കാസർഗോഡ് 30 ഓളം പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ; വളർത്ത് മൃഗങ്ങളേയും കടിച്ചു
കാസർഗോഡ്; നഗര പ്രദേശളിൽ 30 ഓളം പേരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. കണ്ണൂർ റീജനൽ ലാബിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ ഉണ്ടെന്ന് സ്ഥിരീകരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കറുപ്പും വെള്ളയും നിറമുള്ള നായ നിരവധി പേരെ ആക്രമിച്ചത്.
അശോക് നഗര്‍, ചൂരി, ബട്ടംപാറ, തൈവളപ്പ്, കാളിയംകാട്, നുള്ളിപ്പാടി, കൊട്ടക്കണ്ണി എന്നീ സ്ഥലങ്ങളിലും ഇതേ നായ പരിഭ്രാന്തി പരത്തി.
നഗരത്തിൽ പരാക്രമം നടത്തിയ പിന്നാലെ നായയെ നാട്ടുകാർ അടിച്ച് കൊന്നിരുന്നു. അതേസമയം കാസർകോട് ജനറൽ ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എവിശ്രീജിത് ഇടപെട്ട് കുഴിച്ച് മൂടുന്നത് തടഞ്ഞു. ഇതിന് ശേഷമാണ് കലക്ടർ മുഖേന വെറ്ററിനറി സർജനെ വരുത്തി പരിശോധനയ്ക്കു അയച്ചത്.
Recommended Video


അതേസമയം തെരുവ് നായക്കളുടെ വിളയാട്ടം ശക്തമായതോടെ നായ്ക്കളുടെ വന്ധ്യം കരണം വ്യാപകമാക്കുമെന്ന് ചീഫ് വെറ്റനറി ഓഫീസർ ശിവ നായ്ക്ക് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്തു. ഇതിനായി ഇന്ന് മുതൽ എബിസി സംഘം നായ്ക്കളെ പിടികൂടും.
അതേസമയം പേ സ്ഥിരീകരിച്ച നായയുടെ കടിയേറ്റ മൃഗങ്ങളിൽ വാത്സിനേഷൻ നടത്തും. നായ നിരവധി നായക്കളയേും പശുക്കളേയും ആക്രമിച്ചതായി കണ്ടെത്തിയിരുന്നു. വളർത്തുമൃഗങ്ങളേയും ആക്രമിച്ചതായി റിപ്പോർട്ടുണ്ട്.












Click it and Unblock the Notifications