• search
 • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ആൽബിൻ ലക്ഷ്യമിട്ടത് കുടുംബത്തെ തന്നെ ഇല്ലാതാക്കാൻ? ആദ്യം ചിക്കൻ കറി, പിന്നീട് ഐസ്ക്രീം

 • By Desk

കാസർഗോഡ്: വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് 16 കാരി മരിച്ച സംഭവത്തിൽ വ്യാഴാഴ്ചയാണ് പ്രതി അറസ്റ്റിലായത്. ആൻ മേരിയുടെ സഹോദരൻ ആൽബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ തയ്യാറാക്കിയ ഐസ്ക്രീമിൽ ആൽബിൻ വിഷം കലർത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ആൽബിനും സഹോദരിയും ചേർന്ന് വീട്ടിൽ വെച്ചുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് ഗുരുതരാവസ്ഥയിലായ പെൺകുട്ടി ചെറുപുഴയിലെ ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങുന്നത്. വീട്ടിൽ എല്ലാവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെങ്കിലും പെൺകുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യസ്ഥിതി മോശമായ പിതാവ് ബെന്നി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്.

കാസർഗോട്ടെ 16കാരിയുടെ മരണം കൊലപാതകം: ഐസ്ക്രീമിൽ വിഷം കലർത്തിയത് സഹോദരൻ? പ്രതി അറസ്റ്റിൽ

 കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമം?

കുടുംബത്തെ ഇല്ലാതാക്കാൻ ശ്രമം?

ഐസ്ക്രീമിൽ വിഷം കലർത്തി സഹോദരിയെ കൊലപ്പെടുത്തിയ 22കാരനായ ആൽബിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. സഹോദരിക്ക് പുറമേ മാതാപിതാക്കളെയും വിഷം നൽകി കൊലപ്പെടുത്താനായിരുന്നു ആൽബിൻ പദ്ധതിയിട്ടിരുന്നത്. ആൽബിന്റെ മൊബൈൽ ഫോൺ ഫോൺ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കൾ പറയുന്നതും ജോലിയ്ക്ക് പോകാൻ നിർബന്ധിക്കുന്നതുമാണ് കുറ്റകൃത്യത്തിന് ആൽബിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം. ഐടിഐ കഴിഞ്ഞ ആൽബിൻ ഒരു കമ്പനിയിൽ ജോലിയ്ക്ക് ചേർന്നെങ്കിലും ട്രെയിനി ജോലി ഉപേക്ഷിച്ച് കോട്ടയത്ത് ഹോട്ടലിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ലോക്ക്ഡൌൺ പ്രഖ്യാപനത്തോടെ വീട്ടിലെത്തിയെങ്കിലും പിന്നീട് ജോലിക്ക് പോയിരുന്നില്ല. വീട്ടുകാരെ ഇല്ലാതാക്കി സ്വത്തുക്കൾ കൈവശപ്പെടുത്തി ജീവിക്കുകയായിരുന്നു ആൽബിന്റെ ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ആദ്യം ചിക്കൻ കറിയിൽ

ആദ്യം ചിക്കൻ കറിയിൽ

വീട്ടിൽ വെച്ച് സഹോദരിക്കൊപ്പം ഐസ്ക്രീം ഉണ്ടാക്കിയതിന്റെ രണ്ട് ദിവസം മുമ്പ് വീട്ടിലുണ്ടാക്കിയ ചിക്കൻ കറിയിലും ആൽബിൻ വിഷം കലർത്തിയിരുന്നു. ആദ്യം ദിവസം കഴിച്ചതിന്റെ ബാക്കിയായി ഫ്രിഡ്ജിൽ വെച്ച കറിയിലാണ് എലിവിഷം കലർത്തിയത്. എലിവിഷം കലർന്ന ചിക്കൻ കലർന്ന ചിക്കൻ കറി ആൽബിൻ ഒഴികെ എല്ലാവരും കഴിക്കുകയും ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് പരാതി പറഞ്ഞാണ് ആൽബിൻ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയത്. കുടുംബാംഗങ്ങൾക്ക് ചെറിയ വയറുവേദന മാത്രമാണ് ഇതോടെ അനുഭവപ്പെട്ടത്. പിന്നീട് ജൂലെ 29ന് വീണ്ടും വെള്ളരിക്കുണ്ട് ടൌണിൽ പോയി എലിവിഷം വാങ്ങിയാണ് വീട്ടിലുണ്ടാക്കിയ ഐസ്ക്രീമിൽ കലർത്തിയത്.

