പ്രിൻസിപ്പൽ വിദ്യാർത്ഥികളെ പൂട്ടിയിട്ട സംഭവം; കാസർഗോഡ് കോളേജ് അടച്ചു, ശനിയാഴ്ച സർവ്വകക്ഷി യോഗം

കാസർഗോഡ്: വിദ്യാര്‍ത്ഥികളെ പൂട്ടിയിട്ടെന്ന പരാതിയില്‍ കാസര്‍ഗോഡ് ഗവ കോളജ് താത്ക്കാലികമായി അടച്ചു.കുടിവെള്ള പ്രശ്നത്തിൽ പരാതിയുമായെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പൽ ചേംബറിൽ പൂട്ടിയിട്ട സംഭവത്തില്‍ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. വിഷയം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
ക്യാമ്പസിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യങ്ങളുണ്ടെന്ന പരാതി നൽകാനെത്തിയ വിദ്യാർത്ഥികളെയാണ് പ്രിൻസിപ്പൽ എം രമ പൂട്ടിയിട്ടത്.പ്രിൻസിപ്പൽ അപമര്യാദയായി പെരുമാറിയതായും ഇരുന്ന് സംസാരിക്കാൻ അവകാശമില്ലെന്ന് പറഞ്ഞതായും വിദ്യാർത്ഥികൾ ആരോപിച്ചു.സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയതായും വിദ്യാർത്ഥികൾ അറിയിച്ചു.
വാട്ടർ പ്യൂരിഫയറിളെ വെള്ളത്തിൽ അഴുക്കു കണ്ടതുകൊണ്ട് പരാതിപ്പെടാൻ പോയപ്പോൾ ഈ വെള്ളം കുടിച്ചാൽ മതിയെന്നും ഇതിന് പരിഹാരം കാണാൻ സമയമില്ലെന്ന് പ്രിൻസിപ്പൽ പറയുകയുമായിരുന്നത്രേ. എന്നാൽ പരാതി പരിഹരിക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാർത്ഥികൾ നിലപാട് എടുത്തതോടെയാണ് പ്രിൻസിപ്പൽ വിദ്യാർത്ഥികളെ ചേംബറിൽ പൂട്ടിയിട്ടത് എന്നാണ് വിദ്യാർത്ഥികളുടെ പരാതിയിൽ പറയുന്നത്.












Click it and Unblock the Notifications