നടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; വി മധുസൂദനന്റെ മൊഴിയെടുക്കും
കാസര്‍ഗോഡ്: ആല്‍ബത്തില്‍ അഭിനയിക്കാനെത്തിയ നടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ റിട്ട ഡി വൈ എസ് പി വി മധുസൂധനന്റെ മൊഴി രേഖപ്പെടുത്തും. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബേക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പരാതി കെട്ടിച്ചമച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷിക്കും. ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്നാണ് പരാതി. ശനിയാഴ്ചയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് ബേക്കല്‍ ഡി വൈ എസ് പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.

28കാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. മദ്യം നിര്‍ബന്ധിപ്പിച്ച് കുടിപ്പിക്കുകയും. തന്റെ മുറിയിലേക്ക് വി മധുസൂദനന്‍ വരാന്‍ ആവശ്യപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇയാളില്‍ നിന്നുമുള്ള ശല്യം സഹിക്കവയ്യാതെയാണ് യുവതി രാത്രി തന്നെ പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് ഐ പി സി 354ാം വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
2020ല്‍ കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ആയിരിക്കെയാണ് മധുസൂദനന്‍ വിരമിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയുമുള്‍പ്പെടെ നിരവധി സിനിമകളിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടനായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി മധുസുദനന്‍ സിനിമയിലുണ്ട്. അന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, കക്ഷി അമ്മിണിപ്പിള്ളയിലേയും കഥപാത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു.












Click it and Unblock the Notifications