cmsvideo
  Russia's vaccine Sputnik V: Why India may have to wait longer | Oneindia Malayalam
   ഐസ്ക്രീമിൽ വിഷം കലർത്തി

  ഐസ്ക്രീമിൽ വിഷം കലർത്തി

  ജൂൺ 30നാണ് ആൻമേരിയും ആൽബിനും ചേർന്ന് വീട്ടിൽ വെച്ച് ഐസ്ക്രീം ഉണ്ടാക്കിയത്. ഇതിന്റെ ഫോട്ടോ ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പാത്രങ്ങളിലായാണ് ഐസ്ക്രീം ഉണ്ടാക്കിയതെങ്കിലും ഇവയിൽ ഒന്നിലൊന്നിലാണ് ആൽബിൻ വിഷം കലർത്തിയത്. ആൻമെരിയും പിതാവ് ബെന്നിയും അന്നേ ദിവസം തന്നെ ഐസ്ക്രീം കഴിച്ചിരുന്നു. അച്ഛനും സഹോദരിയും വിഷമടങ്ങിയ ഐസ്ക്രീം കഴിക്കുന്നതെല്ലാം ആൽബിൻ അവസാനം വരെയും നോക്കി നിൽക്കുകയും ചെയ്തു. അമ്മ ജെസിയാണ് തീരെ കുറച്ച് ഐസ്ക്രീം കഴിച്ചത്. ബുദ്ധിപരമായി അപ്പോഴും ആൽബിൻ ഐസ്ക്രീം കഴിച്ചിരുന്നില്ല.

  മഞ്ഞപ്പിത്തമെന്ന് സംശയം

  മഞ്ഞപ്പിത്തമെന്ന് സംശയം

  ആഗസ്റ്റ് ഒന്നിന് രാവിലെയോടെയാണ് ഐസ്ക്രീം കഴിച്ച ആൻമേരിയുടെ ആരോഗ്യനില വഷളായിത്തുടങ്ങിയത്. ആദ്യം ഛർദ്ദിയും വയറിളക്കവുമാണ് അനുഭവപ്പെട്ടത് ഇതോടെ പയ്യന്നൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. തൊട്ടടുത്ത ദിവസം പിതാവ് ബെന്നിക്കും ഇതേ പ്രശ്നങ്ങൾ തന്നെ അനുഭവപ്പെട്ടു. ഇദ്ദേഹത്തെയും തൊട്ടുപിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുപുഴയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയ ശേഷം അവിടത്തെ ആശുപത്രിയിലാണ് ആൻമേരിയെ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് ആൻമേരി മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ട അമ്മ ജെസിയും ഇതിനിടെ ചികിത്സ തേടിയിരുന്നു. ഭക്ഷ്യ വിഷബാധയാണ് കാരണമെന്നാണ് ആദ്യം വിലയിരുത്തിയിരുന്നത്. എന്നാൽ ആൻമേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കാര്യങ്ങൾ തകിടം മറിച്ചത്.

  ബെന്നി ചികിത്സയിൽ

  ബെന്നി ചികിത്സയിൽ

  ആൻമേരിക്കൊപ്പം ഐസ്ക്രീം കഴിച്ച് ഗുരുതരാവസ്ഥയിലായ ബെന്നി കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വരികയാണ്. ആൻമേരി മരിച്ചിട്ടുള്ളത് എലിവിഷം ഉള്ളിൽച്ചെന്നിട്ടാണെന്ന് കണ്ടെത്തിയതോടെ ബെന്നിയുടെ വീട് വെള്ളരിക്കുണ്ട് പോലീസെത്തി സീൽ ചെയ്തിരുന്നു. വിശദമായി പരിശോധന നടത്തിയാണ് പോലീസ് സംഘം മടങ്ങിയത്. സംഭവത്തിൽ ആദ്യം ചെറുപുഴ പോലീസാണ് കേസെ് രജിസ്റ്റർ ചെയ്തത്. ദിവസങ്ങൾക്ക് മുമ്പ് കേസ് വെള്ളരിക്കുണ്ട് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. സൈബർ സെബർ സെല്ലിന്റെ സഹായത്തോടെ ആൽബിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. കൃത്യം നടപ്പാക്കുന്നതിനായി ആൽബിൻ ഇന്റർനെറ്റിൽ തിരഞ്ഞ കാര്യങ്ങൾ സൈബർ സെൽ തന്നെയാണ് കണ്ടെത്തിയത്.

  English summary
  Ann Mary Murder case: More revealation about áccused and his aim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X