കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാഠ്യപദ്ധതി പരിഷ്കരണം; തെറ്റായ പ്രചരണം നടത്തിയാൽ നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

Google Oneindia Malayalam News

കാസറഗോഡ്: പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരിലുള്ള തെറ്റായ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ലിംഗ സമത്വം,ലൈംഗിക വിദ്യഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ അനാവശ്യ വിവാദമുണ്ടാക്കുകയാണ് ചിലരെന്നും മിക്സഡ് ക്ലാസ്, യൂണിഫോം കാര്യങ്ങളിൽ സ്കൂൾ പിടിഎ യും തദ്ദേശഭരണ സ്ഥാപനങ്ങളും കൂട്ടായിയെടുക്കുന്ന തീരുമാനമായിരിക്കും വിദ്യഭ്യാസ വകുപ്പ് അംഗീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

vsivankutty-1621339785-1633790603-1667851726

സംസ്ഥാനത്ത് പ്രീപ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ററിതലം വരെയുള്ള പാഠ്യപദ്ധതിയുടെ പരിഷ്കരണ നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതിനുവേണ്ടി 2 കമ്മിറ്റികളും 26 ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. 2007 ല്‍ നടന്ന സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിനുശേഷം ഇപ്പോഴാണ് സമഗ്രമായ ഒരു പരിഷ്കരണത്തിലേക്ക് നാം പ്രവേശിക്കുന്നത്.പൊതുവിദ്യാഭ്യാസ മേഖലയില്‍ കേരളം നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനോടൊപ്പം പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള പാഠ്യപദ്ധതി രൂപീകരിക്കുകയും ചെയ്യേണ്ടതുണ്ട്. വിവിധ തലങ്ങളിലെ വിശദമായ ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പുതിയ പാഠ്യപദ്ധതിക്ക് അന്തിമരൂപം നല്‍കുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.

48 ലക്ഷത്തിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും, പൊതുവിദ്യാഭ്യാസത്തെ സ്നേഹിക്കുന്ന എല്ലാവരും ഇതിന്‍റെ ഭാഗമാകാന്‍ പോകുന്നു. ലോകത്തില്‍തന്നെ ആദ്യമായിട്ടായിരിക്കും സ്കൂള്‍ കുട്ടികളെകൂടി പാഠ്യപദ്ധതി പരിഷ്കരണ ചര്‍ച്ചയുടെ ഭാഗമാക്കുന്നത്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ്മുറികളില്‍ ഈ ചര്‍ച്ച നടക്കുന്നുണ്ട്. നമ്മുടെ കുട്ടികള്‍ക്ക് അവരുടെതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുകയാണ്.
ഈ അഭിപ്രായങ്ങള്‍ സ്കൂള്‍തലത്തിലും ബി ആര്‍ സി തലത്തിലും ക്രോഡീകരിച്ചതിനുശേഷം എസ് സി ഇ ആർ ടിക്ക് കൈമാറും.

നവീനമായ ആശയങ്ങള്‍ പാഠ്യപദ്ധതി പരിഷ്കരണത്തിന് പരിഗണിക്കും. നമ്മുടെ ലോകം നിരന്തരം മാറികൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ ക്രമം ആഗോളതലത്തില്‍ പരിഗണിക്കപ്പെടുന്ന കാലവുമാണ്. പുതിയ മാറ്റങ്ങളോട് സജീവമായി സംവദിക്കാന്‍ ശേഷിയുള്ള പാഠ്യപദ്ധതി അനിവാര്യവുമാണ്. അതിനായുള്ള പുതിയ ചുവടുവെപ്പ് എന്ന നിലയില്‍ പാഠ്യപദ്ധതി പരിഷ്കരണത്തില്‍ കുട്ടികളുടെ ചര്‍ച്ചകളെ കാണാം. ഒരുമിച്ച് പ്രവര്‍ത്തിച്ച് നമ്മുടെ കുട്ടികള്‍ക്കുവേണ്ടി മികച്ച പാഠ്യപദ്ധതി രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു.

എന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടിഎന്റെ മരണശേഷവും എത്തും ഒരു ലക്ഷം രൂപ... അമ്മമാര്‍ക്ക് എംഎ യൂസഫലി നല്‍കിയ ഉറപ്പ്, 7 കോടി

'വ്യക്തിയിൽ നിന്ന് മാത്രമല്ല, സംഘടനകളും എനിക്കെതിരെ തിരിഞ്ഞു, കാരണം ഇത് '; അഞ്ജലി മേനോൻ'വ്യക്തിയിൽ നിന്ന് മാത്രമല്ല, സംഘടനകളും എനിക്കെതിരെ തിരിഞ്ഞു, കാരണം ഇത് '; അഞ്ജലി മേനോൻ

ലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്തലോട്ടറി എടുത്ത് ഭാഗ്യമറിയാന്‍ കാത്തിരിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത

English summary
curriculum reform; Minister Sivankutty said action will be taken if false propaganda is done
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X