദേശഭരണ സ്ഥാപനങ്ങളും ജാഗ്രത സമിതികളും അതീവ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. 11 പേർക്കാണ് 11 പേര്‍ക്കാണ് സമ്പര്‍ക്കത്തിലുടെ രോഗം ബാധിച്ചത്. ജില്ലയില്‍ 20 പഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കൂടി ഇതുവരെ 49 കണ്ടയന്‍മെന്റ് സോണുകൾ ഉണ്ട്.

ഇന്ത്യ-ചൈന സംഘർഷം; സർവ്വക്ഷി യോഗത്തിന് ക്ഷണമില്ല, കേന്ദ്രത്തിനെതിരെ ആർജെഡിയും എഎപിയും എഐഎംഐഎമ്മുംഇന്ത്യ-ചൈന സംഘർഷം; സർവ്വക്ഷി യോഗത്തിന് ക്ഷണമില്ല, കേന്ദ്രത്തിനെതിരെ ആർജെഡിയും എഎപിയും എഐഎംഐഎമ്മും

അപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; യുദ്ധ വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം, വ്യോമസേനാ മേധാവി ലഡാക്കിൽഅപ്രതീക്ഷിത നീക്കവുമായി ഇന്ത്യ; യുദ്ധ വിമാനങ്ങൾ നിയന്ത്രണ രേഖയ്ക്ക് സമീപം, വ്യോമസേനാ മേധാവി ലഡാക്കിൽ

പാലക്കാട് ഇന്ന് 10 പേർക്ക് കൊവിഡ്!! നാല് പേർ എത്തിയത് മഹാരാഷ്ട്രയിൽ നിന്ന് 14 പേർക്ക് രോഗമുക്തിപാലക്കാട് ഇന്ന് 10 പേർക്ക് കൊവിഡ്!! നാല് പേർ എത്തിയത് മഹാരാഷ്ട്രയിൽ നിന്ന് 14 പേർക്ക് രോഗമുക്തി

English summary
4 More Covid Cases Confirmed in Kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X