കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ജില്ലയിൽ സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്; പ്രതിഷേധം കനത്തു, ഉത്തരവ് തിരുത്തി കളക്ടർ

Google Oneindia Malayalam News

കാസര്‍കോട്: കാസര്‍ഗോഡ് ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ജില്ല കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഉത്തരവില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇടപെട്ടു. ഉത്തരവിലെ ആശയക്കുഴപ്പം തീര്‍ക്കാന്‍ റവന്യു സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കില്‍ മാറ്റം വരുത്താനും മന്ത്രി നിര്‍ദ്ദേശിച്ചു.

kerala

അതേസമയം, മന്ത്രിയുടെ നിര്‍ദ്ദേശം പുറത്തുവന്നതിന് പിന്നാലെ അങ്ങനെയല്ല പറഞ്ഞതെന്ന കളക്ടറുടെ തിരുത്തലുമെത്തി. പിന്നാലെ തന്നെ കളക്ടര്‍ പുതിയ പത്രക്കുറിപ്പ് പുറത്തിറക്കി. ജില്ലയിലെ പ്രധാന നഗരങ്ങളിലേക്ക് പ്രവേശിക്കുന്നതിനാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാണ് കളക്ടര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ജില്ലയിലുടനീളം സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയായിരുന്നു.

കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കാസര്‍ഗോഡ് കളക്ടറുടെ ഉത്തരവ് വിരോധാഭാസമെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് പറഞ്ഞു. നേരത്തെ നടപ്പിലാക്കാനിരുന്ന ഉത്തരവ് ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം, കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം 622 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 4064 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9660 പേര്‍ വീടുകളില്‍ 8990 പേരും സ്ഥാപനങ്ങളില്‍ 670 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9660 പേരാണ്. പുതിയതായി 811 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2737 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

911 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1090 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 332 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 37372 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32968 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ഇടുക്കിയില്‍ അഞ്ചില്‍ നാലും നിലനിര്‍ത്തും; ഫലം വരുമ്പോള്‍ തൊടുപുഴയില്‍ ജോസഫും യുഡിഎഫ് ഞെട്ടുംഇടുക്കിയില്‍ അഞ്ചില്‍ നാലും നിലനിര്‍ത്തും; ഫലം വരുമ്പോള്‍ തൊടുപുഴയില്‍ ജോസഫും യുഡിഎഫ് ഞെട്ടും

നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
KK Shailaja teacher speaks to media | Oneindia Malayalam

English summary
Covid Negative Certificate to travel in Kasaragod District; Collector revoked the order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X